അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് കാണുന്ന രഞ്ജിനി ഹരിദാസ് ഉണ്ടാകില്ലായിരുന്നു…വീടിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കാൻ പോലും വയ്യ എന്ന് രഞ്ജിനി ഹരിദാസ് !

വിമർശനങ്ങളും സൈബർ ആക്രമണവും ട്രോളുകളിലും നിന്നും തുടങ്ങി മലയാളികളുടെ ഇഷ്ട അവതാരകയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ ജെ ബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ അച്ഛനെ കുറിച്ച് രഞ്ജിനി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധേയമാകുന്നത്. അച്ഛൻ ഇല്ലാത്തതിൻറെ കുറവ് നല്ല പോലെ അനുഭവിച്ചിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് രഞ്ജിനി. സ്കൂൾ കാലം മുതൽ ആ വേദന ഉണ്ടായിരുന്നു.

അച്ഛൻ മരിച്ചതിനു ശേഷം രഞ്ജിനിയുടെ കുടുംബത്തെ കുറെ കാലം നോക്കിയത് അപ്പൂപ്പൻ ആയിരുന്നു. എയർ ഫോഴ്സിൽ നിന്ന് വിരമിച്ച അപ്പൂപ്പന് സ്വന്തമായി ഒരു സെക്യൂരിറ്റി സ്ഥാപനം ഉണ്ടായിരുന്നു. അതിൽ നിന്നുമുള്ള വരുമാനം കൊണ്ട് ആയിരുന്നു അപ്പൂപ്പൻ രഞ്ജിനിയുടെ അമ്മയ്ക്ക് വീട് എല്ലാം വെച്ച് കൊടുത്തത്. അപ്പൂപ്പന്റെ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനമാണ് തങ്ങളുടെ തലമുറ അനുഭവിച്ചത് എന്ന് രഞ്ജിനി തുറന്നു പറയുന്നു.

എന്നാൽ അതിനപ്പുറമുള്ള ആർഭാടജീവിതം എല്ലാം ലഭിച്ചത് 2006ൽ മീഡിയയിൽ എത്തിയതിനു ശേഷമാണ്. അച്ഛൻ ഇല്ലാത്തതിന്റെ വിഷമം രഞ്ജിനിയെ ഒരുപാട് ബാധിച്ചിരുന്നു. കുറേക്കാലം ആ നഷ്ടം കാര്യമാക്കിയില്ലെങ്കിലും സ്കൂളിൽ പേരെന്റ്സ് മീറ്റിംഗിന് ഒക്കെ കൂട്ടുകാരുടെ അച്ഛന്മാർ വരുമ്പോൾ കുറച്ചു വിഷമം തോന്നുമായിരുന്നു. ഏഴ് മുതൽ 14 വയസ്സ് വരെ ഇടയ്ക്കിടക്ക് തലകറങ്ങി വീഴുന്ന ഒരു പതിവ് ഉണ്ടായിരുന്ന രഞ്ജിനിയ്ക്ക്.

അച്ഛന്റെ നഷ്ടം ആ വിധത്തിൽ രഞ്ജിനിയെ ബാധിക്കുകയായിരുന്നു. മരണത്തെ ഭയങ്കര പേടിയായിരുന്നു താരത്തിന്. എന്നാൽ പിന്നീടുള്ള ജീവിതാനുഭവങ്ങളിലൂടെ ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. അത് അംഗീകരിക്കാൻ രഞ്ജിനി പഠിച്ചു. അച്ഛൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് കാണുന്ന രഞ്ജിനി ഹരിദാസ് ഒരിക്കലും ഉണ്ടാവില്ല എന്ന് രഞ്ജിത്ത് തീർത്തും പറയുന്നു.

അച്ഛന് മീഡിയ ഒക്കെ ഇഷ്ടമാണെങ്കിലും അച്ഛൻ പറയുന്നത് കേട്ട് നിൽക്കേണ്ടി വരുമായിരുന്നു. വീടിന്റെ അവസ്ഥ തന്നെ മാറി പോകുമായിരുന്നു. അച്ഛൻ ഇല്ലാത്തതിന്റെ നിസ്സഹായാവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് ആണ് രഞ്ജിനി സ്വയം ഇങ്ങനെ തന്നെ ആക്കി വെച്ചത് എന്ന് താരം പറയുന്നു. കുടുംബത്തിൽ ഒരു ആൺ ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്. നമ്മുടെ സമൂഹം ഇങ്ങനെ ആയതുകൊണ്ട് ഒരു പെണ്ണിന് കയറി ഇടപെടാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.

അത്തരം കാര്യങ്ങളിൽ രഞ്ജിനി കയറി ഇടപെടുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ സഹോദരൻ ആണ് ഒപ്പം ഉണ്ടാകുന്നത്. അങ്ങനെയൊക്കെ നോക്കുമ്പോൾ അച്ഛനില്ലാത്ത കുറവ് ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട് എന്ന് രഞ്ജിനി തുറന്നു പറയുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ആണ് രഞ്ജിനി ഹരിദാസ്.

ആദ്യം ഒക്കെ ഒരുപാട് വിമർശനങ്ങൾ ഉയർന്നുവെങ്കിലും പിന്നീട് രഞ്ജിനിയെ ഏറ്റെടുക്കുകയായിരുന്നു മലയാളികൾ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വേറിട്ട അവതരണശൈലി കൊണ്ട് മാത്രമല്ല വസ്ത്രധാരണവും, ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയമായി രഞ്ജിനി. പിന്നീട് നിരവധി അവാർഡ് ഷോകളിലും അവതാരക ആയി തിളങ്ങിയ രഞ്ജിനി, ബിഗ് ബോസ് മലയാളം സീസൺ 1ൽ മത്സരാർത്ഥി ആയി എത്തിയതോടെ ആണ് മലയാളികൾ കൂടുതൽ അറിഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply