ഭർത്താവായ വിഘ്നേഷ് ശിവനെ അജിത് ചിത്രത്തിൽ നിന്നും പുറത്താക്കി – പ്രതിഷേധിച്ച് നയൻതാര! സംഭവം കണ്ടോ

അജിത്തിൻ്റെ ഏറ്റവും പുതിയ സിനിമയായ തുനിവ് തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തുനിവ് മികച്ച വിജയം കൈവരിച്ചിരിക്കുന്നു. ഈ വിജയത്തിന് പിന്നാലെ തന്നെ അജിത്തിൻ്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടുകൊണ്ട് പല വാർത്തകളും വരുന്നുണ്ട്. അജിത്തിൻ്റെ ഈയ്യിടെ ഇറങ്ങിയ മൂന്ന് ചിത്രങ്ങളും സംവിധായകൻ എച്ച് വിനോദിൻ്റെ ഒപ്പമായിരുന്നു. എന്നാൽ പുതിയ സിനിമ ഒരു പുതിയ സംവിധായകൻ്റെ കൂടെ ആയിരിക്കുമെന്നാണ് റൂമറുകൾ.

എകെ 62 ആണ് പുതിയ സിനിമ. എകെ 62 എന്ന സിനിമ സംവിധാനം ചെയ്യുക വിഘ്‌നേഷ് ശിവൻ ആയിരിക്കും എന്നൊക്കെ ഉള്ള വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് വിഘ്‌നേഷ് ശിവനെ സിനിമ സംവിധാനം ചെയ്യുന്നതിൽ നിന്നും മാറ്റി എന്നതാണ്. വിഘ്‌നേഷ് ശിവൻ തീരുമാനിച്ചത് അജിത്തിനെ വെച്ച് ഒരു വലിയ ബഡ്ജറ്റ് ചിത്രമായിരുന്നു. ഈ സിനിമയുടെ ഷൂട്ടിങ് ജനുവരിയിൽ ഉണ്ടാകും എന്നു റിപ്പോർട്ടുകൾ വന്നെങ്കിലും അജിത് തുനിവ്‌ സിനിമയുടെ വിജയത്തിന് ശേഷം റസ്റ്റ്‌ എടുക്കാൻ തീരുമാനിച്ചു.

അജിത്തിന് ഈ സിനിമയുടെ തിരക്കഥ ഇഷ്ടപ്പെട്ടില്ലായിരുന്നു. അതുകൊണ്ട് ചില മാറ്റങ്ങൾ വരുത്താൻ പറഞ്ഞു. അതിനു ശേഷം വീണ്ടും കഥ കേട്ടപ്പോളും അജിത്തിന് ആ കഥ ദഹിച്ചില്ലായിരുന്നു.എന്നാൽ മഗിഴ് തിരുമേനിയുടെ ചിത്രമായ എകെ 62 വിൽ അഭിനയിക്കാൻ റെഡി ആയി എന്ന വാർത്തകൾ വരുന്നുണ്ട്. എന്നാൽ എകെ 62 എന്ന സിനിമയിൽ നിന്നും വിഘ്‌നേഷിനെ മാറ്റിയതുകൊണ്ട് അജിത്തും വിഘ്‌നേഷും ഒന്നിച്ചുള്ള സിനിമ നടക്കുമോ എന്ന സംശയത്തിലാണ്.

വിഘ്നേഷ് ശിവനെ എകെ 62 വിൽ നിന്ന് മാറ്റിയത് നയൻതാരയ്ക്ക് ഒട്ടും തന്നെ പിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ സിനിമയുടെ നിർമ്മാതാക്കളായ ലൈറ്റ പ്രൊഡക്ഷൻസുമായി നയൻതാര പിരിഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ വരുന്നുണ്ട്. വിഘ്‌നേഷിനെ ഒഴിവാക്കിയ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ജസ്റ്റിസ്‌ ഫോർ വിഘ്‌നേഷ് എന്ന മെസ്സേജ് ട്വിറ്ററിൽ വൈറലായി. അജിത്തിൻ്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചിലർ.

എന്നാൽ വിഘ്നേഷ് ലണ്ടനിലെ കാനറി വാർഫിൽ നിന്നുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അജിത്തിനോട് അവിടെ വച്ച് സംസാരിക്കുവാൻ വേണ്ടി വിഘ്‌നേഷ് പോയതായും വാർത്തകൾ ഉണ്ട്. പാവ കടൈകൾ, താനാ സേർന്ത കൂട്ടം, പോടാ പൊടി, ഞാനും റൗഡി താൻ തുടങ്ങിയ സിനിമകളൊക്കെ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്തിട്ടുണ്ട്. നയൻതാരയും വിജയ് സേതുപതിയും അഭിനയിച്ച ഞാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശ്രദ്ധേയനായി തുടങ്ങിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply