പിടിച്ചു നിൽക്കണമെങ്കിൽ സിനിമയിൽ പല കാര്യത്തിനും അറിയാതെ തന്നെ വഴങ്ങി കൊടുക്കേണ്ടിവരും – ഇഷ്ടമില്ലാതെ തന്നെ അത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരും.. രശ്മികയുടെ വാക്കുകൾ ഞെട്ടലോടെ കേട്ട് ആരാധകർ

ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് രശ്മിക മന്ദാന. കന്നട താരം ആണെങ്കിലും തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും സജീവമാണ് താരം. നാഷണൽ ക്രഷ് എന്ന് വിശേഷിപ്പിക്കുന്ന രശ്മിക വളരെ പെട്ടെന്നാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. വെറും ഇരുപതാം വയസ്സിൽ നായികയായി അഭിനയരംഗത്തെത്തിയ താരസുന്ദരി ആണ് രശ്‌മിക. മോഡലിംഗ് രംഗത്തിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് സിനിമയിലേക്ക് ചുവട് വെക്കുകയായിരുന്നു.

2016ൽ പുറത്തിറങ്ങിയ “കിറിക് പാർട്ടി” എന്ന കന്നട ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കന്നട സിനിമയിലൂടെ അഭിനയ രംഗത്തെത്തിയെങ്കിലും മികച്ച സ്വീകാര്യത ലഭിച്ചത് തെലുങ്ക് സിനിമയിലൂടെയാണ്. ആദ്യ സിനിമ തന്നെ ഗംഭീര വിജയമായതോടെ കൈനിറയെ അവസരങ്ങൾ താരത്തിനെ തേടിയെത്തുകയായിരുന്നു. “ഗീതാഗോവിന്ദം” എന്ന ചിത്രത്തിലൂടെ തെലുങ്ക് യുവ സൂപ്പർതാരം വിജയദേവരകൊണ്ടയുടെ നായികയായെത്തിയ രശ്മികക്ക് പിന്നീട് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായില്ല.

പിന്നീട് തെലുങ്ക് സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഒരിക്കലും മായാത്ത സ്ഥാനം നേടിയെടുത്തു താരം. “ഗീതാഗോവിന്ദം” എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കും രശ്മിക പ്രിയങ്കരിയായി മാറിയത്. ആദ്യ സിനിമയിൽ നായകനായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു താരം. ഇവരുടെ ബന്ധം വിവാഹ നിശ്ചയം വരെ എത്തിയെങ്കിലും പിന്നീട് ബ്രേക്ക് അപ്പ് ആവുകയായിരുന്നു. “ഗീതാഗോവിന്ദം” എന്ന ചിത്രത്തിനു ശേഷം വിജയ് ദേവര്കൊണ്ടയും രശ്മികയും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇരുവരും വീണ്ടും ഒരു ചിത്രത്തിൽ ഒന്നിച്ചതോടെ ഗോസിപ്പുകൾ കൂടുതൽ പ്രചരിക്കാൻ തുടങ്ങി. സിനിമയിലെ മികച്ച താര ജോടികളിൽ ഒന്നാണ് വിജയ് ദേവരകൊണ്ടയും രശ്മികയും. ഇപ്പോൾ ഇതാ അഭിനയ ജീവിതത്തിനെ കുറിച്ച് താരം നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലെത്തുമ്പോൾ അതിനു നല്ല വശങ്ങളും മോശം വശങ്ങളും ഉണ്ടെന്ന് താരം പറയുന്നു.

സിനിമയിൽ ഒന്ന് അഭിനയിക്കാൻ ഒരുപാട് ആഗ്രഹിച്ചും അതിനുവേണ്ടി ഒരുങ്ങി നിൽക്കുകയും മറ്റൊരു താരത്തിന്റെ അഭിനയം കണ്ട് ഇഷ്ടം കൊണ്ടൊക്കെ വരുന്നവർ ഉണ്ടെങ്കിൽ അവർ ആ താരങ്ങളുടെ നല്ല വശങ്ങൾ മാത്രമല്ല നോക്കി കാണേണ്ടത് എന്ന് താരം പറയുന്നു. സിനിമയിൽ പല കാര്യങ്ങൾക്കും നമ്മൾ അറിയാതെ തന്നെ വഴങ്ങി കൊടുക്കേണ്ടി വരും. പൊരുത്തപ്പെടാൻ ആവാത്ത പല കാര്യങ്ങളും ചെയ്യേണ്ടി വരും എന്നാണ് താരം പറയുന്നത്.

രശ്മികയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. താരത്തിന്റെ വാക്കുകൾ വളച്ചൊടിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. അല്ലു അർജുൻ നായകനായി എത്തിയ “പുഷ്പ”യാണ് തിയേറ്ററിലെത്തിയ താരത്തിന്റെ ഏറ്റവും അവസാനത്തെ ചിത്രം. ഇത് കൂടാതെ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. ഇളയദളപതി വിജയുടെ നായികയായി രശ്മിക എത്തുന്ന “വാരിശു” എന്ന തമിഴ് ചിത്രത്തിന്റെ റിലീസ് 2023 ജനുവരിയിൽ ഉണ്ടാകും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply