രതിചേച്ചിമാരുടെയും പപ്പുമാരുടെയും സംഗമം- രതിനിർവേദത്തിലെ താരങ്ങൾ ഒരുമിച്ചു കണ്ടു മുട്ടിയപ്പോൾ സംഭവിച്ചത് കണ്ടോ

1978 ൽ ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം എന്ന സിനിമ പിന്നീട് 2011ൽ ടി കെ രാജീവ് കുമാർ അതെ പേരിൽ തന്നെ റീമേക്ക് ചെയ്തിരുന്നു. ഭരതൻ്റെ രതിനിർവേദം എന്ന സിനിമയിൽ ജയഭാരതിയും കൃഷ്ണചന്ദ്രനും ആയിരുന്നു രതിയും പപ്പുവുമായി അഭിനയിച്ചിരുന്നത്. എന്നാൽ ടി കെ രാജീവ് കുമാറിൻ്റെ രതിനിർവേദം എന്ന ചിത്രത്തിൽ രതിയും പപ്പുവുമായി അഭിനയിച്ചത് ശ്വേതാമേനോനും ശ്രീജിത്ത് വിജയിയുമാണ്.
സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് താര സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ രതിനിർവേദം ചിത്രത്തിലെ താരങ്ങളുടെ ഒന്നിച്ചെടുത്ത ഒരു ഫോട്ടോയാണ്.

സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് കൃഷ്ണചന്ദ്രനാണ്. ഈ ചിത്രത്തിന് കൃഷ്ണചന്ദ്രൻ നൽകിയ അടിക്കുറിപ്പ് പഴയതും പുതിയതുമായ പതിപ്പുകൾ ഒറ്റ ഫ്രെയിമിൽ എന്നായിരുന്നു. രതിനിർവേദം എന്ന സിനിമയിലൂടെ കാണുവാൻ കഴിഞ്ഞത് മുതിർന്ന ഒരു സ്ത്രീയോട് തോന്നുന്ന കൗമാരക്കാരൻ്റെ അഭിനിവേശം ആയിരുന്നു. താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽബോഡി യോഗമാണ് വിവിധ തലമുറകളിലെ ഈ നാല് താരങ്ങളുടെ അപൂർവ്വ സംഗമത്തിൻ്റെ വേദിയായി മാറിയത്.

രതിനിർവേദം എന്ന ഭരതൻ സംവിധാനം ചെയ്ത സിനിമ 1978ലെ സിനിമാപ്രേമികളിൽ വലിയ സ്വാധീനം ചെലുത്തിയ സിനിമയായിരുന്നു. എന്നാൽ നീണ്ട 33 വർഷങ്ങൾക്കുശേഷം രതിനിർവേദം എന്ന സിനിമ ടി കെ രാജീവ് കുമാർ റീമേക്ക് ചെയ്തു. ഈ സിനിമ റിലീസ് ആകുന്നതിനു മുൻപേ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉണ്ടാക്കാൻ സാധിച്ചിരുന്നു. ജയഭാരതിയെയും കൃഷ്ണചന്ദ്രനെയും ശ്വേതാ മേനോനെയും ശ്രീജിത്ത് വിജയിയെയും ഒരു ഫോട്ടോയിൽ കണ്ട പല സിനിമ പ്രേമികളും നിരവധി കമൻ്റുകളാണ് ഈ ചിത്രത്തിന് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കലൂർ ഗോകുലം കൺവെൻഷൻ സെൻ്ററിൽ വച്ചായിരുന്നു അമ്മയുടെ ജനറൽബോഡിയോഗം നടന്നത്. ശ്രീനാഥ് ഭാസിയുടെ പെരുമാറ്റ ദൂഷ്യം സംസംബന്ധിച്ചുള്ള ആരോപണങ്ങൾ കാരണം താരത്തിന് അമ്മയിൽ അംഗത്വം ലഭിക്കില്ല എന്നും നിർമ്മാതാക്കളുടെ സംഘടനയിൽനിന്ന് എൻ.ഒ.സി ലഭിച്ചാൽ മാത്രമേ ഭാസിക്ക് അമ്മയും അംഗത്വം ലഭിക്കുകയുള്ളൂ എന്ന് യോഗത്തിനിടെ തീരുമാനിച്ചു. ഈ യോഗത്തിൽ വെച്ച് അമ്മയുടെ പുതിയ ഡിജിറ്റൽ ഐഡൻ്റിറ്റി കാർഡ് നടൻ മമ്മൂട്ടി വിതരണ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് ആയ മോഹൻലാലിൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും അതുപോലെ തന്നെ ട്രഷറർ ആയ സിദ്ദിഖ് കണക്കുകളും അവതരിപ്പിച്ചു. അമ്മയുടെ വാർഷിക പൊതുയോഗം 2024 ജൂൺ 30ന് നടത്താനും അപ്പോൾ തന്നെ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടത്താനും യോഗത്തിൽ തീരുമാനിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply