വിജയും ഭാര്യയും തമ്മിൽ വിവാഹമോചിതർ ആകുന്നു എന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി നിർമാതാവ് !

vijay and thrisha

വിശേഷണങ്ങൾ യാതൊന്നും ആവശ്യമില്ലാത്ത തമിഴകത്തിലെ സൂപ്പർ താരമാണ് ദളപതി വിജയ്. ബാലതാരമായി എത്തി പിന്നീട് ചോക്ലേറ്റ് റൊമാന്റിക് ഹീറോ ആയി നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. മാസ്സ് ഹീറോ ആയ അദ്ദേഹത്തിന്റെ നൃത്ത പാടവം അറിയാത്ത ആരുമുണ്ടാവില്ല. റൊമാന്റിക് ആക്ഷൻ ചിത്രങ്ങളാണ് ദളപതി വിജയ് എന്ന നടന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്.

തമിഴ് സിനിമകൾ മാത്രം ചെയ്തിട്ടുള്ള താരത്തിന് ഇങ്ങ് കേരളത്തിലും ആരാധകർ ഏറെയാണ്. കേരളത്തിൽ മികച്ച സ്വീകാര്യത നേടുന്ന തമിഴ് താരങ്ങളിൽ മുൻപന്തിയിൽ ആണ് വിജയ്. വിജയിന്റെ ഏറ്റവും പുതിയ ചിത്രമായ “വാരിസ്” കേരളത്തിലും വമ്പൻ സ്വീകരണം ആണ് നേടിയത്. തമിഴ്നാട്ടിലും കേരളത്തിലും ഉള്ള ദളപതി വിജയ് ആരാധകരെല്ലാം “വാരിസ്”ന്റെ വിജയാഘോഷത്തിലാണ്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി വിജയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.

നടി തൃഷ വിജയുടെ വീടിനടുത്ത് പുതിയൊരു വീടെടുത്തത് മുതൽ ഭാര്യ സംഗീതയുമായി വിജയ് വേർപിരിഞ്ഞു എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. അടുത്തിടെ നടന്ന ചില പരിപാടികളിൽ വിജയ്ക്കൊപ്പം ഭാര്യ സംഗീത ഇല്ലാതിരുന്നതും ഇത്തരം ഊഹാപോഹങ്ങൾക്ക് കാരണമായി. കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരാണ് വിജയും ഭാര്യ സംഗീതയും. 1999 ഓഗസ്റ്റിലാണ് ഇവർ വിവാഹിതർ ആയത്.

ഇരുപത്തി മൂന്നാമത്തെ വിവാഹ വാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് ഇവർ വേർപിരിയുകയാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. സംഗീതയുമായി വിജയ് വേർപിരിഞ്ഞു എന്നും മറ്റൊരു നടിയുടെ കൂടെ ജീവിതം ആരംഭിച്ചു എന്ന തരത്തിലും വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഗീതയിൽ രണ്ടു കുട്ടികൾ കൂടാതെ മറ്റൊരു കുട്ടിയും വിജയ്ക്ക് ഉണ്ടെന്ന് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

വിക്കിപീഡിയയിലും ഈ വിവരങ്ങൾ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് നടനും നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമായ ജെ എസ് കെ ഗോപി. തികച്ചും വാസ്തവ വിരുദ്ധമായ വാർത്തകളാണ് ഇതെല്ലാം എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും കുടുംബത്തിൽ സ്ത്രീകൾ ഉണ്ട് എന്ന് ഓർക്കണം.

കർമ്മ അവരെ മറ്റൊരു രൂപത്തിൽ തിരിഞ്ഞു കൊത്തും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസക്കാലമായി വിജയിനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബജീവിതത്തെക്കുറിച്ചും വളരെ തെറ്റായ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആരാധകരുടെ ഫാൻ ഫൈറ്ററുകൾ പോലെയല്ല കുടുംബ ജീവിതത്തെ കുറിച്ചുള്ള ഇത്തരം വളച്ചൊടിച്ച വാർത്തകൾ. കളിയാക്കലുകളും കളക്ഷന്റെ പേരിൽ തർക്കിക്കുന്നതും എല്ലാം മറ്റു വിഷയങ്ങളാണ്.

അതുപോലെയല്ല ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുകാലത്ത് വിജയുടെ കടുത്ത ആരാധിക ആയിരുന്നു സംഗീത സോമലിംഗം. വിജയുടെ സിനിമകൾ കണ്ട് ആരാധന കൂടിയ സംഗീത ഒരിക്കൽ സിനിമ ചിത്രീകരണം കാണാൻ എത്തുകയായിരുന്നു. അങ്ങനെ ലൊക്കേഷനിൽ വച്ചായിരുന്നു വിജയും സംഗീതയും ആദ്യമായി കാണുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവർക്കിടയിൽ സൗഹൃദം ഉടലെടുക്കുകയായിരുന്നു. അതിനു ശേഷം ആയിരുന്നു വിവാഹം.

ശ്രീലങ്കൻ സ്വദേശി ആണ് സംഗീത സോമലിംഗം. ഒരു മകനും മകളും ആണ് ഇവർക്കുള്ളത്. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറുള്ള താരപത്നി. ഭർത്താവിനും മകൾക്കും കുടുംബജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം മാറ്റി വെച്ചിട്ടുള്ള വ്യക്തി ആണ് സംഗീത. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറയുന്നത് സംഗീതയുടെയും വിജയുടെയും വിവാഹ മോചന വാർത്തകൾ ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply