തോൽവിക്ക് പിന്നാലെ സഞ്ജുവിന് വൻ തിരിച്ചടിയെന്ന്‌ സൂചന ! സഞ്ജുവിന്റെ വലംകൈ പുറത്തേക്ക് എന്ന് റിപോർട്ടുകൾ !

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ കിരീട സാധ്യതയുള്ള ഒരു ടീമാണ് രാജസ്ഥാൻ റോയൽസ്. കൂടാതെ ഏറെ ആരാധകർ ഉള്ള ഒരു ടീം കൂടിയാണ് രാജസ്ഥാൻ റോയൽസ്. അതിനു പ്രധാന കാരണം കേരളത്തിൻ്റെ സൂപ്പർ താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ. കയ്യടിയോടെയാണ് ആരാധകർ ആഘോഷിക്കാറുള്ളത്. അതുപോലെതന്നെ സഞ്ജു കളിക്കാൻ ഇറങ്ങുമ്പോഴും ആർപ്പുവിളിയോടെയാണ് താരത്തെ ആരാധകർ വരവേൽക്കാറുള്ളത്.

രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ ഗംഭീര വിജയൻ നേടുകയും എന്നാൽ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് 5 റൺസിന് കാലിടറി വീഴുകയും ചെയ്തു. വളരെ മികച്ച പ്രകടനമാണ് സഞ്ജുവിൻ്റെ കീഴിൽ രാജസ്ഥാൻ റോയൽ ഈ രണ്ട് കളിയിലും നടത്തിയിരിക്കുന്നത്. മാത്രമല്ല രണ്ട് കളിയിലും സഞ്ജു നല്ല ഒരു പ്രകടനം തന്നെ കാഴ്ചവെക്കുകയും ചെയ്തു. ഈയൊരു പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തുകയും കപ്പ് അടിക്കുകയും ചെയ്യുമെന്നാണ് ആരാധകർ കരുതുന്നത്.

ഡേവിഡ് വാർണർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസുമായാണ് ഏറ്റുമുട്ടുന്നത് .എന്നാൽ ഇതിനിടയിൽ ഒരു ഒരു മോശം വാർത്തയാണ് രാജസ്ഥാൻ റോയൽസിൻ്റെ ടീമിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കാരണം രാജസ്ഥാൻ റോയൽസിൻ്റെ ഒരു നെടുംതൂൺ കളിക്കാരനാണ് ജോസ് ബട്‌ലർ. ഐപിഎല്ലിൽ വളരെ മികച്ച പ്രകടന റെക്കോർഡ് ഉള്ള താരമാണ് ജോസ് ബട്‌ലർ. ടീം ഏറെ പ്രതീക്ഷകൾ വെക്കുന്ന ഒരു താരം കൂടിയാണ് ജോസ് ബട്‌ലർ.

ഐപിഎൽ ലേലത്തിൽ വളരെ വലിയൊരു തുകയ്ക്ക് കൂടിയാണ് ജോസ് ബട്‌ലറെ രാജസ്ഥാൻ റോയൽസ്‌ ടീമിലേക്ക് സെലക്ട് ചെയ്തിരിക്കുന്നത്. എന്നാൽ കഴിഞ്ഞ പഞ്ചാബുമായുള്ള മത്സരത്തിൽ താരത്തിൻ്റെ കൈക്ക് കളിയുടെ ഇടയിൽ പരിക്ക് പറ്റിയിരുന്നു. താരത്തിൻ്റെ കയ്യിൽ ഒരുപാട് സ്റ്റിച്ചുകൾ ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിൽ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാൻ ബട്‌ലർക്ക് സാധിച്ചിരുന്നുമില്ല.

ഒടുവിൽ ഓപ്പണിങ് സ്ഥാനത്ത് അശ്വിനെ വെച്ച് ഒരു പരീക്ഷണം നടത്താൻ സഞ്ജു സാംസൺ തയ്യാറാവുകയായിരുന്നു. വിജയകരമായിരുന്നില്ല ഓപ്പണിങ്. കഴിഞ്ഞ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ജോസ് ബട്‌ലർ അതുകൊണ്ട് സ്ഥാനം മാറിയാണ് കളിക്കാൻ ഇറങ്ങിയത്. അദ്ദേഹം നല്ലൊരു പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. അദ്ദേഹം 19 റൺസോളം ആ കളിയിൽ നേടുകയും ചെയ്തിരുന്നു. എന്നാൽ താരത്തിൻ്റെ പരിക്ക് ടീമിനെ ആകെ ഇപ്പോൾ വിഷമിപ്പിച്ചിരിക്കുകയാണ്.

ബട്‌ലറിൻ്റെ സ്ഥാനത്ത് ആരാണ് ഓപ്പൺ ചെയ്യുക എന്നത് ഒരു സംശയമായി നിലനിൽക്കുകയാണ് സഞ്ജു സാംസങ്. ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമോ ബട്‌ലറിന് ആരായിരിക്കും പകരക്കാരൻ എന്നൊക്കെയാണ് ഇപ്പോൾ ആരാധകർ നോക്കുന്നത്. എന്തായാലും ജോസ് ബട്‌ലറിൻ്റെ അഭാവം ടീമിനെ കാര്യമായി തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. അതെങ്ങനെ ഓവർകം ചെയ്യും എന്നത് അനുസരിച്ചായിരിക്കും സഞ്ജു സാംസൻ്റെയും ടീമിൻ്റെയും അടുത്ത വിജയം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply