സംഘി എന്നത് മോശം വാക്കാണ് എന്ന് എന്റെ മകൾ ഒരിക്കലും പറഞ്ഞിട്ടില്ല – അവൾ ഉദേശിച്ചത് വേറെ ഒന്ന് ! രജനികാന്ത്

ലോകമെമ്പാടും നിരവധി ആരാധകരുള്ള ഒരു നടനാണ് രജനീകാന്ത്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ അദ്ദേഹം ഉണ്ടാക്കിയിരിക്കുന്ന ഫാൻബേസ് ഇതുവരെ തകർക്കാൻ ഒരു നടനും സാധിച്ചിട്ടില്ല എന്നു പറയുന്നതാണ് സത്യം..അത്രത്തോളം ആരാധകനിരയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത് അടുത്ത സമയത്ത് അദ്ദേഹം ജയിലർ എന്ന ചിത്രത്തിലൂടെ ഒരു മികച്ച തിരിച്ചുവരവ് തന്നെ നടത്തിയിരുന്നു. മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.. കഴിഞ്ഞ ദിവസമായിരുന്നു ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഈ പരിപാടിയിൽ സംസാരിച്ചപ്പോൾ അച്ഛനെ കുറിച്ച് മകൾ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

തന്റെ അച്ഛനെ സംഘി എന്നു വിളിച്ച് മുദ്ര കുത്തുന്നതിനെക്കുറിച്ച് ആയിരുന്നു താരം പറഞ്ഞിരുന്നത്. സംഘി എന്ന വാക്കിന്റെ അർത്ഥം തനിക്കറിയില്ല. വാക്കിന്റെ അർത്ഥം എന്താണെന്ന് ചിലരോട് ചോദിച്ചപ്പോൾ പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നത് എന്ന് അവർ പറഞ്ഞു. രജനീകാന്ത് സംഘി അല്ലെന്ന് വ്യക്തമാക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ സംഘിയായിരുന്നു എങ്കിൽ അദ്ദേഹം ലാൽസലാം പോലൊരു സിനിമ ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള ഒരാൾക്ക് ഇങ്ങനെയൊരു ചിത്രം ചെയ്യാൻ സാധിക്കും. ഇങ്ങനെയാണ് വേദിയിൽ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്. മകളുടെ വാക്കുകൾ കേട്ട് കണ്ണ് നിറയുന്ന അച്ഛനെയും കാണാൻ സാധിക്കും.

അതേസമയം തന്നെ ഐശ്വര്യയുടെ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. സംഘി എന്നത് അത്ര മോശം വാക്കാണോ എന്നും ഐശ്വര്യ അങ്ങനെയാണോ ഉദ്ദേശിച്ചത് എന്നുമൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ഇപ്പോൾ വലിയ പ്രതിഷേധങ്ങളിലൂടെയാണ് ഐശ്വര്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ രജനീകാന്ത് തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. എന്റെ മകൾ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല.

അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നത് എന്നായിരുന്നു അവൾ ചോദിച്ചത്. രാമപ്രതിഷ്ഠ ചടങ്ങിലേക്ക് രജനീകാന്ത് എത്തിയതിനെ തുടർന്നായിരുന്നു പലരും അദ്ദേഹം ഒരു ബിജെപി അനുഭാവിയാണ് എന്നും സംഘിയാണ് എന്നും ഒക്കെ പറഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ സൈബർ ആക്രമണം നേരിടേണ്ട ഒരു സാഹചര്യം തന്നെ അദ്ദേഹത്തിന് വന്നിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply