ഒടുക്കം അതും തീരുന്നു – രവീന്ദർ തന്നെ വഞ്ചിച്ചു എന്നു മഹാലക്ഷ്മി ! മഹാലക്ഷ്മിയുടെ വെളിപ്പെടുത്തൽ പുറത്ത്

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും തമ്മിൽ വിവാഹിതരായ വാർത്ത. അടുത്ത സമയത്ത് പണം തട്ടിപ്പ് കേസിൽ രവീന്ദ്രർ അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. 16 കോടി രൂപയുടെ തട്ടിപ്പ് കേസ് ആയിരുന്നു രവീന്ദറിനെതിരെ എത്തിയത്. ഒരു പവർ പ്രൊജക്ട് ബിസിനസ് തുടങ്ങാം എന്ന് പറഞ്ഞ് നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ല എന്നും നൽകിയ പണം തിരികെ കൊടുത്തില്ല എന്നുമാണ് ഇയാൾക്കെതിരെയുള്ള പരാതി. 2020 ലാണ് കേസിന് ആസ്പദമായ ഈ സംഭവം നടക്കുന്നത്.

2020 ഇൽ നടന്ന സംഭവത്തിന് കഴിഞ്ഞദിവസം ഇദ്ദേഹം അറസ്റ്റിൽ ആവുകയും ചെയ്തു. ലിബ്ര എന്ന പ്രൊഡക്ഷൻ കമ്പനിയുടെ അമരക്കാരൻ കൂടിയാണ് ഇദ്ദേഹം. വലിയതോതിൽ രവീന്ദറിന്റെ അറസ്റ്റ് വാർത്ത ആയതോടെ രവീന്ദറിന്റെ ഭാര്യയായ മഹാലക്ഷ്മിയെയും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. രവീന്ദ്രറിന് എതിരെ മറ്റു പരാതികളും വന്നതായാണ് തമിഴ് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത്. മഹാലക്ഷ്മിയെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. രവീന്ദർ അറസ്റ്റിലായത് മഹാലക്ഷ്മിയെ അമ്പരപ്പിലാഴ്ത്തി എന്നാണ് പറയുന്നത്. നടിക്ക് തന്റെ ഭർത്താവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നു എന്നും പറയുന്നുണ്ട്.

കേസിനെ കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്ന് മഹാലക്ഷ്മിയും പറയുന്നു. വിവാഹത്തിനു മുൻപ് ഇക്കാര്യം തന്നിൽ നിന്നും മറച്ചുവെച്ചു രവീന്ദർ തന്നെ വഞ്ചിച്ചു എന്ന് മഹാലക്ഷ്മി സുഹൃത്തുക്കളോട് പറഞ്ഞതായാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും തന്നെ ഈ കാര്യത്തിൽ വന്നിട്ടില്ല. ഇവരെക്കുറിച്ച് പലപ്പോഴും ഗോസിപ്പുകൾ വന്നിട്ടുള്ളതു കൊണ്ടു തന്നെ ഇത് സത്യമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോഴും മഹാലക്ഷ്മി ഫോട്ടോകളൊക്കെ പങ്കുവയ്ക്കുന്നുണ്ട്. ഇതിന്റെ പേരിലും താരത്തിന് പലതരത്തിലുള്ള ട്രോളുകളാണ് വരുന്നത്.

ഭർത്താവ് ജയിലിൽ ആണെങ്കിലും കുഴപ്പമില്ല അതീവ സന്തോഷത്തിലാണല്ലോ എന്നാണ് പലരും അധിക്ഷേപിക്കുന്നത്. രവീന്ദറിനെ വിവാഹം ചെയ്യാൻ ആദ്യം മഹാലക്ഷ്മിയും മടിച്ചിരുന്നു എന്നും ആദ്യ വിവാഹത്തിന് അനുഭവങ്ങളാണ് നടിയെ പിന്നോട്ട് വലിച്ചത് എന്നും ഒക്കെ പലരും പറയുന്നു. അനിൽ എന്നാണ് മഹാലക്ഷ്മിയുടെ ആദ്യത്തെ ഭർത്താവിന്റെ പേര്. 2019 ആയിരുന്നു ഇവർ വേർപിരിയുന്നത്. അനിൽ തന്നെ ഉപദ്രവിച്ചെന്നും ഇദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഒക്കെയാണ് മഹാലക്ഷ്മി ആരോപിച്ചത്. എന്നാൽ ഈശ്വരനാഥ്‌ എന്ന നടനുമായി മഹാലക്ഷ്മിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വിവാഹജീവിതം തകർന്നത് എന്നുമാണ് അനില്‍ ആരോപിച്ചത്. ഈശ്വരനാഥിന്റെ ഭാര്യയും സമാനമായ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply