നടൻ ശ്രീജിത്ത് രവിയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു!

തൃശ്ശൂരിൽ നിന്നും വളരെ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നടൻ ശ്രീജിത്ത് രവിയെ പോലീസ് അ റ സ്റ്റ് ചെയ്തു എന്നതാണ് വാർത്ത. കുട്ടികൾക്ക് നേരെ ഉടുതുണി മാറ്റി പ്രദർശനം നടത്തിയ കേസിലാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് ഇന്ന് പുലർച്ചെ അ റ സ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപ് നടന്ന സംഭവത്തിൽ ആണ് പോലീസിന്റെ നടപടി.തൃശ്ശൂർ പാർക്കിൽ നടന്ന സംഭവത്തിന് പിന്നാലെയാണ് അ റ സ്റ്റ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നാണ് പോലീസ് അറിയിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പും പാലക്കാട് വച്ച് സമാനമായ ഒരു കേസിൽ ശ്രീജിത്തിനെതിരെ കേ സ് നടന്നിരുന്നു.

അന്നുതന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങൾ വളച്ചൊടിക്കുകയും ചെയ്തതാണെന്നാണ് നടൻ പറഞ്ഞിരുന്നത്. സമാനമായ കേസിൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. വീട്ടിൽ നിന്ന് അ റ സ്റ്റ് ചെയ്യുന്നതിലേക്ക് കടക്കുന്നതും. വൈദ്യപരിശോധന അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുകയാണ് ഇപ്പോൾ പോലീസ്. രണ്ടുദിവസം മുൻപ് തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്ത് വച്ച്. 11 ഉം അഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് ഉടുതുണി മാറ്റി പ്രദർശിപ്പിക്കുകയായിരുന്നു.

കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് പോലീസിൽ പരാതി നൽകി. പോലീസ് കേ സെ ടു ത്ത് അന്വേഷിച്ചു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചു കാറിനെക്കുറിച്ച് ലഭിച്ച സൂചനകളാണ് നിർണായകമായത്.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് ശ്രീജിത്ത്‌ രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു.

അങ്ങനെ ആണ് അ റ സ്റ്റി ലേ ക്ക് വഴിയൊരുക്കുന്നത് വർഷങ്ങൾക്കു മുൻപ് സമാനമായ സംഭവം ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ ഇത് ശ്രീജിത്ത്‌ രവിയുടെ ഒറ്റപ്പെട്ട സംഭവം അല്ല എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അന്വേഷിക്കണമെന്നും പോലീസ് തീരുമാനിച്ചിട്ടുണ്ട്. നടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കാനാണ് പോലീസിനെ തീരുമാനം നടനായി ടി ജി രവിയുടെ മകനാണ്.

സിനിമയിൽ അവസരങ്ങളുമായി നിലനിൽക്കുകയാണ് താരം. രാവിലെയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. തന്റെ ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ട് ഉണ്ടായ പ്രശ്നം ആണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply