കൂടുതൽ ഒന്നും പറയാനില്ല – സുരേഷ് ഗോപി ഏറ്റവും കൂടുതൽ ദ്രോഹം ചെയ്തിട്ടുള്ളത് ആ വ്യക്തിയോട് ആണ് എന്ന് രമേശ് പിഷാരടി

മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുള്ള താരമാണ് രമേശ് പിഷാരടി. ടിവി പരിപാടികളിലൂടെ തുടങ്ങി പിന്നീട് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടന് സാധിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിട്ടുള്ള കോമഡി പരിപാടികൾ ആയിരുന്നു രമേശ് പിഷാരടിക്ക് കൂടുതൽ അവസരങ്ങൾ നൽകിയിട്ടുള്ളത്. ഇന്ന് സിനിമയിൽ സംവിധായകനായും നടനായും ഒക്കെ തന്റേതായ സ്ഥാനം താരം നേടിയെടുത്തിട്ടുണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം തന്നെയാണ് രമേശ് പിഷാരടി സൂക്ഷിക്കുന്നത് അദ്ദേഹത്തിനൊപ്പം പലപ്പോഴും രമേശിനെ കാണുവാനും സാധിക്കും സാമൂഹിക മാധ്യമങ്ങളിൽ സജീവമായ രമേശ് പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോകളും ആരാധകർക്ക് വളരെ പ്രിയപ്പെട്ടത് ആണ്.

അതിനുള്ള പ്രധാനകാരണം രമേശ് പിഷാരടി അതിന് നൽകുന്ന ക്യാപ്ഷനുകളാണ്. ഇപ്പോഴത്തെ അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയും അടിസ്ഥാനത്തിൽ ആരെയും വിലയിരുത്താറില്ല എന്നാണ് പിഷാരടി പറയുന്നത് അതുകൊണ്ടുതന്നെ സൗഹൃദത്തിൽ അതൊന്നും തന്നെ വിഷയമാവുകയും ചെയ്യാറില്ല അതിനാലാണ് ബിജെപി അനുഭാവിയായ സുരേഷ് ഗോപിയുമായി വരെ നല്ല സൗഹൃദം ഉണ്ടാക്കാൻ സാധിച്ചത്. സുരേഷ് ഗോപി എന്ന വ്യക്തി ലോകത്തിൽ ഒരാളോട് മാത്രമാണ് ദ്രോഹം ചെയ്തിരിക്കുന്നത് അത് മറ്റാരോടുമല്ല അദ്ദേഹത്തിനോട് തന്നെയാണ്

സുരേഷേട്ടൻ ചെയ്യുന്നതും പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെ തിരിച്ചടികൾ ഉണ്ടാവുകയാണ് ചെയ്യുന്നത് വേറെ ആർക്കും തന്നെ അദ്ദേഹം ഒരു ഉപദ്രവവും ചെയ്തിട്ടില്ല എന്നാൽ എല്ലാവരെയും സഹായിക്കുകയും ചെയ്തിട്ടുണ്ട് തന്റെ പടമൊക്കെ ഇറങ്ങുന്ന സമയത്ത് മിമിക്രി സംഘടനയിലും മറ്റും സുരേഷ് ഗോപി ചേട്ടൻ ഒരുപാട് സഹായമാണ് ചെയ്തിട്ടുള്ളത് രാഷ്ട്രീയം ഓരോരുത്തരുടെയും വിശ്വാസമാണ് അത് വ്യക്തിത്വവുമായി കൂട്ടിക്കുഴയ്ക്കാൻ കഴിയില്ല നല്ലൊരു മനുഷ്യനാണ് എന്നതിനപ്പുറം ആളുകളുടെ വ്യക്തിത്വത്തെ കുറിച്ച് രാഷ്ട്രീയത്തെ കുറിച്ചോ പറയാൻ ഞാൻ ആളല്ല എന്നും രമേശ് പിഷാരടി പറയുന്നുണ്ട്.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് കുടുംബസമേതം ആയിരുന്നു രമേശ് പിഷാരടി സംബന്ധിച്ചത് സമീപകാലത്തായി താരം മമ്മൂട്ടിക്കൊപ്പം പലപ്പോഴും എത്താറുണ്ട് ഇതിന്റെ പേരിൽ നിരവധി പരിഹാസങ്ങളും ട്രോളുകളും താരത്തിന് ഏറ്റുവാങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ ഒരു ചെറു ചിരിയോടെയാണ് താരം എപ്പോഴും ഏറ്റു വാങ്ങാറുള്ളത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply