അദ്ദേഹത്തിന്റെ കൂടെ രാത്രി കിടന്നുറങ്ങാൻ ഉള്ള പണം ഞാൻ വാങ്ങിയിട്ടുണ്ടോ ? – ആ രാത്രി നടന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞു രഞ്ജിനി ഹരിദാസ് !

ranjini haridas

ഇംഗ്ളീഷും മലയാളവും ചേർന്ന് മംഗ്ലീഷ് എന്ന് സ്വന്തമായ ഒരു ഭാഷയുണ്ടാക്കി വാചകം കൊണ്ട് മലയാളികളെ കയ്യിലെടുത്ത അവതാരകയാണ് രഞ്ജിനി ഹരിദാസ്. ആദ്യമൊക്കെ രൂക്ഷമായ വിമർശനം താരത്തിനെ തേടിയെത്തിയെങ്കിലും പിന്നീട് മലയാളികളുടെ മനം കവരുകയായിരുന്നു രഞ്ജിനി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അടുത്തിടെ 40 വയസ്സ് എത്തിയ താരത്തിന് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ രഞ്ജിനി തുറന്നു പറഞ്ഞിരുന്നു. ഇതു കൂടാതെ പരിപാടിക്ക് പോയാൽ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ട് തിരിച്ചു പോകുകയുള്ളൂ എന്ന് തന്നെക്കുറിച്ച് പറയുന്നതിനെക്കുറിച്ചും പ്രതികരിക്കുകയാണ് താരം ഇപ്പോൾ. നടി സ്വാസിക വിജയ് അവതാരകയായി എത്തുന്ന “റെഡ് കാർപെറ്റ്” എന്ന പരിപാടിയിൽ അതിഥിയായി രഞ്ജിനി എത്തിയിരുന്നു.

ഈ പരിപാടിക്കിടയിൽ ആണ് തന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും രഞ്ജിനി തുറന്നു പറഞ്ഞത്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു സംഭവത്തെക്കുറിച്ച് താരം പരിപാടിയിലൂടെ തുറന്നു പറഞ്ഞു. 40 വയസ്സ് കഴിഞ്ഞുവെങ്കിലും ഇപ്പോഴും അവിവാഹിതയായി സിംഗിൾ ജീവീതം ആസ്വദിക്കുകയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ അനിയന്റെ വിവാഹമെല്ലാം ഗംഭീരമായി ആഘോഷിച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

അതേസമയം പ്രണയത്തിലാണ് എന്നും കാമുകനും ഒത്തുള്ള ജീവിതത്തിനെ കുറിച്ചും എല്ലാം നടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് ഒരിക്കൽ ഒരു പരിപാടിക്ക് പോയ സ്ഥലത്തു നിന്നും നേരിട്ട ഒരു അനുഭവം താരം തുറന്നു പറഞ്ഞത്. സാധാരണ പരിചയമില്ലാത്ത സ്ഥലത്ത് വർക്കിനു പോയാൽ കൂടെ ആരുമില്ലെങ്കിൽ ജോലി കഴിഞ്ഞ് ഉടനെ തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കുന്നതാണ് രഞ്ജിനിയുടെ പതിവ്. എന്നാൽ അതിനു പറ്റാത്ത ഒരു ദിവസം രാത്രി പെയ്മെന്റ് കാര്യം പറയാൻ വേണ്ടി ഒരാൾ വന്നു.

ഇന്ന് നിന്നിട്ട് പോയാൽ പോരെ എന്ന് ചോദിച്ചപ്പോൾ അതൊന്നും പറ്റില്ല എനിക്ക് ഇന്ന് തന്നെ വീട്ടിൽ പോകണം എന്ന് രഞ്ജിനി പറഞ്ഞു. സത്യത്തിൽ രഞ്ജിനിക്ക് കാര്യം മനസ്സിലായില്ല. ഇതോടെ അയാൾ തന്നെ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. ഇന്ന് രാത്രി അദ്ദേഹത്തിന്റെ കൂടെ കിടന്നതിനു ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ എഴുന്നേറ്റ് പോകും എന്നാണ് കോഡിനേറ്റർ അയാളോട് പറഞ്ഞതു പോലും. കോഡിനേറ്റർ അങ്ങനെ പറഞ്ഞോ, എന്നാൽ ഉടൻ തന്നെ അയാളെ കാണണമെന്ന് പറഞ്ഞ് രഞ്ജിനി ലോബിയിലേക്ക് പോയി.

ഇതിന് പിന്നാലെ അവിടെയുള്ള ഡ്രൈവർ അടക്കം എല്ലാവരെയും വിളിച്ചുകൂട്ടി. ഒടുവിൽ കോർഡിനേറ്ററിനോട് ചേട്ടൻ പറഞ്ഞോ ഇദ്ദേഹത്തിന്റെ കൂടെ രാത്രിയിൽ ഞാൻ കിടന്നുറങ്ങുമെന്ന്. അതിനുള്ള കാശ് ഞാൻ വാങ്ങിച്ചിരുന്നോ എന്നും രഞ്ജിനി ചോദിച്ചു. ഇത്രയും പ്രായമായിട്ടും രഞ്ജിനി വിവാഹം കഴിക്കാത്തതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെല്ലാം നേരിടേണ്ടി വരുന്നത് എന്ന് ആരാധകർ പറയുന്നു. ഇനിയെങ്കിലും സ്വന്തം പ്രണയം പ്രഖ്യാപിച്ചു കാമുകനോടൊപ്പം ഒരുമിച്ച് ജീവിച്ചൂടെ എന്ന് ചോദിക്കുന്നവരും ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply