സ്റ്റണ്ട്നു ഇടയിൽ മോഹൻലാലിൻറെ ചവിട്ട് കിട്ടി എന്റെ ബോധം പോയി ! ടൈമിംഗ് തെറ്റിയതാണ് കാരണം – ഓർത്തെടുത്ത് പുന്നപ്ര അപ്പച്ചൻ

mohanlal and punnapra appachan

നിരവധി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയിട്ടുള്ള താരമാണ് പുന്നപ്ര അപ്പച്ചൻ. മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും മറക്കാൻ ആവാത്ത ഒരു ഓർമ്മ പങ്കു വെക്കുകയാണ് അദ്ദേഹം. മോഹൻലാലിന്റെ കയ്യിൽ നിന്ന് ഒരിക്കലും മറക്കാനാവാത്ത അനുഭവം പങ്കു വെക്കുകയാണ് പുന്നപ്ര അപ്പച്ചൻ. ആക്ഷൻ രംഗങ്ങളിൽ ടൈമിംഗ് അൽപം തെറ്റിയാൽ വലിയ പരിക്ക് തന്നെ സംഭവിക്കും.

പല തവണ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നിർണായകമായ ചില വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തിയത്. പല സംഘട്ടന രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും നല്ല ഇടി കിട്ടിയത് മോഹൻലാലിന്റെ അടുത്ത് നിന്നാണെന്ന് അദ്ദേഹം പറയുന്നു. “വിയറ്റ്നാം കോളനി” എന്ന ചിത്രത്തിൽ ലാൽ കനകയും ആയിട്ട് വഴക്ക് ഉണ്ടാക്കുന്ന ഒരു രംഗമുണ്ട്.

അന്ന് ശരിക്കും ഇടി കിട്ടി എന്ന് പുന്നപ്ര അപ്പച്ചൻ പറയുന്നു. ഷോട്ട് എടുക്കുന്ന കൃത്യസമയത്ത് മാറി കൊടുത്തില്ലെങ്കിൽ ചവിട്ട് ശരീരത്തിന് കിട്ടും. അങ്ങനെ മാറാത്തത് കൊണ്ട് മോഹൻലാലിന്റെ കയ്യിൽ നിന്ന് ഒരു ചവിട്ട് കൊള്ളേണ്ടി വന്നിട്ടുണ്ട് എന്ന് അദ്ദേഹം തുറന്നു പറയുന്നു. “പിൻഗാമി” എന്ന ചിത്രത്തിലും മോഹൻലാലുമൊത്ത് അദ്ദേഹത്തിന് രംഗമുണ്ട്. ടൈമിംഗ് തെറ്റിയതോടെ മാറാൻ സാധിക്കാതെ വരികയും ലാലിന്റെ ചവിട്ട് നെഞ്ചിൽ കൊള്ളുകയും ചെയ്തു.

നല്ല ചവിട്ടായതിനാൽ പെട്ടെന്ന് തന്നെ ബോധം കെട്ടു വീണു. ഉടൻ തന്നെ പുന്നപ്ര അപ്പച്ചനെ മോഹൻലാലിന്റെ ഷെയർ ഉള്ള കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ആയി പ്രവേശിപ്പിച്ചു. ഇസിജി ഒക്കെ എടുത്തു നോക്കി. അന്നത്തെ ഒമ്പതിനായിരം രൂപ ബില്ല് വരെയായി. എന്നാൽ പുന്നപ്ര അപ്പച്ചന്റെ കയ്യിൽ നിന്നും ചില്ലി കാശ് പോലും ലാൽ വാങ്ങിയില്ല. അദ്ദേഹത്തിന്റെ ചികിത്സ സൗജന്യമായി ലാൽ നടത്തി കൊടുത്തു.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ച താരത്തിന് ചെറുപ്പം മുതലേ അഭിനയിക്കാൻ ഒരുപാട് താല്പര്യമുണ്ടായിരുന്നു. സിനിമ മോഹമായി നടന്നിരുന്ന കാലത്ത് ആയിരുന്നു1965ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ “ഒതേനന്റെ മകൻ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുന്നത്. സത്യനോടുള്ള ആരാധന കാരണം പുന്നപ്രയിൽ നടന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതായിരുന്നു അപ്പച്ചൻ.

അങ്ങനെ ആ ചിത്രത്തിൽ ഒരു ചെറിയ വേഷം കിട്ടി. അതിനു ശേഷം ഉദയയുടെ മിക്ക സിനിമകളിലും അപ്പച്ചന് ഒരു വേഷം ലഭിച്ചിരുന്നു. “അനുഭവങ്ങൾ പാളിച്ചകൾ” എന്ന ചിത്രത്തിൽ ആണ് ശ്രദ്ധേയമായ ഒരു വേഷം അദ്ദേഹത്തിന് ലഭിക്കുന്നത്. ഈ ചിത്രത്തിൽ ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്. വില്ലൻ വേഷങ്ങളിൽ ആണ് അദ്ദേഹം കൂടുതൽ എത്താറുള്ളത്. അടൂരിന്റെ മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply