കൊല്ലത്ത് ആശ്രമത്തിൽ വന്ന വിദേശവനിതയെ മദ്യക്കുപ്പി കാണിച്ചു പ്രലോഭിപ്പിച്ചു ബൈക്കിൽ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് മലയാളികൾ

ഇന്ന് സ്ത്രീകൾക്കെതിരെ ധാരാളം അതിക്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ തന്നെ പലതും ലഹരിയുടെ അമിതമായ ഉപയോഗം കൊണ്ടാണെന്ന് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും ആണ് ഈ വാർത്ത പുറത്തു വരുന്നത്. കൊല്ലം കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. 44 കാരിയായ അമേരിക്കൻ വനിതയാണ് പീഡനത്തിന് ഇരയാക്കിയത്. വള്ളിക്കാവ് അമൃത പുരിയിൽ എത്തിയതായിരുന്നു ഈ ഒരു സ്ത്രീയെന്നും പറയുന്നുണ്ട് ശേഷം ഇവരെ മദ്യം നൽകി പീഡിപ്പിക്കുകയാണ് ചെയ്തത് ഈ സംഭവത്തിൽ രണ്ടുപേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത് നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്.

രണ്ടുദിവസങ്ങൾക്കു മുൻപാണ് ഈ ഒരു സംഭവം നടക്കുന്നത് പകൽ സമയത്ത് തന്നെയാണ് ഈ സംഭവം നടന്നത് എന്നതും ഞെട്ടലുള്ള വാക്കുന്ന ഒരു കാര്യമാണ് ആശ്രമത്തിനു സമീപത്തുള്ള ബീച്ചിൽ ഇരിക്കുകയായിരുന്നു ഈ സ്ത്രീ അതിനുശേഷം ഇവർ രണ്ടുപേരും ഈ സ്ത്രീയോട് സൗഹൃദം ഉണ്ടാക്കുകയാണ് ചെയ്തത് സൗഹൃദം ഉണ്ടായതിനുശേഷം ഇവർക്ക് സിഗരറ്റ് നൽകുകയും ചെയ്തു എന്നാൽ സിഗരറ്റ് വേണ്ട എന്ന് ഇവർ പറഞ്ഞപ്പോൾ ഇവരെ മദ്യക്കുപ്പി കാട്ടിത്തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇവർ ബൈക്കിൽ കയറ്റുന്നത് പിന്നീട് ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

അമിതമായി മദ്യം കഴിച്ചത് കൊണ്ട് തന്നെ വിദേശ വനിതയ്ക്ക് ബോധം ഉണ്ടായിരുന്നില്ല എന്നും പറയുന്നു പിന്നീട് ആശ്രമത്തിൽ എത്തിയ വനിത ഇവിടുത്തെ അധികൃതരോടാണ് താൻ പീഡനത്തിന് ഇരയായി എന്ന് പറയുന്നത് ഉടനെ തന്നെ ആശ്രമത്തിലെ അധികൃതർ ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു ചെയ്തത് കരുനാഗപ്പള്ളി പോലീസ് ആണ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. ഉടനെ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു ചെറിയഴിക്കൽ സ്വദേശികളാണ് പ്രതികളായ രണ്ടുപേരും. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിലാണ് വിദേശികൾ കേരളത്തിലേക്ക് വിനോദയാത്രയ്ക്ക് എത്തുന്നത് എന്നാൽ അവിടെ നിന്നും ഇവർക്ക് മോശമായ അനുഭവങ്ങളാണ് ലഭിക്കുന്നത് എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു സംഭവം തന്നെയാണ്. നമ്മുടെ നാട്ടിലേക്ക് എത്തുന്നവർ നമ്മുടെ അതിഥികളാണ് അതിഥികളെ നമ്മൾ സൽകരിക്കുക ചെയ്യേണ്ടത് എന്നാൽ ഇപ്പോൾ മറ്റുള്ള രാജ്യങ്ങൾക്ക് മുൻപിൽ പോലും നമ്മുടെ തല കുനിഞ്ഞു പോകുന്ന ഒരു നിമിഷമാണ് സംജാതമായിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply