ജീവിതത്തിലെ പുതിയ വിശേഷം ഭാര്യയുമൊത്ത് പങ്കു വെച്ച് പിഷാരടി ! ആശംസകൾ നേർന്ന് സ്നേഹിതർ

ramesh pisharadi family

രമേഷ് പിഷാരടി എന്നറിയപ്പെടുന്ന ടി.വി. രമേഷ്, ഒരു ഇന്ത്യൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടനും ഇംപ്രഷനിസ്റ്റും ടെലിവിഷൻ അവതാരകനും നടനും ചലച്ചിത്ര സംവിധായകനുമാണ്. മലയാളം ടെലിവിഷൻ ഷോകളിലും സ്റ്റേജിലും സിനിമയിലും സജീവമായി പ്രവർത്തിക്കുന്ന രമേശ് പിഷാരടി കൗണ്ടറുകളുടെ രാജാവ് ആണ്. മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഇന്ന് രമേശ് പിഷാരടി. സ്റ്റേജ് ഷോകളിൽ തുടങ്ങിയ താരത്തിന്റെ യാത്ര പിന്നീട് മിനിസ്ക്രീനിലും ടെലിവിഷനിലും വളർന്നു വരികയായിരുന്നു.

കാണികളെ പൊട്ടിച്ചിരിപ്പിക്കാനുള്ള പിഷാരടിയുടെ കഴിവ് അപാരം ആണ്. സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും മിനിസ്ക്രീനിലും തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ ബിഗ് സ്ക്രീനിലും സജീവമായി കൊണ്ടിരിക്കുകയാണ്. സിനിമാലോകത്ത് ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് ഇപ്പോൾ രമേശ് പിഷാരടി. മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടിൽ ഒന്നാണ് രമേശ് പിഷാരടി – ധർമ്മജൻ ബോൾഗാട്ടി കൂട്ടുകെട്ട്. കാണികൾക്ക് വേണ്ടി പെർഫോമൻസ് ചെയ്യുന്നതിന് പുറമേ നല്ല സുഹൃത്തുക്കൾ ആണ് ഇരുവരും.

ഇരുവരും ഒന്നിച്ച് ഒരു സിനിമയിൽ എത്തുന്നില്ലെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കുകയാണ് താരങ്ങൾ. സൗമ്യ എന്നാണ് രമേശ് പിഷാരിയുടെ ഭാര്യയുടെ പേര്. ഇപ്പോഴിതാ വളരെ സന്തോഷം നിറഞ്ഞ ഒരു വാർത്തയുമായാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ പന്ത്രണ്ടാം വിവാഹ വാർഷികമാണ് ഇന്ന് എന്നാണ് സന്തോഷത്തോടുകൂടി പ്രേക്ഷകരെ അറിയിച്ചത്. ഭാര്യ സൗമ്യയ്ക് പന്ത്രണ്ടാം വിവാഹ വാർഷിക ആശംസകൾ പ്രത്യേകം നേരാനും പിഷാരടി മറന്നില്ല.

ഭാര്യ സൗമ്യയുമായുള്ള പിഷാരടിയുടെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രത്തിന് താഴെ വളരെ രസകരമായ ക്യാപ്ഷൻ കൊടുക്കാനും താരം മറന്നില്ല. “ഞങ്ങളുടെ വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് ഞങ്ങളുടെ പന്ത്രണ്ടാമത്തെ വിവാഹ വാർഷികമാണ് “എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ പിഷാരടി സമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകളുമായി രംഗത്തെത്തിയത്.

“പോസിറ്റീവ്” എന്ന മലയാള സിനിമയിലൂടെ ആയിരുന്നു രമേശ് പിഷാരടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 2008ൽ പുറത്തിറങ്ങിയ ആ ചിത്രത്തിനു ശേഷം നിരവധി സിനിമകളിൽ രസകരമായ വേഷങ്ങൾ പിഷാരടി ചെയ്തു. പിന്നീട് “കപ്പൽ മുതലാളി” എന്ന സിനിമയിലൂടെ ആയിരുന്നു നായകനായുള്ള താരത്തിന്റെ ചുവടുവെപ്പ്. അഭിനയത്തിലും മിമിക്രിയിലും കഴിവ് തെളിയിച്ച താരം സംവിധാന രംഗത്തേക്കും കടന്നു. “പഞ്ചവർണ്ണ തത്ത”, “ഗാനഗന്ധർവ്വൻ” എന്നീ സിനിമകൾ ആണ് രമേശ് പിഷാരടി സംവിധാനം ചെയ്‌തത്‌.

“കൊച്ചിൻ സ്റ്റാലിയൻസ്” എന്ന മിമിക്രി ട്രൂപ്പിലൂടെ എത്തിയ രമേശ് പിഷാരടി ധർമ്മജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ആദ്യത്തെ ഹാസ്യ പരിപാടിയായിരുന്നു ബ്ലഫ് മാസ്റ്റേഴ്സ്. ഈ പരിപാടിയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു ഹാസ്യ ജോഡികൾ ആയിരുന്നു ഇവർ.ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്ത ബ്ലഫ് മാസ്റ്റർ എന്ന കോമഡി ഷോ ആയിരുന്നു രമേശിന്റെ കരിയറിലെ വഴിത്തിരിവായത്. സുഹൃത്ത് ധർമജനും ആയി ചേർന്നാണ് രമേശ് ഈ പരിപാടി അവതരിപ്പിച്ചത്. ഇരുവരും ചേർന്ന് സിനിമാലയ്ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply