ഭീമൻ രഘു വെറും ഒരു കോമാളിയും മരമണ്ടനും ആണെന്നു സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്

ഒരുപാട് സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്ന ഒരു വലിയ നിര തന്നെ ഇന്നുണ്ട് എന്നതിന് വലിയ ഉദാഹരണം ആണ് താരങ്ങളുടെ രാഷ്ട്രീയ പ്രവേശനവും അത് വഴി അവർ ജനങ്ങൾക്ക് മുന്നിൽ കാണിക്കുന്ന ഓരോ കെട്ട് കാഴ്ചകളും. രാഷ്ട്രീയം ജങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യാൻ എന്നത് മാറ്റി എങ്ങനെ തന്റെ പേരും പ്രശസ്തിയും കൂട്ടാം, എങ്ങനെ വരുമാനം വർദ്ധിപ്പിക്കാം എന്ന തരത്തിലേക്ക് എത്തി നിൽക്കുന്നു കാര്യങ്ങൾ.

എന്നാൽ തനിക്ക് വേണ്ട സ്ഥാനങ്ങൾ കിട്ടുന്നില്ല എന്ന് കാണുമ്പോൾ ആശയപരമായി ഒരു ഉറച്ച നിലപാട് പോലും ഇല്ലാതെ ഒരു തരി ഉളുപ്പ് പോലും ഇല്ലാതെ തന്റെ സത്വം എന്താണോ അത് തന്നെ പണയം വെക്കുന്ന കാഴ്ചകളും കൂടുതൽ ആണ്. ഭീമൻ രഘു എന്ന നടൻ മലയാളികൾക്ക് പ്രിയപ്പെട്ട അഭിയതാവാണ്. എന്നാൽ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തിയതോടെ അദ്ദേഹത്തിന്റെ കാണിച്ചു കൂട്ടലുകളും ഈ വെപ്രാളവും എല്ലാം സോഷ്യൽ മീഡിയകളിൽ ചിരി ഉണർത്തുന്ന കാഴ്ചയാണ് കാണുന്നത്

നടൻ ഭീമൻ രഘു ഒരു കോമാളിയും മണ്ടനും ആണെന്നാണ് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന്റെ അഭിപ്രായം. മസിൽ ഉണ്ടെന്നേ ഉള്ളൂ രഘു സിനിമയിലെ ഒരു കോമാളിയാണ് എന്നും രഞ്ജിത്ത് പറയുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരധാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റുനിന്ന് കേട്ടതിനെക്കുറിച്ച് രഞ്ജിത്തിനോട് ചോദിച്ചപ്പോൾ ആയിരുന്നു അദ്ദേഹം ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്.

15 മിനിറ്റ് സംസാരസമയത്തും രഘുനിന്ന സ്ഥലത്ത് ഒന്ന് നോക്കുക പോലും പിണറായി വിജയൻ ചെയ്തില്ല. സത്യത്തിൽ എനിക്ക് അപ്പോഴാണ് അദ്ദേഹത്തോട് ബഹുമാനം കൂടി പോകുന്നത് എന്നും, രഘു ഇരിക്കു എന്ന് അദ്ദേഹം പറഞ്ഞാൽ അവൻ ആളായി അങ്ങനെ പുള്ളി ആരെയും ആളാകില്ല സിനിമയിലെ ഒരു കോമാളിയാണ് ഭീമന് രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ,

ഞങ്ങൾ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. മണ്ടനാണ് നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു ബുദ്ധികൊണ്ടും ശക്തി കൊണ്ടും കീഴ്പ്പെടുത്താൻ എനിക്ക് ആകില്ലെന്ന്. ഉടൻ അവൻ പറഞ്ഞു ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസ്സിലായില്ല എന്ന്. ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസ്സിലായില്ലല്ലോ എന്ന് അവൻ പറഞ്ഞു. അതുപോലും പുള്ളിക്ക് മനസ്സിലായില്ല എന്നും രഞ്ജിത്ത് പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply