ഇന്നച്ചന്റെ ഒരൊറ്റ വാക്കിൽ അഭിമാന പ്രശ്നമായ ആ കേസ് ദിലീപ് പിൻവലിച്ചത് ! എടാ ദിലീപേ എന്ന് പറഞ്ഞാൽ ദിലീപിന് മറുവാക്ക് ഇല്ലായിരുന്നു ഇന്നസെന്റിനോട്

ജനപ്രിയ നായകൻ ദിലീപും ഇന്നസെൻ്റും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. സിനിമയ്ക്ക് ഉപരി വ്യക്തിപരമായും ഇവർ സൗഹൃദത്തിൽ ആയിരുന്നു. ഇന്നസെൻ്റിൻ്റെ മരണം ദിലീപിനെ ഏറെയധികം വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വിടവാങ്ങലിനെ കുറിച്ച് വികാരനിർഭരം ആയിട്ടുള്ള ഒരു കുറിപ്പ് ദിലീപ് പങ്കുവെച്ചിരുന്നു. തനിക്ക് ഇന്നസെൻ്റ് എങ്ങനെയായിരുന്നു എന്നും തൻ്റെ അച്ഛനെപ്പോലെയും സഹോദരനെ പോലെയും ഒരു വഴികാട്ടിയെ പോലെയും എന്നും എന്നോടൊപ്പം തന്നെ എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ആ നല്ല മനുഷ്യൻ ഇന്ന് ലോകം വിട്ടു പോയിരിക്കുന്നു.

എനിക്ക് അങ്ങയെ കുറിച്ച് പറയുമ്പോൾ വാക്കുകൾ കിട്ടുന്നില്ല എന്നും കണ്ണുകൾ ഇരുട്ടുകൊണ്ട് മൂടുന്നു എന്നും. ആശുപത്രിയിൽ ആയിരുന്നപ്പോൾ അവിടെ പുറത്ത് ഇരിക്കുന്ന എന്നോട് ഡോക്ടർമാർ വന്നു പറയുന്ന വാക്കുകൾ കേട്ടപ്പോൾ തളർന്നു എന്നും ദിലീപ് പറഞ്ഞു. മിമിക്രി കലാകാരനായിരുന്ന ദിലീപിന് ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത് ഇന്നസെൻ്റിൻ്റെ ശബ്ദമായിരുന്നു. പിന്നീട് സിനിമയിലേക്ക് കാലെടുത്തു വെച്ചപ്പോഴും ഇന്നസെൻ്റിൻ്റെ പിൻബലത്തോടെ ആയിരുന്നു മുന്നോട്ടുപോയത്.

അദ്ദേഹം തന്ന ആശ്വാസവാക്കുകൾ ഒക്കെ തന്നെ ഒരു കരുത്തായിരുന്നു എന്നും ഇനി ആ ശബ്ദമോ രൂപമോ ആശ്വാസവാക്കുകളോ ഇല്ലെന്ന് പറയുമ്പോൾ വാക്കുകൾ കിട്ടുന്നില്ല എന്നും പറഞ്ഞു. ദിലീപ് പറയുന്നത് ഇന്നസെൻ്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല ഓർമ്മയുള്ള കാലം വരെ എന്നും എൻ്റെ ഒപ്പം അല്ല ഞങ്ങൾക്കൊപ്പം തന്നെ എന്നും നിങ്ങളും ഉണ്ടാകും എന്നും ദിലീപ് പറഞ്ഞു. ദിലീപിൻ്റെയും ഇന്നസെൻ്റിൻ്റെയും ആത്മബന്ധത്തെക്കുറിച്ച് നിർമ്മാതാവായ ദിനേശ് പണിക്കർ പങ്കുവെക്കുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ദിലീപും ദിനേശ് പണിക്കറും തമ്മിൽ ഒരു ചെക്ക് കേസ് ഉണ്ടായിരുന്നു. വളരെ വിവാദമായ ഒരു ചെക്ക് കേസ് ആയിരുന്നു. ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിൻ്റെ പേരിൽ ദിലീപിന് ഒരു ചെക്ക് കൊടുത്തിട്ടുണ്ടായിരുന്നു. ആ ചെക്ക് മടങ്ങി അതിന് ദിലീപ് കേസ് കൊടുക്കുകയായിരുന്നു. ആ കേസ് പിന്നെ വലിയൊരു വാർത്തയായി മാറിയിരുന്നു. കേസിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചേമ്പറും അമ്മയും ഇടപെട്ടിരുന്നു.

ദിനേശ് ആ സമയത്ത് ഇന്നസെൻ്റിനോട് സംസാരിച്ചിരുന്നു. അദ്ദേഹം ഇന്നസെൻ്റുമായി നല്ല ബന്ധത്തിലായിരുന്നു. ഇന്നസെൻ്റ് ദിനേശ്നോട് പറഞ്ഞത് നമുക്ക് എല്ലാം ശരിയാക്കാം എന്നായിരുന്നു. അങ്ങനെ എല്ലാവരും കൂടി ഒരു മീറ്റിംഗ് ഏർപ്പാടാക്കുകയും അതിൽ ദിലീപിനോട് ഇന്നസെൻ്റ് ദിലീപേ നിനക്ക് ഇപ്പോൾ കാശിനു വലിയ അത്യാവശ്യമില്ലല്ലോ എന്നും ദിനേശ് പണിക്കർ ഇപ്പോൾ സാമ്പത്തികമായി ചെറിയൊരു ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ട് ആ കേസ് പിൻവലിക്കണം എന്നും പറഞ്ഞു.

അഭിമാന പ്രശ്നങ്ങൾ ദിലീപിന് ഉണ്ടെങ്കിലും ഇന്നസെൻ്റിൻ്റെ ആവശ്യം അനുസരിച്ച് ദിലീപ് പിന്നീട് കേസ് പിൻവലിക്കുകയും ചെയ്തു. ഒരു കണ്ടീഷൻ വെക്കുകയും ചെയ്തു. കേസ് പിൻവലിച്ചത് പത്രങ്ങളിൽ ഒന്നും കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞു. അങ്ങനെ ഇന്നസെൻ്റ് കാരണമായിരുന്നു തൻ്റെ ആ പ്രശ്നം പരിഹരിച്ചതെന്ന് ദിനേശ് പണിക്കർ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply