സത്യത്തിൽ അച്ഛനായി എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല – കുട്ടിക്ക് 20 ആകുമ്പോൾ എനിക്ക് 60 ആകും എന്നതോർക്കുമ്പോൾ പേടിയുണ്ട്

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും അടുത്തകാലത്തായിരുന്നു വിവാഹിതരായത്. ഇവർക്ക് ഇപ്പോൾ ഒരു പെൺകുഞ്ഞു കൂടി ജനിച്ചിരിക്കുകയാണ്. ഇവരുടെ പ്രണയകഥകൾ സോഷ്യൽ മീഡിയ മുഴുവൻ ആഘോഷിച്ച കാര്യമായിരുന്നു. വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ഇരുവരും അച്ഛനും അമ്മയും ആവുകയും ചെയ്തു. മാതാപിതാക്കൾ ആയിട്ട് ഇപ്പോൾ ഒരു മാസം പിന്നിടുകയാണ്. ഈ കാര്യത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് ഇവർ. ഇവരുടെ കുഞ്ഞിന്റെ മുഖം ഇതുവരെ വ്യക്തമാക്കിയുള്ള ചിത്രങ്ങൾ ഒന്നും തന്നെ ഇവർ പങ്കുവെച്ചിട്ടില്ല.

എന്നാൽ മകളുടെ പേര് ഇവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കാൻ രൺബീർ എത്തിയപ്പോൾ മകൾക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും മകൾക്കൊപ്പം സമയം കണ്ടെത്തുന്നതിനെക്കുറിച്ച് ഒക്കെ രൺബീർ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിയിരുന്നത്. സത്യത്തിൽ അച്ഛനായി എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മകളെ പറ്റി പറയുമ്പോൾ ഞാൻ ആലോചിക്കും ഞാൻ ഒരു അച്ഛനായി അല്ലേന്ന്. എന്റെ ഏറ്റവും വലിയ പേടി കുട്ടികൾക്ക് 20- 21 വയസ്സ് ആകുമ്പോൾ അന്നെനിക്ക് 60 വയസ്സായിരിക്കും പ്രായം. അപ്പോൾ അവർക്കൊപ്പം എനിക്ക് ഫുട്ബോൾ കളിക്കാനും ഓടാനും ഒക്കെ കഴിയുമോന്നാണെന്നും രൺബീർ പറയുന്നുണ്ടായിരുന്നു. വളരെ കാലം നീണ്ടു നിന്ന പ്രണയത്തിനോടുവിലാണ് ഇരുവരും വിവാഹിതരായിരുന്നത്.

ഈ സമയത്ത് ഒരുപാട് ഗോസിപ്പുകൾ രൺബീറിനെ കുറിച്ച് ഉയർന്നു വന്നിരുന്ന ഒരു കാലഘട്ടമായിരുന്നു. ഇത്തരത്തിൽ രൺബീറിനെ കുറിച്ചുള്ള ചില ഗോസിപ്പുകളെ കുറിച്ചൊക്കെ ആ സമയങ്ങളിൽ തന്നെ പലരും ആലിയയോട് ചോദിച്ചിരുന്നു. അതിന് കിടിലൻ മറുപടി തന്നെയായിരുന്നു ആലിയയുടെ മറുപടി. യഥാർത്ഥ വ്യക്തിയിലേക്ക് എത്തുമ്പോൾ മാത്രമാണ് പ്രണയം പൂർണമാകുന്നത് എന്നായിരുന്നു താരം പറഞ്ഞിരുന്നത്. ആ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു.

ഇതിനു മുൻപ് സിനിമയിൽ തുടക്കമായിരുന്ന സമയത്ത് ഒരു അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ ക്രഷ് എന്നത് രൺബീർ ആണ് എന്ന് ആലിയ തുറന്നു പറയുകയും ചെയ്തിരുന്നു. വർഷങ്ങൾക്കുശേഷം തനിക്ക് ക്രഷ് തോന്നിയ വ്യക്തിയെ തന്നെ ആലിയയ്ക്ക് വിവാഹം കഴിക്കുവാൻ സാധിക്കുകയും ചെയ്തു. അത് വലിയൊരു അത്ഭുതമായാണ് പ്രേക്ഷകർ പോലും കാണുന്നത്. പഴയ ഒരു അഭിമുഖത്തിൽ ആലിയ രൺബീർ തന്റെ ക്രഷ് ആണെന്ന് പറഞ്ഞ വാക്കുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട് എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply