ശാസ്ത്രം നോക്കാൻ എനിക്ക് അറിയില്ല ഞാൻ തന്നെ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് പാടുന്നത്

ദേശീയ ചലച്ചിത്ര അവാർഡ് പുരസ്കാരത്തിൽ പിന്തുണയുമായിരിക്കുകയാണ് ഇപ്പോൾ നടനായ ദുൽഖർ സൽമാൻ. താൻ ഈ വിവാദം അറിഞ്ഞിട്ടില്ല എന്നും പക്ഷേ തന്റെ മനസ്സിൽ നഞ്ചിയമ്മയ്ക്ക് ആണ് അവാർഡ് എന്നുമാണ് അദ്ദേഹം പറയുന്നത്. നഞ്ചിയമ്മ പാടിയ രീതിയും പാട്ടും ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട്. പുതിയ ചിത്രമായ സീതാരാമത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ സമയത്തായിരുന്നു ദുൽഖർ ഇത്തരത്തിൽ സംസാരിച്ചിരുന്നത്. സീതരാമം എന്ന ചിത്രം തീയേറ്ററിൽ റിലീസ് ആണ്. ലോകമെമ്പാടും വലിയ റിലീസ് ആണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.

തന്റെ കരിയറിലെ അവസാനത്തെ പ്രണയ ചിത്രമാണ് ഇതൊന്നും ദുൽഖർ വ്യക്തമാക്കിയിട്ടുണ്ട്. 1965-ലെ ഇന്ത്യ-പാകിസ്താൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. നഞ്ചിയമ്മയുടെ കാര്യത്തെക്കുറിച്ച് ഇങ്ങനെയാണ് ദുൽഖർ പറഞ്ഞത്. നടന്ന വിവാദം എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷെ എന്റെ മനസ്സിൽ നഞ്ചിയമ്മ അവാർഡ് അർഹിക്കുന്നുണ്ട്. നഞ്ചിയമ്മ പാട്ട് പാടിയ രീതിയും വളരെ ഇഷ്ടമാണ്.. പിന്നെ എല്ലാത്തിന്റെയും ശാസ്ത്രം നോക്കാൻ എനിക്ക് അറിയില്ല ഞാൻ തന്നെ കമ്പ്യൂട്ടർ ഉപയോഗിച്ച് പാടുന്നത് ലൈവിൽ ചുന്ദരിപെണ്ണെ എന്ന് പറഞ്ഞാൽ ഞാൻ തന്നെ പെട്ടുപോകും എന്നും ദുൽഖർ പറഞ്ഞു. സംഗീതഞ്ജനായ ലിനു ലാലിന്റെ പ്രസ്താവനയായിരുന്നു നഞ്ചിയമ്മയെ വിവാദത്തിൽ കൊണ്ട് നിർത്തിരുന്നത്.

നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തതിൽ വിയോജിപ്പുണ്ട് എന്നായിരുന്നു ലിനുലാൽ പറഞ്ഞത്. പിച്ചിട്ട് കൊടുത്താൽ പാടാൻ പോലും അറിയാത്ത ഒരു വ്യക്തിയാണ് നെഞ്ചിയമ്മ എന്നും അങ്ങനെയുള്ള ഒരാൾക്ക് അവാർഡ് കൊടുക്കുമ്പോൾ സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു മാറ്റിവെച്ചവർക്ക് അപമാനമായി തോന്നില്ല എന്നുമായിരുന്നു ലിനുലാൽ ചോദിച്ചിരുന്നത്. തനിക്ക് വ്യക്തിപരമായി നഞ്ചിയമ്മയോട് യാതൊരുവിധത്തിലുള്ള ദേഷ്യം ഇല്ലെന്നും. ഒരുപാട് ഇഷ്ടമാണ് നഞ്ചിയമ്മയെ എന്നും ലിനുലാൽ പറഞ്ഞിരുന്നു. സംഭവം വലിയതോതിൽ തന്നെ വൈറലായതോടെ ലിനുലാലിനെ എതിർത്തുകൊണ്ട് പലരും രംഗത്തുവന്നിരുന്നു. നഞ്ചിയമ്മയ്ക്കായിരുന്നു എല്ലാവരും പിന്തുണ നൽകിയിരുന്നത്.

ഈ സാഹചര്യത്തിലാണ് ദുൽഘറിന്റെ വാക്കുകൾ ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്. ലൈവിൽ പാടാൻ പറഞ്ഞാൽ ഒരുപക്ഷേ താനും പെട്ടുപോകുമെന്നായിരുന്നു ദുൽഖർ പറഞ്ഞത്. അതോടെ പിച്ചിട്ടാൽ നഞ്ചിയമ്മ പാടില്ല എന്ന ലിനു ലാലിന്റെ പ്രസ്താവനയ്ക്ക് ഒരു മറുപടിയാണ് ദുൽഖർ പറഞ്ഞത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply