ഷോർട്സും കൂളിംഗ് ഗ്ലാസും ധരിച്ചുകൊണ്ടുള്ള രജനീകാന്തിൻ്റെ മാസ്സ് ലുക്കിലുള്ള കോവളം ബീച്ചിലെ ഫോട്ടോസ് വൈറൽ – പക്ഷെ ഒരു പ്രശ്നമുണ്ട് – എന്തെന്ന് കണ്ടോ

സൂപ്പർ ഹിറ്റ് ഫിലിം ജയിലറിനു ശേഷം രജനീകാന്ത് നായകനാകുന്ന ചിത്രമാണ് തലൈവർ 170. ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരുവനന്തപുരം ആരംഭിച്ചു. ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുകൊണ്ട് 10 ദിവസം രജനീകാന്ത് തിരുവനന്തപുരത്ത് ഉണ്ടായിരിക്കും. വെള്ളയാണി കാർഷിക കോളേജും കൂടാതെ ശങ്കുമുഖത്തെ ഒരു വീട്ടിൽ വെച്ചുമാണ് ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്നത്. ഡിജെ ജ്ഞാനവേൽ ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170.

രജനീകാന്ത് ചെന്നൈയിലെ വിമാനത്താവളത്തിൽ വച്ചുകൊണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഈ ചിത്രം സോഷ്യൽ മെസ്സേജ് നൽകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് എന്നാണ്. ആദ്യമായിട്ടാണ് രജനീകാന്തിൻ്റെ ഒരു ചിത്രം തിരുവനന്തപുരത്ത് വെച്ച് ഷൂട്ട് ചെയ്യുന്നത്. വളരെ കാലത്തിനുശേഷമാണ് രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ രജനീകാന്തിനൊപ്പം അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് സുബാസ്കരൻ ആണ്. സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയ നടന് വലിയ സ്വീകരണമാണ് ആരാധകർ നൽകിയത്. രജനിയുടെ താമസം കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. എന്നാൽ നടൻ രജനീകാന്ത് ബീച്ചിൽ കൂളിംഗ് ഗ്ലാസ് ധരിച്ചുകൊണ്ടുള്ള സൂപ്പർ ലുക്കിൽ ഉള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ആരാധകർ പറഞ്ഞത് രജനീകാന്ത് ഇത്തരം പൊതുവായ സ്ഥലങ്ങളിൽ ഇങ്ങനെയുള്ള വേഷങ്ങൾ ഒരിക്കലും ധരിക്കാറില്ല എന്നാണ്.

ഈ ചിത്രത്തിൽ രജനീകാന്തിനൊപ്പം കുറെ ആളുകൾ അതേ തരത്തിലുള്ള വേഷം ധരിച്ചു നിൽക്കുന്നതും കാണാവുന്നതാണ്. ഈ ചിത്രത്തിന് അടിക്കുറിപ്പായി വന്നത് രജനീകാന്ത് കോവളം ബീച്ചിൽ എത്തിയപ്പോൾ എന്ന തരത്തിൽ ആയിരുന്നു. എന്നാൽ ഈ ചിത്രവുമായി ബന്ധപ്പെട്ട് പല അന്വേഷണങ്ങളും നടത്തിയപ്പോൾ ഈ ചിത്രം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ ഇൻ്റർനെറ്റിൽ നിർമ്മിച്ച ചിത്രങ്ങൾ ആണെന്ന് മനസ്സിലാക്കി. രജനീകാന്തിൻ്റെ ഈ എഐ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് ആണ്. ആരാധകർ വളരെയധികം പ്രതീക്ഷയോടെ കൂടിയാണ് തലൈവർ 170 ൻ്റെ റിലീസിനായി കാത്തുനിൽക്കുന്നത്. 2024 ആണ് ഈ ചിത്രത്തിൻ്റെ റിലീസ് എന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കി കൊണ്ടാണ് ഈ സിനിമ നിർമ്മിച്ചത് എന്നാണ് പറയുന്നത്.

32 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് രജനീകാന്തും അമിതാഭ് ബച്ചനും ഈ സിനിമയിൽ ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. കന്യാകുമാരിയിലെ പോലീസ് ഓഫീസർ ആയിട്ടാണ് രജനീകാന്ത് ഈ ചിത്രത്തിൽ വരുന്നത്.

story highlight – Rajinikanth photos at Kovalam beach have gone viral.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply