തന്റെ വിവാഹ സങ്കല്പം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി – തന്റെ പങ്കാളിയെ കുറിച്ച് തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി

rahul gandhi

വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ജീവിതപങ്കാളിയായി പരിഗണിക്കുന്ന വ്യക്തി തന്നെ നന്നായി സ്നേഹിക്കുന്ന ഒരാളായിരിക്കണമെന്നും വളരെ ഇന്റലിജൻസ് ആയ ഒരു വ്യക്തി ആയിരിക്കണം എന്നും രാഹു തുറന്നു പറയുന്നു. അത്തരത്തിൽ തനിക്ക് ശരിയായ വ്യക്തി എന്ന് തോന്നുന്ന ഒരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നു വരികയാണെങ്കിൽ അവളെ തീർച്ചയായും വിവാഹം കഴിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. അത്തരത്തിൽ ഒരാൾ വരാനുണ്ടെങ്കിൽ തീർച്ചയായും വരും എന്നും അത് നല്ല ഒരു കാര്യമാണ് എന്നും രാഹുൽ പറയുന്നു.

തന്റെ മാതാപിതാക്കളുടെത് ശരിയായ ഒരു പ്രണയ വിവാഹമായിരുന്നു എന്നും അവർ തമ്മിൽ ആഘാതമായി പ്രണയിച്ചിരുന്നു എന്നും അതുകൊണ്ടുതന്നെ തന്റെ മുന്നിലുള്ള ഈ ഒരു ടാസ്ക് വളരെ വലുതാണെന്നും രാഹുൽ പറഞ്ഞു. ശേഷം രാഷ്ട്രീയത്തെ പറ്റിയുള്ള തന്റെ നിലപാടുകളും ഇഷ്ട ഭക്ഷണത്തെ പറ്റിയുമെല്ലാം രാഹുൽ വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര അവസാനഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു രാഹുൽ ഇത്തരത്തിലുള്ള തുറന്നു പറച്ചിൽ അഭിമുഖത്തിലൂടെ നൽകിയത്.

താൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ആവുകയാണെങ്കിൽ പ്രഥമമായി നാടിന്റെ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുകയായിരിക്കും ചെയ്യുക എന്ന് രാഹുൽ വ്യക്തമാക്കി. നമ്മുടെ നാടിന്റെ വിദ്യാഭ്യാസ മേഖല ഇനിയും ഒരുപാട് തലങ്ങളിലേക്ക് മെച്ചപ്പെടാൻ ഉണ്ടെന്നും അതിനുള്ള ശ്രമങ്ങൾ ആയിരിക്കും താൻ പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുക എന്നും രാഹുൽ തുറന്നുപറഞ്ഞു. ശേഷം ചെറുകിട വ്യവസായികളുടെയും തൊഴിലാളികളുടെയും കർഷകരുടെയും ക്ഷേമം നല്ല രീതിയിൽ തന്നെ ഉറപ്പാക്കും എന്നും രാഹുൽ പറഞ്ഞു.

തനിക്ക് നോൺ വെജ് ആഹാരങ്ങളാണ് കൂടുതൽ ഇഷ്ടമെന്നും ചിക്കൻ ടിക്കയാണ് തന്റെ പ്രിയ ഭക്ഷണം എന്നും രാഹുൽ പറഞ്ഞു. നിത്യേനെ രാവിലെ ഒരു കപ്പ് കാപ്പി എന്നും കഴിക്കാറുണ്ടെന്നും ഉറങ്ങുന്ന സമയത്ത് കിടക്കയ്ക്ക് സമീപം താൻ ഒന്നും വെക്കാറില്ല എന്നും എന്നാൽ തന്റെ ഡ്രോയറിൽ എപ്പോഴും പാസ്പോർട്ട് ഡോക്യുമെന്റുകൾ, ഫോൺ, രുദ്രാക്ഷം, പേഴ്‌സ് എന്നിവ ഉണ്ടാകാറുണ്ട് എന്നും രാഹുൽ പറഞ്ഞു. മുൻപ് താൻ ലണ്ടനിൽ ഒരു കൺസൾട്ടിംഗ് കമ്പനിയുടെ ഭാഗമായി ജോലി ചെയ്തിരുന്നു എന്നും 3000 പൗണ്ട് ആയിരുന്നു തനിക്ക് അന്ന് ശമ്പളമായി ലഭിച്ചിരുന്നത് എന്നും അന്ന് തനിക്ക് വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായമുണ്ടായിരുന്നതെന്നും രാഹുൽ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply