മഞ്ജുവിനെ തേജോവധം ചെയ്യുന്നത് നിർത്തണം – ആളുകളുടെ ഇടയിൽ ദിലീപിനെ കുറിച്ചു അങ്ങനെയുള്ള ചിന്തകൾ ഉണ്ടാകാൻ കാരണം ഇതാണ് എന്ന് രാഹുൽ ഈശ്വർ

dileep and ragul eshwar

നടിയെ ആക്രമിച്ച കേസിൽ ആദ്യം മുതൽ ദിലീപിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. കേസിന്റെ പല ഘട്ടങ്ങളിലും ദിലീപിന് പൂർണ്ണ പിന്തുണയേകി രാഹുൽ ഈശ്വർ മുന്നോട്ടു വന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദിലീപിന് വേണ്ടിയുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായി പ്രചരിക്കുക ആണ് രാഹുൽ ഈശ്വർ. അടച്ചിട്ട കോടതി മുറിയിലെ നടപടികൾ പരസ്യപ്പെടുത്തി കൊണ്ടുള്ള പ്രചാരണങ്ങൾ വരെ ഈ ഘട്ടത്തിൽ നടക്കുന്നുണ്ടെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രോസിക്യൂഷൻ. ആദ്യം മുതൽ ദിലീപിനെ അനുകൂലിക്കുന്ന രാഹുൽ ഈശ്വർ ഈ വിഷയത്തിൽ പ്രതികരിച്ചതാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഈ കേസിന്റെ ആരംഭം മുതൽ ദിലീപിനും കാവ്യയ്ക്കും എതിരെ ഒരുപാട് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. അമിതമായ ആവേശത്തിൽ രണ്ടു പക്ഷത്തു നിന്നും വാർത്തകൾ ഇങ്ങനെയൊക്കെയാണെന്ന് കൊടുത്തതായിരിക്കും.

ഈ വാർത്തകൾക്ക് പിന്നിൽ ദിലീപിനോ പ്രോസിക്യൂഷനോ യാതൊരു പങ്കുമില്ല. ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ ആദ്യം ഹാജരാക്കിയപ്പോൾ ആളുകൾ എല്ലാവരും അദ്ദേഹത്തിന് നേരെ കൂവുകയാണുണ്ടായത്. ദിലീപിനെതിരെ മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തായ നാദിർഷയ്ക്ക് എതിരെ പോലും വലിയ രീതിയിലുള്ള ഹെയിറ്റ് ക്യാമ്പയിൻ ഉണ്ടായി. എന്നാൽ വർഷങ്ങൾക്കിപ്പുറം സ്ഥിതി മാറുകയാണ്.

ദിലീപിനെ കുറിച്ചുള്ള ആളുകളുടെ മനസ്സ് മാറുന്നത് പിആർ വർക്ക് കാരണം ഒന്നുമല്ല. ദിലീപിന്റെ ഭാഗത്ത് സത്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ്. ഇനി ഇതിന് അവസാന വാക്ക് പറയേണ്ടത് കോടതിയാണെന്ന് രാഹുൽ ഈശ്വരൻ പറയുന്നു. ദിലീപിനെ പിന്തുണയ്ക്കാൻ വേണ്ടിയുള്ള പിആർ വർക്ക് അല്ല മറിച്ച് ദിലീപിന് വിരുദ്ധമായിട്ടുള്ള പി ആർ വർക്ക് ആണ് ഇവിടെ നടക്കുന്നത് എന്നും രാഹുൽ ഈശ്വർ പറയുന്നു. ദിലീപിന് വേണ്ടി പൊതുജനത്തിന്റെ ഭാഗത്തു നിന്നും ആരെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ അവർ സത്യത്തിന്റെ പക്ഷത്ത് നിൽക്കുന്നവരാണ്.

ദിലീപിനു വേണ്ടി ഇറങ്ങുന്നത് അദ്ദേഹത്തിന്റെ ഭാഗത്ത് ന്യായമുണ്ട് എന്ന തോന്നൽ കാരണമാണെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. അഞ്ചു വർഷത്തോളമായി ദിലീപിനെയും കുടുംബത്തെയും വേട്ടയാടുകയാണ്. ദിലീപ് എന്ന നിരപരാധിയോടുള്ള സഹാനുഭൂതിയും അനുകമ്പയും ആണ് അദ്ദേഹത്തിനു വേണ്ടി പോരാടാൻ കാരണമെന്ന് രാഹുൽ ഈശ്വർ പറയുന്നു. അദ്ദേഹം നിരപരാധിയാണെന്ന് ഉറച്ച ബോധ്യം ഉണ്ടെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

എന്ത് സ്ട്രാറ്റജിയുടെ പേരിലാണെങ്കിലും നടി മഞ്ജു വാര്യരെ തേജോവധം ചെയ്യുന്ന നിലപാട് ശരിയല്ല എന്നും അതിനൊരു പ്രാഥമിക മര്യാദ വേണമെന്നും രാഹുൽ ഈശ്വർ പറയുന്നു. അതിജീവിതയോട് എല്ലാവർക്കും ബഹുമാനം മാത്രമേയുള്ളൂ. അവർ ഒരുപാട് ബുദ്ധിമുട്ടിയ വ്യക്തിയാണെന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ ഇന്ന് നടക്കുന്ന ദിലീപ് വാദികളും വിരുദ്ധരും തമ്മിലുള്ള വടംവലി ഒരു ശക്തി മത്സരമായി മാറാതിരിക്കട്ടെ എന്നും ന്യായവും നീതിയും നിയമവും ജയിക്കട്ടെ എന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply