റോൻസൺ തിരിച്ചെത്തി – 95 ദിവസത്തെ കാത്തിരിപ്പിനു ശേഷം തന്റെ രാജകുമാരിയെ നെഞ്ചോട് ചേർത്ത് സന്തോഷത്തോടെ താരം

മലയാളി പ്രേക്ഷകർ എന്നും ഹൃദയത്തോട് സ്വീകരിക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നിരവധി ആരാധകരും ഈ ഒരു റിയാലിറ്റി ഷോയ്ക്ക് ഉണ്ട്. കഴിഞ്ഞ ആഴ്ചയിൽ ബിഗ്ബോസ് മലയാളത്തിൽ നിന്നും പുറത്തേക്ക് പോയത് റോൺസൺ വിൻസെന്റ് ആയിരുന്നു. 95 ദിവസങ്ങൾ ബിഗ് ബോസ് വീട്ടിൽ നിന്നതിനുശേഷമാണ് റോൺസൺ വിൻസെന്റ് പുറത്തേക്ക് പോയിരുന്നത്. ബിഗ്ബോസ് മലയാളത്തിലെ നാലാം സീസണിൽ നിന്നും പുറത്തെത്തിയ റോൺസന്റെ വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്.

95 ദിവസത്തെ കാത്തിരിപ്പ് അവസാനിച്ചപ്പോൾ തന്റെ പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർക്കുകയായിരുന്നു റോൺസൺ ആദ്യം ചെയ്തത്. 95 ദിവസങ്ങൾ എങ്ങനെയാണ് താൻ പൂർത്തിയാക്കിയത് എന് തനിക്കറിയില്ലെന്നും റോൺസൺ പറഞ്ഞിരുന്നു. ഭാര്യയെ കാണാനും നല്ല ഭക്ഷണം കഴിക്കാനും റോൻസൺ പുറത്തു പോകണം എന്ന് പറഞ്ഞുകൊണ്ടിരുന്നത്. റോൺസനെ സ്വീകരിക്കുവാൻ വേണ്ടി എയർപോർട്ടിലെത്തിയ ഭാര്യ നീരജയുടെ വീഡിയോയും വൈറൽ ആവുന്നുണ്ട്. റോൺസൺ തന്നെയാണ് സന്തോഷം നിറഞ്ഞ നിമിഷം വീഡിയോയായി പങ്കുവെച്ചിരുന്നത്. 95 ദിവസത്തെ എന്റെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു.

ഞാൻ എന്റെ രാജകുമാരിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാണ് എയർപോർട്ടിൽ നിന്നും ഉള്ള വീഡിയോ റോൺസൺ പങ്കുവെച്ചത്. റോൺസൺ കേരളത്തിലേക്ക് വരികയായിരുന്നില്ല റോൺസനെ കൂട്ടുവാൻ വേണ്ടി നീരജ മുംബൈയിലേക്ക് പോവുകയായിരുന്നു. എയർപോർട്ടിൽ നിന്നും ഭാര്യയെ കൂട്ടിക്കൊണ്ടുവരാൻ എത്തിയതാണ് റോൺസൺ.

അവിടെ വച്ചുള്ള വീഡിയോ ആയിരുന്നു ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വിഷുദിനത്തിൽ ഭാര്യ നൽകിയ സമ്മാനപ്പൊതികൾ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ബിഗ്ഗ്ബോസ് വീട്ടിൽ തുറന്നു കാണിച്ചത്.

തന്റെ ഭാര്യ എല്ലാവർക്കുമായി നൽകിയതാണ് ഇതെന്ന് പറഞ്ഞു. അവസാനനിമിഷത്തിൽ റോൺസന്റെ പ്രതീക്ഷ പോലെ സംഭവിക്കുകയായിരുന്നു ചെയ്തത്. ബിഗ്ബോസിലേക്ക് വരുമ്പോൾ തന്റെ വസ്ത്രങ്ങൾക്കൊപ്പം ഭാര്യയുടെ ഒരു സാരിയും എടുത്തിട്ടുണ്ട് എന്ന് ഒരു അവസരം റോൺസൺ പറഞ്ഞിട്ടുണ്ടായിരുന്നു. ഭാര്യയെ മിസ്സ്‌ ചെയ്യുന്ന സമയത്ത് ആ സാരിയുടെ സാന്നിധ്യം ആശ്വാസമാണ് എന്നായിരുന്നു റോൺസൺ പറഞ്ഞത്. ഭാര്യയെ അത്രത്തോളം സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് റോൺസൺ എന്ന് പലപ്പോഴും ബിഗ് ബോസ് വീട്ടിലെ പല അവസരങ്ങളിലും റോൺസൺ തെളിയിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply