രജനികാന്തിന്റെ ഭാര്യയായി മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ ! തിരുവനന്തപുരത്ത് ഷൂട്ട് ആരംഭിച്ചു

സൂപ്പർ ഹിറ്റ് ഫിലിം ജയിലറിനു ശേഷം രജനീകാന്ത് നായകനാകുന്ന ചിത്രമാണ് തലൈവർ 170. ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരുവനന്തപുരം ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. ജയിലറിൽ രജനീകാന്ത് നരച്ച താടിയും മുടിയും ആയിട്ടായിരുന്നു എത്തിയത്. എന്നാൽ തലൈവർ 170 എന്ന സിനിമയിൽ ചെറുപ്പക്കാരനായാണ് രജനി വരുന്നത്. തലൈവർ 170 എന്ന സിനിമയുടെ പൂജയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചടങ്ങുകൾ തിരുവനന്തപുരത്ത് വച്ച് നടന്നു.

ചിത്രത്തിൻ്റെ പൂജയിൽ രജനീകാന്തിനൊപ്പം ഈ സിനിമയിൽ അഭിനയിക്കുന്ന മഞ്ജു വാര്യർ, പട്ടണം റഷീദ്, ഡിജെ ജ്ഞാനവേൽ തുടങ്ങിയവരും ഉണ്ടായിരുന്നു. ഈ ചിത്രത്തിൻ്റെ സംവിധായകൻ ഡിജെ ജ്ഞാനവേലാണ്. രജനീകാന്തിൻ്റെ ഭാര്യയായി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് നടി മഞ്ജു വാര്യർ ആണ്. ഈ സിനിമയുടെ പേര് തലൈവർ 170 എന്ന് ഇട്ടിരിക്കുന്നത് താൽക്കാലികമായി മാത്രമാണ് എന്നാണ് റിപോർട്ടുകൾ.

ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുകൊണ്ട് 10 ദിവസം രജനീകാന്ത് തിരുവനന്തപുരത്ത് ഉണ്ടായിരിക്കും. വെള്ളയാണി കാർഷിക കോളേജും കൂടാതെ ശങ്കുമുഖത്തെ ഒരു വീട്ടിൽ വെച്ചുമാണ് ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്നത്. ഡിജെ ജ്ഞാനവേൽ ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. രജനീകാന്ത് ചെന്നൈയിലെ വിമാനത്താവളത്തിൽ വച്ചുകൊണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഈ ചിത്രം സോഷ്യൽ മെസ്സേജ് നൽകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് എന്നാണ്.

ആദ്യമായിട്ടാണ് രജനീകാന്തിൻ്റെ ഒരു ചിത്രം തിരുവനന്തപുരത്ത് വെച്ച് ഷൂട്ട് ചെയ്യുന്നത്. വളരെ കാലത്തിനുശേഷമാണ് രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ രജനീകാന്തിനൊപ്പം അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് സുബാസ്കരൻ ആണ്.

പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് ആണ്. ആരാധകർ വളരെയധികം പ്രതീക്ഷയോടെ കൂടിയാണ് തലൈവർ 170 ൻ്റെ റിലീസിനായി കാത്തുനിൽക്കുന്നത്. 2024 ആണ് ഈ ചിത്രത്തിൻ്റെ റിലീസ് എന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കി കൊണ്ടാണ് ഈ സിനിമ നിർമ്മിച്ചത് എന്നാണ് പറയുന്നത്.

32 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് രജനീകാന്തും അമിതാഭ് ബച്ചനും ഈ സിനിമയിൽ ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. കന്യാകുമാരിയിലെ പോലീസ് ഓഫീസർ ആയിട്ടാണ് രജനീകാന്ത് ഈ ചിത്രത്തിൽ വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply