തന്നെ പോലീസ് മനപ്പൂർവ്വം ഉന്നം വയ്ക്കുകയാണ് ! കുടുംബ സമേതം പോലീസ് സ്റ്റേഷനിൽ വന്ന് കുത്തിയിരിക്കും – മകളെ തട്ടിക്കൊണ്ടുപോയ കേസിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ പിതാവായ റെജി

കഴിഞ്ഞദിവസം കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത വളരെ ഞെട്ടലോടുകൂടി തന്നെയായിരുന്നു കേരളം ഒന്നാകെ കേട്ടത്. കുട്ടിയെ അടുത്തദിവസം തന്നെ കണ്ടെത്തുകയും ചെയ്തു എന്നത് വളരെയധികം സന്തോഷവും ആശ്വാസവും നൽകിയിരുന്നു. എന്നാൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ പിതാവായ റെജി മുന്നോട്ട് വന്നിരിക്കുകയാണ്.

ഈ ഒരു ആവശ്യം ഉന്നയിക്കുവാൻ കാരണം പോലീസ് തന്നെ ഉന്നം വയ്ക്കുകയാണ് ഇപ്പോൾ എന്നാണ് കുട്ടിയുടെ പിതാവായ റെജി പറയുന്നത്. താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ അറസ്റ്റിനെ താൻ ഭയക്കുന്നില്ല എന്നും റെജി പറഞ്ഞു. കൂടാതെ തൻ്റെ എല്ലാ വിവരങ്ങളും പോലീസിന് താൻ കൈമാറിയിട്ടുണ്ടെന്നും പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി പിതാവായ റെജിക്ക് ബന്ധമുണ്ടെന്നാണ് പപറയുന്നത്.

അതിനെതിരെയാണ് റെജി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് പോയി നഴ്സിംഗ് റിക്രൂട്ട്മെൻ്റ് എന്നിവയുമായി യാതൊരുതരത്തിലുള്ള പങ്കുമില്ലെന്നാണ് റെജി പറഞ്ഞത്. സംഘടനയെയും സുഹൃത്തുക്കളെയും ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നും റെജി ആരോപിച്ചു. തന്നെ മനപ്പൂർവ്വം ഉന്നം വയ്ക്കുകയാണെങ്കിൽ കുടുംബസമേതം പോലീസ് സ്റ്റേഷനിൽ വന്ന് കുത്തിയിരിക്കുമെന്ന് കുട്ടിയുടെ പിതാവായ റെജി പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് റെജിയുടെ മൊഴി വീണ്ടുംപോലീസ് എടുക്കും. റെജിയുടെ ഫോൺ പത്തനംതിട്ടയിലെ അദ്ദേഹത്തിൻ്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ കസ്റ്റഡിയിലെടുത്തിരുന്നു. റെജി അങ്കമായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികളിൽ നിന്നും ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മൊഴി എടുക്കുന്നത് തുടരും എന്നും പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഒരാളെ തിരിച്ചറിഞ്ഞതായിട്ടും റിപ്പോർട്ടുകൾ വരുന്നുണ്ട്.

തട്ടിക്കൊണ്ടു പോയതിൽ ഒരു യുവതി നഴ്സിംഗ് കെയർട്ടേക്കറാണെന്ന് സംശയവുമുണ്ട്. ഈ യുവതി നഴ്സിംഗ് റിക്രൂട്ട്മെൻ്റ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ വിവരം ലഭിച്ചിരിക്കുന്നത്. ഒരു യുവതി മാത്രമല്ല അതിൽ കൂടുതൽ യുവതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടെന്നും പിതാവായ റെജിയെ ചോദ്യം ചെയ്തു കഴിഞ്ഞാൽ ഇതിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് ഈ കേസുമായി ബന്ധപ്പെട്ടു കൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

20 മണിക്കൂർ ഓളം ഉള്ള തിരച്ചിലിന് ഒടുവിൽ ആയിരുന്നു ആറു വയസ്സുകാരിയ അബിഗേൽ സാറ റെജിയെ കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് വെച്ചാണ് കുട്ടിയെ കണ്ടുകിട്ടിയത്. കുട്ടിയെ ആദ്യം കണ്ട ധനഞ്ജയ എന്ന പെൺകുട്ടി പറഞ്ഞത് കുട്ടിയെ മൈതാനത്തിരുത്തിയ ശേഷം കൂടെയുണ്ടായിരുന്ന ഒരുസ്ത്രീ ഓടിപ്പോയി എന്നാണ്. ആ സമയത്ത് കുട്ടിയുടെ കൂടെ ആ സ്ത്രീ മാത്രമായിരുന്നു ഉണ്ടായതെന്നും പറഞ്ഞു.

നഴ്സിംഗ് കെയർടേക്കർ ആയ യുവതി നേഴ്സിങ് റിക്രൂട്ട്മെൻ്റ് തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നും അതുകൊണ്ടുതന്നെ ഇവർ പിന്നീട് ഈ സംഘത്തിലെ കണ്ണിയായെന്നുമാണ് പോലീസിൻ്റെ നിഗമനം. കുട്ടിയുടെ പിതാവായ റെജിക്ക് ഇതിൽ ബന്ധമുണ്ടോ എന്ന് വരും ദിവസങ്ങളിൽ നമുക്കറിയാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply