സംശയം വേണ്ട ഇത് ഞാൻ തന്നെ നിങ്ങളുടെ മേയർ – പരാതിക്കാരന്റെ ശങ്ക തീർക്കാൻ സെൽഫി അയച്ചു മേയർ ആര്യ

തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ. പലപ്പോഴും സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ് ആര്യ.പല വാർത്തകളും ആര്യയെക്കുറിച്ച് എത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ ആര്യയുടെ പുതിയ വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ഇടം നേടുന്നത്.വാട്സാപ്പിൽ പരാതി നൽകിയ ആൾക്ക് അപ്പോൾ തന്നെ ആദ്യം മറുപടി നൽകുകയായിരുന്നു ചെയ്തത്. ഉടനേ മറുപടി കിട്ടിയപ്പോൾ പരാതിക്കാരന് സ്വാഭാവികമായ ഒരു സംശയം വന്നു, ഇത് മേയർ തന്നെയാണോ എന്ന്. ഉടനെ തന്നോട് ചാറ്റ് ചെയ്യുന്നത് മേയർ തന്നെയാണോ അതോ സ്റ്റാഫ് ആണോ എന്ന്.

വോയിസ് മെസ്സേജ് അയച്ചിട്ട് ശബ്ദം മേയറുടെ പോലെ എന്ന് തോന്നുന്നുണ്ട് എന്നും പരാതിക്കാരൻ പറയുന്നു. താൻ തന്നെയാണോ ചാറ്റ് ചെയ്യുന്നത് എന്ന് ആര്യ വ്യക്തമാക്കിയെങ്കിലും ആൾക്ക് വിശ്വാസം വരുന്നുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയ ഒരു സെൽഫി അയച്ചു കൊടുത്തതാണ് വിശ്വസിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങുക എന്നാൽ ഇതാണെന്നും പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് നന്ദിയുണ്ടെന്നും പറഞ്ഞാണ് പരാതിക്കാരൻ ചർച്ച അവസാനിപ്പിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് ആര്യ രാജേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്.

സംശയം വേണ്ട മേയർ തന്നെ എന്നാണ് ഇതിനൊപ്പം ആര്യ കുറിച്ചിരിക്കുന്നത്. സുഹൃത്തെ സംശയിക്കേണ്ട മേയർ തന്നെയാണ്. നിങ്ങളുടെ പരാതികൾ കൃത്യമായി തന്നെ പരിശോധിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം വാട്സാപ്പിൽ ഫേസ്ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ് മേലാംകോട് വാർഡിൽ നിന്നും വാട്സാപ്പിൽ പരാതിയും ആയി ഒരാൾ, മേയർ ആണോ മറുപടി നൽകുന്നത് എന്ന് സംശയം. അവസാനം സെൽഫി അയച്ചു കൊടുത്തപ്പോഴാണ് വിശ്വാസം ആയത്.

സംശയിക്കേണ്ട ആവശ്യമില്ല പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പോൾ ഇടപെടുന്നുമുണ്ട്. നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടത് എല്ലാരീതിയിലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇടപെടുന്നുണ്ട്.മേയർ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് ഒരുമിച്ച് മുന്നേറാം. നിങ്ങൾ ഒപ്പം ഉണ്ടായാൽ മതി. ഇങ്ങനെയായിരുന്നു മേയർ ഇതിനെ കുറിച്ച് പറഞ്ഞത്. ഈ കുറിപ്പ് ഇതിനോടകം തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply