രാഹുൽ ഈശ്വർ ദിലീപിനെ കുറിച്ച് പറഞ്ഞത് കേട്ടോ ? എല്ലാ ബാധകളും ഉടൻ ഒഴിയും – ഇനി വരാൻ പോകുന്നത് ദിലീപിന്റെ ശക്തമായ കാലം

നടിയെ ആക്രമിച്ച കേസിൽ ആദ്യം മുതൽ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ താരമാണ് രാഹുൽ ഈശ്വർ. ഇപ്പോഴിതാ തോൽവി ഭയന്നിട്ടാണ് പ്രോസിക്യൂഷൻ വിചാരണ നീട്ടിക്കൊണ്ട് പോകുന്നത് എന്ന് ദിലീപിനെ അനുകൂലിച്ചു കൊണ്ട് പ്രതികരിക്കുകയാണ് രാഹുൽ ഈശ്വർ. പരാജയം നേരിടാൻ മാനസികമായി അവർ തയ്യാറാവാത്തതിനാലാണ് പല കാരണങ്ങൾ പറഞ്ഞു വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് എന്ന് രാഹുൽ ഈശ്വർ തുറന്നു പറയുന്നു.

പ്രമുഖ ചാനൽ ചർച്ചയ്ക്കിടയിലാണ് രാഹുൽ ഈശ്വർ ഈ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞത്. ഒരു കേസിൽ ഏത് അഭിഭാഷകനെ ഒരു വ്യക്തി വെക്കണമെന്നുള്ളത് അവരുടെ അവകാശമാണ്. മുകുൾ റോത്തഗി പോലെ രാജ്യത്തെ പ്രമുഖനായ ഒരു അഭിഭാഷകനെ കൊണ്ട് വരികയും അദ്ദേഹത്തിനു വളരെ ശക്തമായി തന്നെ വാദങ്ങൾ ഉന്നയിക്കുകയും ചെയ്തു എന്ന് രാഹുൽ ഈശ്വർ പറയുന്നു. കോടതി വരെ എന്തുകൊണ്ട് വിചാരണ നീളുന്നു എന്ന ചോദ്യം ചോദിച്ചു എന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

ഇതിനു മുമ്പ് തന്നെ ജനുവരി 31 എന്ന് തീയതിയോടെനുബന്ധിച്ച് വിചാരണ തീർക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഫെബ്രുവരി ആയിട്ടും കാര്യങ്ങൾ നീണ്ടു പോകുന്ന അവസ്ഥയാണ് കാണുന്നത്. കേസിൽ ഒരു അവസാനം നിർബന്ധമായും വേണ്ടതുണ്ട്. തോൽക്കുന്നതിനു തൊട്ടുമുമ്പുള്ള ആത്മവിശ്വാസം നല്ലതാണെന്ന് “യോദ്ധ” സിനിമയിൽ മോഹൻലാൽ ജഗതിയോട് പറയുന്നതു പോലെയാണ് ബൈജു കൊട്ടാരക്കര ഉൾപ്പെടെയുള്ളവരോട് പറയാനുള്ളത് എന്ന് രാഹുൽ ഈശ്വർ പറയുന്നു.

കേസിൽ വിജയം ദിലീപിന് മാത്രമായിരിക്കും എന്ന ഉറപ്പും രാഹുൽ ഈശ്വർ പങ്കുവയ്ക്കുന്നു. കാരണം സത്യം ദിലീപിന്റെ പക്ഷത്താണ് എന്നും അന്തിമ വിധി വരുന്നതോടെ ഇത് വരെ പറഞ്ഞു നടന്ന കാര്യങ്ങളിൽ ഒന്നും കാമ്പില്ലെന്നും അവർക്ക് മനസ്സിലാകും എന്നും രാഹുൽ ഈശ്വർ പറയുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എന്തു കൊണ്ട് തന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചു എന്നുള്ളത് രണ്ടു പേരുടെ പേര് പറയാതെ തന്നെ സുപ്രീംകോടതിയിൽ വളരെ വ്യക്തമായി രാഹുൽ ഈശ്വർ എഴുതി കൊടുത്തിട്ടുണ്ട്.

സിനിമ പോലെയുള്ള ഒരു ഷോ ബിസിനസ്സിൽ നിൽക്കുന്ന വ്യക്തിയാണ് ദിലീപ്. അദ്ദേഹത്തിന്റെ മേൽ ഒരു ബാധ പോലെ നിൽക്കുന്ന ഒന്നാണ് നടിയെ ആക്രമിച്ച കേസ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ജീവിതവും സിനിമയും എല്ലാമുണ്ട്. കേസിന്റെ വിധി വരുന്നതോടെ ഈ ബാധ തീർന്നു കിട്ടുമെന്നും ദിലീപിന്റെ ഭാഗത്തെ ന്യായവും സത്യവും ജയിക്കുന്നതോടെ എല്ലാവിധ പരിവേഷങ്ങളുമായി നായകൻ തിരിച്ചു വരും എന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

ദിലീപിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഒരു പോലെ ആഗ്രഹിക്കുന്നതാണ് കേസിന്റെ വിധി എത്രയും പെട്ടെന്ന് വരണമെന്ന്. ഗണപതി കല്യാണം പോലെ ഇത് നീണ്ടുപോവുക എന്നല്ലാതെ അവസാനം ഉണ്ടാകുന്നില്ല. നിലവിൽ ദിലീപിനെതിരായ തെളിവുകൾ ഇതു വരെ പൊതുസമൂഹത്തിന് മുന്നിൽ പുറത്തു വന്നിട്ടില്ല. ഏതെങ്കിലും രീതിയിൽ ഈ കേസിന് ഒരു അവസാനം ഉണ്ടാവുന്നത് പലരും ഭയക്കുന്നുണ്ട്. അവർക്ക് പരാജയം നേരിടാൻ ഉള്ള മടിയാണ്. എന്തൊക്കെ പറഞ്ഞാലും ഇതിനൊരു അവസാനം വേണം എന്ന് രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply