നിന്റെ അമ്മക്ക് എന്താ ജോലി എന്ന ഡോക്ടറുടെ മകന്റെ ചോദ്യം കേട്ട ഞാൻ ആകെ ചൂളി!! അതിനുശേഷം ഞാൻ അമ്മക്ക് എന്താ ജോലിയെന്ന് ശ്രദ്ധിക്കാൻ തുടങ്ങി.

പലപ്പോഴും സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിനക്ക് എന്താ പണി. നീ ഇവിടെ എന്ത് ചെയ്യുകയാണ് തുടങ്ങിയ വാക്കുകളൊക്കെ. റജീന ഷംനാദിൻ്റെ ഒരു കഥയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സന്ദീപിനോട് അവൻ്റെ ക്ലാസിലെ ഡോക്ടറുടെ മകനായ അമൽ ചോദിച്ച ചോദ്യം ആകെ കുഴക്കി മറിച്ചിരിക്കുകയാണ്. അമൽ ചോദിച്ചത് സന്ദീപിൻ്റെ അമ്മയ്ക്ക് എന്താണ് ജോലിയെന്ന്. ചോദ്യം കേട്ടപ്പോൾ തന്നെ സന്ദീപ് ആകെ തരിച്ചു പോയി. ഒന്നും പറയാതെ അവൻ തല താഴ്ത്തിയിരുന്നത് കണ്ടപ്പോൾ ക്ലാസിലെ 30 ഓളം കുട്ടികൾ ചിരിച്ചു.

അമലിൻ്റെ പരിഹാസമോ കുട്ടികളുടെ ചിരിയോ ഒന്നും തന്നെ അവൻ ആ സമയത്ത് കേട്ടിരുന്നില്ല കാരണം അവൻ്റെ ചിന്ത മുഴുവൻ വേറെ എവിടെയോ ആയിരുന്നു. അവൻ സ്വയം ചിന്തിക്കാൻ തുടങ്ങി അമ്മയ്ക്ക് എന്താണ് ജോലി എന്ന്. അച്ഛൻ പലചരക്ക് കട നടത്തുകയാണ്. ഇനിമുതൽ ഞാൻ ശ്രദ്ധിക്കും എന്തൊക്കെയാണ് അമ്മയുടെ ജോലിയെന്ന് സന്ദീപ് തീരുമാനിച്ചു. സ്കൂൾ വിട്ടു വൈകീട്ട് വീട്ടിലെത്തിയ ഉടനെ തന്നെ സന്ദീപ് അമ്മേ എന്ന് വിളിച്ചുകൊണ്ട് എനിക്ക് ചായയും പലഹാരവും വേണം എന്ന് പറഞ്ഞു.

അമ്മ കുളിച്ചിട്ട് വരാൻ പറഞ്ഞു. കുളിക്കുമ്പോഴും ചിന്ത അമ്മയുടെ ജോലിയെ കുറിച്ചായിരുന്നു. കുളിയൊക്കെ കഴിഞ്ഞ് മിടുക്കനായി ഡൈനിങ് ടേബിളിൽ വന്നിരുന്ന അവന് അമ്മ ഇലയടയും ചായയും കൊണ്ട് കൊടുത്തു. അത് കഴിച്ചു കൊണ്ടിരിക്കുബോൾ അവൻ ചിന്തിച്ചു അമ്മ ഉണ്ടാക്കിയ അട നല്ല ടേസ്റ്റ് ഉണ്ടല്ലോ അപ്പോൾ അമ്മ നല്ലൊരു പാചകക്കാരി അല്ലേ. നാളെത്തന്നെ പോയി അമലിനോട് പറയണം എൻ്റെ അമ്മ നല്ലൊരു പാചകക്കാരി ആണെന്ന്.

ഭക്ഷണം കഴിച്ചുകഴിഞ്ഞു അമ്മയോട് കളിക്കാൻ പോയിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ വേഗം വരണം എന്ന് പറഞ്ഞു അമ്മ. അമ്മ സുജ എന്തോ ഒരു കരച്ചിൽ കേട്ടു. ഓടിച്ചെന്ന് പോയി നോക്കിയപ്പോഴാണ് സന്ദീപ് വീണ് കാലൊക്കെ മുറിഞ്ഞു കിടക്കുന്നത് കണ്ടത്. സുജ അവനെ വഴക്കു പറഞ്ഞ് മുറിവൊക്കെ കഴുകി വൃത്തിയാക്കി ബാൻഡേജ് ഒക്കെ ഇട്ടു കൊടുത്തു. അമ്മയുടെ ഈ പ്രവർത്തി കണ്ടപ്പോഴാണ് സന്ദീപ് ആലോചിച്ചത് എൻ്റെ അമ്മ അപ്പോൾ ഒരു നേഴ്സ് ആണോ.

പതിവുപോലെ അച്ഛൻ വരുമ്പോൾ കൊണ്ടുവരുന്ന വടയൊക്കെ കഴിച്ചു അതിനു ശേഷം എല്ലാവരും രാത്രി ഭക്ഷണമൊക്കെ കഴിച്ച് കിടന്നു. കിടക്കുമ്പോഴും സന്ദീപ് ആലോചിച്ചത് അമ്മ പാചകക്കാരിയും നേഴ്സുമാണോ എന്നാണ്. ശനിയാഴ്ച ആയതുകൊണ്ട് തന്നെ ഇന്ന് അമ്മയുടെ ജോലി എന്താണെന്ന് കണ്ടെത്താം എന്ന് അവൻ തീരുമാനിച്ചു. രാവിലെ അടുക്കളയിൽ ചെന്നപ്പോഴാണ് അമ്മ ഇഡലിയും സാമ്പാറും ഒക്കെ റെഡിയാക്കിയിരിക്കുന്നു.

ഭക്ഷണം പാത്രത്തിൽ എടുത്തു വയ്ക്കുന്നത് നോക്കിയപ്പോൾ അമ്മയുടെ കൈയ്യുടെ ചലനങ്ങൾ അവനെ അത്ഭുതപ്പെടുത്തി അത്ര ഭദ്രമായാണ് അമ്മ പാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. അമ്മ മുറ്റമടിക്കുന്നു, ചോറ് വെക്കുന്നു, കറിക്കരിയുന്നു അനിയത്തിയെ കുളിപ്പിക്കുന്നു വീട് വൃത്തിയാക്കുന്നു തുണി കഴുകുന്നു അമ്മൂമ്മയ്ക്ക് ഭക്ഷണം കൊടുത്തതിനുശേഷം മരുന്നു കൊടുക്കുന്നു തുടങ്ങിയ നിരവധി ജോലികളാണ് അമ്മ നിമിഷം നേരങ്ങൾ കൊണ്ട് ചെയ്തുതീർക്കുന്നത്.

കാലങ്ങൾ ഒരുപാട് കഴിഞ്ഞപ്പോൾ സന്ദീപ് പഠിച്ച സ്കൂളിലെ തന്നെ അധ്യാപകനായി ജോലിക്ക് കയറി. ഏഴാം ക്ലാസിലെ മിടുക്കരായ കുട്ടികളെ പരിചയപ്പെട്ടപ്പോൾ അവിടെനിന്നും സാറേ അവൻ്റെ അമ്മയ്ക്ക് ജോലിയൊന്നുമില്ല എന്നൊരു പരിഹാസം സന്ദീപ് കേട്ടു. അതുകേട്ടപ്പോൾ തന്നെ പരിചയപ്പെടുത്താനിരുന്ന കുട്ടി സീറ്റിലേക്ക് ഇരുന്നു. സന്ദീപ് അവരോട് പറഞ്ഞു നമ്മുടെ അമ്മമാർ ആണ് ഈ ഭൂമി കാണിച്ചുതന്നതെന്നും സ്വന്തം ആഗ്രഹങ്ങളൊക്കെ വെടിഞ്ഞുകൊണ്ട് മക്കൾക്ക് വേണ്ടി ജീവിക്കുന്നവരാണ് അമ്മമാരെന്നും അമ്മമാരുടെ കയ്യിൽ നമ്മൾ എപ്പോഴും ഭദ്രമാണെന്നും പറഞ്ഞുകൊണ്ട് സന്ദീപ് ക്ലാസിൽ നിന്നും ഇറങ്ങിപ്പോയി. സന്ദീപിന് അന്ന് പറയാൻ കഴിയാത്ത കാര്യങ്ങൾ ഇപ്പോൾ പറഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു. മക്കൾക്കുവേണ്ടി തങ്ങളുടെ ജീവിതം ഒഴിഞ്ഞുവെച്ച അമ്മമാർക്ക് വേണ്ടിയാണ് ഇത് സമർപ്പിക്കുന്നത് എന്ന് റജീന.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply