വിജു ഐ ലവ് യു ഫോർ എവർ ! വിജയ് യേശുദാസുമൊത്തുള്ള പേർസണൽ സെൽഫി പുറത്ത് വിട്ടു രഞ്ജിനി റോസ് ! ഞെട്ടലോടെ ആരാധകർ

മലയാളം ഹിന്ദി തെലുങ്ക് കന്നട തമിഴ് ഭാഷ സിനിമകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചുകൊണ്ട് ശ്രദ്ധ നേടിയ ഗായികയാണ് രഞ്ജിനി ജോസ്. കഴിഞ്ഞ 20 വർഷത്തോളമായി സിനിമയിൽ സജീവമാണ്. തൻ്റെതായ വ്യത്യസ്ത ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് രഞ്ജിനി. ഗായിക രഞ്ജിനിയും വിജയ് യേശുദാസും ഒന്നിച്ചുള്ള ചിത്രം രഞ്ജിനി പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായകനായ ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ മകനാണ് വിജയ് യേശുദാസ്. വിജയ് യേശുദാസ് നിരവധി സിനിമകളിൽ ഗാനമാലപിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല തമിഴ്‌ കന്നട തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ വിജയ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. വിജയുടെ പിറന്നാളുമായി ബന്ധപ്പെട്ടു കൊണ്ട് പലരും ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പങ്കിട്ടിരുന്നു.

രഞ്ജിനി ജോസും വിജയ് യേശുദാസിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. രഞ്ജിനി എഴുതിയത് വിജു ഹാപ്പി ബർത്‌ഡേ ഐ ലവ് യു ഫോർ എവർ എന്നായിരുന്നു. വിജയ് യേശുദാസിനൊപ്പം ഉള്ള ഒരു ഫോട്ടോയും പങ്കുവെച്ചു കൊണ്ടായിരുന്നു രഞ്ജിനി ഈ കുറിപ്പ് എഴുതിയത്. രഞ്ജിനിയുടെ ഈ കുറുപ്പിന് താഴെ നിരവധി കമൻ്റുകൾ ആണ് വരുന്നത്. പലരും ചോദിക്കുന്നത് വിവാഹം എന്നാണെന്നാണ്. രഞ്ജിനി എഴുതിയ ഐ ലവ് യു എന്ന കമന്റിലാണ് ആരാധകർക്ക് തന്നെ സംശയം തോന്നി തുടങ്ങിയത്.

ഇതിനു മുൻപ് തന്നെ രഞ്ജിനിയും വിജയിയും തമ്മിൽ പ്രണയത്തിലാണെന്ന് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ സെലിബ്രിറ്റികളെ കുറിച്ച് ഇത്തരം വാർത്തകൾ പതിവായി വരുന്നതിനാൽ പലരും അത് വായിക്കുന്നത് ഒരു രസമായിട്ടാണ്. എന്നാൽ അവരും മനുഷ്യർ തന്നെയാണ്. രഞ്ജിനി കമൻ്റിന് മറുപടിയായി പറഞ്ഞത് ഞാൻ ഇതുവരെ എൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറത്താരോടും പറഞ്ഞിട്ടില്ല. കൂടാതെ ഞാൻ ഒരിടത്തും പോയി പ്രശ്നമുണ്ടാക്കാറുമില്ല.

ഒരു ബർത്ത് ഡേ പോസ്റ്റിൽ ഒരാൾ എന്നെ ടാഗ് ചെയ്താൽ ടാഗ് ചെയ്ത ആളെ ഞാൻ കല്യാണം കഴിക്കുവാൻ പോകുന്നു എന്നാണോ അർത്ഥം. നിങ്ങൾക്കും സഹോദരങ്ങളും സുഹൃത്തുക്കളൊക്കെ ഇല്ലേ എന്നാണ് രഞ്ജിനി ചോദിക്കുന്നത്. നിങ്ങൾക്ക് തോന്നുന്നത് എഴുതുമ്പോൾ പലതും നിങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും പറഞ്ഞു. ഇങ്ങനെ മറ്റൊരാളെ കുറിച്ച് മോശമായി എഴുതി വിടുന്ന രീതികളിൽ നടപടി അത്യാവശ്യമാണെന്നും പറഞ്ഞു.

വിജയ് യേശുദാസ് ഭാര്യ ദർശനയുമായി പിരിയുകയാണെന്ന് വിജയ് യേശുദാസ് തന്നെ മുൻപ് പറഞ്ഞിരുന്നു. രഞ്ജിനി ജോസ് മുൻപ് തന്നെ വിവാഹമോചന നേടിയതാണ്. വിജയ് യേശുദാസിൻ്റെ ഭാര്യയുമായി രഞ്ജിനിക്ക് മുൻപ് തന്നെ സൗഹൃദം ഉണ്ടായിരുന്നു. വിവാഹ മോചനത്തിനുശേഷം രഞ്ജിനി പറഞ്ഞത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെ തെറ്റാണെന്ന് കരുതിയിട്ടില്ല ഓരോ കാര്യങ്ങളും ചെയ്യുന്നത്. ചിലതൊക്കെ അങ്ങനെ സംഭവിക്കുന്നതാണെന്നും രഞ്ജിനി പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply