ഇത്രയും നാൾ ഇതൊന്നും ഞാൻ ആരോടും പറഞ്ഞില്ല എന്നേയുള്ളൂ – മനസ്സിൽ ഒതുക്കി നടക്കുവായിരുന്നല്ലേ എന്ന് ആരാധകർ

കോമഡി ഷോകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് രമേശ് പിഷാരടി. മിമിക്രി വേദിയിൽ നിന്നും എത്തിയ രമേശ് പിഷാരടിയ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. സ്പോട്ട് കൗണ്ടറുകൾ ആണ് രമേശ് പിഷാരടിയുടെ പ്രത്യേകത എന്ന് പറയേണ്ടിയിരിക്കുന്നു. സംസാരിക്കുന്നതിനിടയിൽ തന്നെ ഒരു നൂറ് കൗണ്ടർ പറയാനുള്ള കഴിവ് രമേശ് പിഷാരടിയ്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഇദ്ദേഹം ഒരു അത്ഭുത വ്യക്തിയാണ് എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. സോഷ്യൽ മീഡിയയിൽ താരം ഒരു പോസ്റ്റ് പങ്കു വയ്ക്കുമ്പോൾ പോലും അതിനു നൽകുന്ന ക്യാപ്ഷൻ ശ്രദ്ധ നേടാറുണ്ട്. ടെലിവിഷൻ ഷോകളിൽ പങ്കെടുത്തിരുന്നത് താരത്തിന്റെ കഴിവ് എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.

അടുത്ത സമയത്ത് മാളികപ്പുറം എന്ന ചിത്രത്തിൽ അഭിനയിച്ച് പ്രേക്ഷകരെ ഒന്ന് അത്ഭുതപ്പെടുത്തുവാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നൃത്തപരിപാടിയിൽ എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. ഇവിടെവെച്ച് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു പെർഫോമൻസ് ആണ് താരം കാഴ്ചവെച്ചത്. പല സ്റ്റെപ്പുകളും തനിക്കറിയാമെന്ന് വേദിയിൽ വച്ച് പറഞ്ഞു രമേശ് പിഷാരടി. എന്നാൽ പാർവതിയും മറ്റു വിധികർത്താക്കൾ ആയ റിമി ടോമിയും നവ്യാ നായരും ഒന്നും തന്നെ രമേശ് പിഷാരടി പറഞ്ഞത് വിശ്വസിച്ചിരുന്നില്ല. ഒടുവിൽ ഇവർക്ക് മുൻപിൽ ഇത് ചെയ്തു കാണിക്കുകയാണ് രമേശ് പിഷാരടി.

രമേശ് പിഷാരടിയുടെ മിന്നുന്ന പ്രകടനങ്ങൾ കണ്ട് മിഴിച്ച് നോക്കി നിൽക്കുകയായിരുന്നു. ഇപ്പോൾ ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ രമേശ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്. ഇത്രയും നാൾ ഇതൊന്നും ഞാൻ ആരോടും പറഞ്ഞില്ല എന്നേയുള്ളൂ എന്ന ഒരു ക്യാപ്ഷനോടെയാണ് പരിപാടിയുടെ പ്രമോ വീഡിയോ രമേശ് പിഷാരടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് കണ്ട് രമേശിന്റെ ഫോളോവേഴ്സും ഞെട്ടിപ്പോയി. അപ്പോൾ പാവങ്ങളുടെ പ്രഭുദേവയാണ് അല്ലേ എന്നാണ് ചിലർ കമന്റ് ചെയ്ത് ചോദിച്ചിരിക്കുന്നത്. വളരെ മികച്ച രീതിയിൽ ഉള്ള പ്രകടനമായിരുന്നു പ്രമോ വീഡിയോയിൽ കാണാൻ സാധിച്ചിരിക്കുന്നത്.

ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. പരിപാടിയുടെ ജഡ്ജായി എത്തിയതായിരുന്നു രമേശ് പിഷാരടി. എന്നാൽ വേദിയെ മനോഹരമാക്കാൻ രമേഷ് പിഷാരടിക്ക് സാധിച്ചു എന്നതാണ് സത്യം. രമേശ് പിഷാരടി ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ വെറുതെ കൗണ്ടർ പറയുകയാണെന്നായിരുന്നു ജഡ്ജസ് അടക്കമുള്ള എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് കൗണ്ടർ അല്ല എന്ന് മനസ്സിലാക്കിയത് രമേശ് മികച്ച രീതിയിൽ പ്രകടനം കാഴ്ച വച്ചപ്പോഴായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply