അധികാരവും പണവും ഉള്ളവന്റെ കാലിൽ ഒന്നും ഒരിക്കലും വീഴേണ്ട ആവശ്യമില്ല; സ്വന്തം വാക്കുകളെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഇപ്പോൾ രജനികാന്ത് സംഘപരിവാർ നേതാവും ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചത്

തമിഴി സൂപ്പർസ്റ്റാറായ രജനികാന്ത് ചെയ്ത ഒരു പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. രജനികാന്ത് സംഘപരിവാർ നേതാവും ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിൻ്റെ കാൽതൊട്ട് വന്ദിച്ച പ്രവർത്തിയാണ് ഇപ്പോൾ സംഭവബഹുലമായി മാറിയിരിക്കുന്നത്. ഈയൊരു കാര്യം കാരണം സോഷ്യൽ മീഡിയ വഴി നിരവധി വിമർശനങ്ങളാണ് രജനീകാന്തിനെതിരെ ഉയർന്നിരിക്കുന്നത്.

സോഷ്യൽ മീഡിയകളിലൂടെ പലരും പറയുന്നത് രജനീകാന്തിൻ്റെ ഈ ഒരു പ്രവൃത്തി തമിഴ് ജനതയെ മൊത്തം നാണം കെടുത്തിക്കൊണ്ടുള്ളതും മോശമായിപ്പോയെന്നതുമാണ്. രജനീകാന്തിൻ്റെ പഴയ ഒരു വീഡിയോകൂടി സോഷ്യൽ മീഡിയയിലൂടെ ഇതിനോടുകൂടെ ചർച്ചയായി മാറിയിട്ടുണ്ട്. ആ വീഡിയോയിൽ രജനീകാന്ത് പറയുന്നത് തൻ്റെ മാതാപിതാക്കളുടെയും ദൈവത്തിൻ്റെയും അല്ലാതെ മറ്റു ഒരാളുടെയും കാലിൽ വീഴില്ല എന്ന്.

അധികാരവും പണവും ഉള്ളവൻ്റെ കാലിൽ ഒന്നും ഒരിക്കലും വീഴേണ്ട ആവശ്യമില്ലെന്നും. രജനീകാന്ത് അഞ്ചുവർഷങ്ങൾക്കു മുൻപേ അദ്ദേഹത്തിൻ്റെ ഒരു ഫാൻ മീറ്റിനിടെയായിരുന്നു ഇത് പറഞ്ഞത്. ഈ പ്രശ്നങ്ങളൊക്കെ നടക്കുന്ന സമയത്തും നടനായ കമൽഹാസൻ വർഷങ്ങൾക്ക് മുൻപേ തൂങ്കാവനം സിനിമയുടെ ഓഡിയോ ലോഞ്ചിൻ്റെ ഇടയിൽ നടത്തിയ ഒരു പ്രസ്താവനയും ഇതിനിടയിലേക്ക് കയറി വന്നിട്ടുണ്ട്.

ഏഴു വർഷങ്ങൾക്ക് മുൻപേ കമലഹാസൻ ഒരു പ്രസംഗത്തിനിടെ പറഞ്ഞത് ദൈവത്തെ മുന്നിൽ കൊണ്ടുവന്നാൽ ഒരുപക്ഷേ കൈകൊടുത്തെന്നിരിക്കും എന്നാൽ ഒരിക്കലും താൻ കുമ്പിടില്ലെന്നായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ കമലഹാസൻ ഗുരുവായ കെ ബാലചന്ദ്രൻ്റെ കാൽതൊട്ടു വന്ദിക്കുന്ന ഒരു ചിത്രവും പ്രചരിച്ചിരുന്നു. ഹരീഷ് പേരടി കമലഹാസൻ്റെ ഈ ചിത്രം കണ്ട സമയത്ത് ഇതിനെതിരെ വിമർശിച്ചിരുന്നു.

ഹരീഷ് പേരടി പറഞ്ഞത് ഒരാൾക്ക് മുന്നിൽ കൈ കുലുക്കണമോ കാൽ തൊടണമോ അതോ സല്യൂട്ട് അടിക്കണമോ മുഷ്ടി ചുരുട്ടണമോ എന്നൊക്കെയുള്ളത് വ്യക്തിപരമായ തീരുമാനമാണ് എന്നാണ്. താൻ കാൽതൊട്ട് വന്ദിച്ചവരിൽ സാധാരണ മനുഷ്യരും തന്നെക്കാൾ പ്രായം കുറഞ്ഞു വരും കുട്ടികളുമുണ്ട് എന്നും ഹരീഷ് പേരടി പറഞ്ഞു. വർഷങ്ങൾക്കു മുൻപേ തന്നെ കമ്മലാഹാസൻ തൻ്റെ ഗുരുതല്യനായ ഒരാളെ വന്ദിക്കുകയാണ് ചെയ്തത്.

അന്നത്തെ കാഴ്ചപ്പാടിൽ നിന്നും ഇന്നത്തെ കാഴ്ചപ്പാടുകൾക്ക് ഒരുപാട് വ്യത്യാസമുണ്ടെന്നും. ഗുരു തുല്യനായ കെ ബാലചന്ദ്രനെ യോഗി ആദിത്യനാഥിനെ പോലുള്ള സംഘപരിവാറുകാരെ വണങ്ങുന്നതും തമ്മിൽ താരതമ്യം പാടില്ല എന്നാണ്. മന്ത്രി വി ശിവൻകുട്ടി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് കുനിയുന്നതും നിവരുന്നതും ഒക്കെ ആരോഗ്യപരമായി നല്ല കാര്യമാണ് എന്നാൽ ഇത്തരത്തിൽ കുനിഞ്ഞാൽ ഒടിഞ്ഞു പോകും എന്നാണ്. രജനീകാന്തിൻ്റെ ഈയൊരു പ്രവർത്തി ഇപ്പോൾ ആളുകളിൽ ഒക്കെ തന്നെ കരട് കോരിയിട്ടു കൊണ്ടുള്ളതാണ്. ജയിലർ എന്ന സിനിമയിൽ രജനികാന്ത് കാണിക്കുന്ന അതെ പ്രവർത്തിയാണ് യോഗി ആദിത്യനാഥ്‌ യഥാർത്ഥ ജീവിതത്തിൽ കാണിക്കുന്നതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply