ആ സീനെടുക്കുമ്പോൾ അവൾ പ്രശ്നമാക്കുമെന്നാണ് കരുതിയത് ! എന്നാൽ അവൾ ഇങ്ങനെ പ്രതികരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് രമേശ് പിഷാരടി

ramesh pisharody and family

രമേഷ് പിഷാരടി എന്നറിയപ്പെടുന്ന ടി.വി. രമേഷ്, ഒരു ഇന്ത്യൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടനും ഇംപ്രഷനിസ്റ്റും ടെലിവിഷൻ അവതാരകനും നടനും ചലച്ചിത്ര സംവിധായകനുമാണ്. മലയാളം ടെലിവിഷൻ ഷോകളിലും സ്റ്റേജിലും സിനിമയിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഇന്ന് രമേശ് പിഷാരടി. സ്റ്റേജ് ഷോകളിൽ തുടങ്ങിയ താരത്തിന്റെ യാത്ര പിന്നീട് മിനിസ്ക്രീനിലും ടെലിവിഷനിലും വളർന്നു വരികയായിരുന്നു.

അതുകൊണ്ടു തന്നെ ഒട്ടേറെ ആരാധകരും താരത്തിനിതുണ്ട്. കാണികളെ പൊട്ടിച്ചിരിപ്പിക്കാനുള്ള നടന്റെ കഴിവ്, അതാണ് ഇത്രയും നടനിൽ ആകർഷണം ഉണ്ടാകാൻ കാരണം. സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും മിനിസ്ക്രീനിലും തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ ബിഗ് സ്ക്രീനിലും സജീവമായി കൊണ്ടിരിക്കുകയാണ്. സിനിമാലോകത്ത് ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് ഇപ്പോൾ രമേശ് പിഷാരടി. മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടിൽ ഒന്നാണ് രമേശ് പിഷാരടി – ധർമ്മജൻ ബോൾഗാട്ടി കൂട്ടുകെട്ട്. കാണികൾക്ക് വേണ്ടി പെർഫോമൻസ് ചെയ്യുന്നതിന് പുറമേ നല്ല സുഹൃത്തുക്കൾ തന്നെയാണ് ഇരുവരും.

ഇരുവരും ഒന്നിച്ച് ഒരു സിനിമയിൽ എത്തുന്നില്ലെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കുകയാണ് താരങ്ങൾ. സൗമ്യ എന്നാണ് രമേശ് പിഷാരിയുടെ ഭാര്യയുടെ പേര്. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രമേശ് പിഷാരടിയുടെ വെളിപ്പെടുത്തൽ. സ്വന്തം ഭാര്യയുടെ മുന്നിൽവച്ച് ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിച്ചതിനെ കുറിച്ചാണ് നടൻ മനസ്സ് തുറന്നത്. മഞ്ജു വാര്യരെ കാണാൻ വേണ്ടിയായിരുന്നു അന്ന് ഭാര്യ സൗമ്യ ലൊക്കേഷനിലേക്ക് എത്തിയത്.

തന്റെ ഇന്റിമേറ്റ് സീൻ രംഗങ്ങൾ ചിത്രീകരിക്കുന്ന ദിവസം ഭാര്യ അവിടെ ഉണ്ടായിരുന്നുവെന്നും ബാക്കി ഒരു ദിവസവും വരാതെ കൃത്യമായിട്ട് ആ ദിവസം തന്നെ അവൾ അവിടെ വന്നു എന്നും പിഷാരടി പറയുന്നു. അന്നത്തെ ദിവസം തനിക്ക് സംവിധായകൻ ചാർട്ട് ചെയ്തിരുന്നത് ആ സീനായിരുന്നു എന്ന് താൻ അറിഞ്ഞിരുന്നില്ല എന്നും ആ ഇന്റിമേറ്റ് സീൻ ഷൂട്ട് ചെയ്യുന്ന അന്ന് തൊട്ടപ്പുറത്ത് മഞ്ജുവാര്യരുടെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നുവെന്നും മഞ്ജുവിനെ കാണാൻ വേണ്ടിയായിരുന്നു മകൾക്കൊപ്പം ഭാര്യ എത്തിയത് എന്നും പിഷാരടി പറഞ്ഞു.

എന്നാൽ ഭാര്യ മുന്നിൽ ഉണ്ടായിട്ടും ആ സീൻ സുഖമായി എടുക്കാൻ തന്നെ കൊണ്ട് കഴിഞ്ഞു എന്നും ഭാര്യയെ നോക്കുമ്പോൾ അവൾ കൂളായി ഇരിക്കുകയായിരുന്നു എന്നും പ്രശ്നം ഉണ്ടാകുമെന്നാണ് താൻ കരുതിയത് എങ്കിലും അന്ന് പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായില്ല എന്നും നടൻ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply