അടിവസ്ത്രത്തിനുള്ളിലേക്ക് വീണ മൈക്ക് എടുത്തു തരണോ? റൺവീറിന്റെ കത്രീനയോടുള്ള ഈ ചോദ്യം – മറുപടി കേട്ട് കയ്യടിച്ച് ആരാധകർ

ബോളിവുഡിലെ സൂപ്പർസ്റ്റാർ നടനായ രൺബീർ കപൂർ നമുക്കെല്ലാവർക്കും സുപരിചിതമാണ്. വളരെയധികം സ്ത്രീ ആരാധകരുള്ള നടനാണ് രൺബീർ. കാരണം തൻ്റെ ആകർഷകമായ വ്യക്തിത്വവും അതുപോലെ സെക്സിയും, ആകാരവുമായ ശരീരം കൊണ്ട് ലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി നടികളോടൊപ്പം പ്രണയത്തിലായിരുന്ന രൺബീറിന് തൻ്റെ കരിയറിൽ ധാരാളം വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

സോനം കപൂർ, നന്ദിത മഹ്റാനി, അവന്തിക മാലിക്, ദീപിക പദുക്കോൺ, നർഗീസ് ഫഖ്റി, കത്രീന കൈഫ് തുടങ്ങിയ നീണ്ട നിര തന്നെയുണ്ട് രൺബീറിൻ്റെ പ്രണയിനികളുടെ ലിസ്റ്റിൽ. എന്നാൽ അവസാനം ആലിയ ഭട്ടിനെയാണ് പ്രണയിച്ച് വിവാഹം ചെയ്തിരിക്കുന്നത്. ആലിയക്കും രൺബീറിനും ഒരു കുഞ്ഞുമുണ്ട്. സ്ത്രീകളോടുള്ള അമിത താൽപര്യം കൊണ്ട് തന്നെ ഈ ബന്ധം എത്ര നാൾ നീണ്ടുനിൽക്കും എന്ന് അറിയില്ല. ഡ്രസ്സ് മാറുന്നതുപോലെയാണ് പ്രണയവും.

പലപ്പോഴും തൻ്റെ സഹതാരങ്ങളോട് രൺബീർ മോശമായ പല പരാമർശങ്ങളും നടത്തിയിട്ടുണ്ട്. കത്രീന കൈഫിനെ പ്രണയിക്കുന്നതിന് മുൻപ് നടിയോട് ചില മോശം പരാമർശം നടത്തിയിരുന്നു അത് വലിയ വിവാദമായി മാറുകയും സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ആ സമയത്ത് ദീപികയും ആയിട്ടായിരുന്നു പ്രണയം. ഒരു അഭിമുഖത്തിൻ്റെ വീഡിയോയ്ക്ക് വേണ്ടി രൺബീറും കത്രീനയും അതുപോലെ പ്രകാശ് ഝായും തയ്യാറാകുന്ന സമയത്ത് അവിടെ വെച്ച് കത്രീന തൻ്റെ മൈക്ക് കോളറിൽ ഫിറ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു.

എന്നാൽ മൈക്ക് കത്രീനയുടെ അടി വസ്ത്രത്തിൻ്റെ ഉള്ളിലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു.
ഇത് കണ്ടു നിന്ന രൺബീർ കത്രീനയോട് പറഞ്ഞത് നിൻ്റെ മൈക്ക് എന്താണ് എപ്പോഴും അതിനുള്ളിലേക്ക് വീഴുന്നത് അത് അവിടെ നിന്ന് എടുക്കാൻ സഹായിക്കണോ എന്ന്. പൊതുസ്ഥലത്ത് ക്യാമറക്ക് മുന്നിൽ വെച്ച് തന്നോട് ഇത്തരത്തിലുള്ള മോശമായ പരാമർശം നടത്തിയതിന് കത്രീനയ്ക്ക് ദേഷ്യം വരികയും രൺവീർനെ നോക്കി പേടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ അവിടെ അടുത്തു നിന്നിരുന്ന പരിപാടിയുടെ സംവിധായകനോട് രൺവീർ പറയുന്നുണ്ട് അവൾ ദിവസം മുഴുവൻ അതിനായി ശ്രമിക്കുകയാണ് സർ എന്ന്. കൂടാതെ വൃത്തികെട്ട രീതിയിലുള്ള പല കാര്യങ്ങളും രൺബീർ കത്രീനയോട് അവിടെവെച്ച് സംസാരിച്ചു. വളരെ ശക്തമായ രീതിയിൽ തന്നെ തിരിച്ചു മറുപടിയും പറഞ്ഞിട്ടുണ്ടായിരുന്നു താരം. പൊതു സ്ഥലത്ത് വെച്ച് ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തവനാണ് രൺബീർ എന്ന് നിരവധി ആളുകൾ ആ സമയത്ത് പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് ദീപികയുമായി പ്രണയം അവസാനിപ്പിച്ചത് എന്ന് മനസ്സിലായി എന്നും ഒരാൾ കമൻ്റ് ചെയ്തു. എന്നാൽ പിന്നീട് ഈ പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് രൺബീർ കത്രീനയെ പ്രണയിക്കുകയും ചെയ്തു. പിന്നീട് തൻ്റെ യഥാർത്ഥ സ്വഭാവം അവിടെയും കാണിച്ചുകൊണ്ട് ആ പ്രണയവും തകർന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply