മഞ്ജു പിള്ളയും നടൻ ഷൈൻ ടോം ചാക്കോയും സംയുക്തക്കെതിരെ തുറന്നടിച്ചു രംഗത് ! ചോദിച്ച പണം കൊടുത്ത് നായികയാക്കി – ഒടുവിൽ കിട്ടിയ പണി കണ്ടോ

shine and manju pillai agains samyuktha

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന സിനിമയിലൂടെ ആയിരുന്നു സംയുക്ത മേനോൻ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തീവണ്ടി എന്ന ടോവിനോ തോമസ് നായകനായ ചിത്രത്തിലൂടെ സംയുക്ത ഏറെ ശ്രദ്ധ നേടുകയും ചെയ്തു. അതോടെ നിരവധി ആരാധകരുള്ള താരമായി മാറി നടി. പിന്നീട് ഒത്തിരി മികച്ച മലയാള സിനിമകളിലും സംയുക്ത വേഷമിട്ടിരുന്നു. ഇപ്പോഴിതാ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായി കൊണ്ടിരിക്കുകയാണ് നടി ഇപ്പോൾ.

തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും എല്ലാം പ്രേക്ഷകർക്കായി എപ്പോഴും നടി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് വൈറൽ ആകാറുള്ളത്. ഈയിടെ സംയുക്തയെ പറ്റി ബൂമറാങ് എന്ന ചിത്രത്തിന്റെ നിർമ്മാതാവും ഷൈനും പറഞ്ഞ ചില തുറന്നുപറച്ചലുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയും ബൂമറാങ്ങിന്റെ നിർമ്മാതാക്കളായ അജി മേടയിൽ, തൗഫീഖ് ആർ എന്നിവരും സംയുക്തയെ കുറിച്ച സംസാരിച്ചത്.

ചിത്രത്തിന്റെ പ്രമോഷനുകൾക്ക് എത്താതിരുന്നതിനെ തുടർന്നാണ് സംയുക്തയ്‌ക്കെതിരെ ഇവർ സംസാരിച്ചത്. സംയുക്ത ഈയിടെ തന്റെ പേരിൽ നിന്നും മേനോൻ ഒഴിവാക്കിയിരുന്നു. അതിനെ കുറിച്ച പരിപാടിക്കിടെ ഒരു ചോദ്യം വന്ന ശേഷമാണ് ‘സ്വന്തം സിനിമയുടെ പ്രൊമോഷനായി പോലും വരാത്തപ്പോൾ തന്റെ പേരിൽ നിന്ന് മേനോനെയോ നായരെയോ ഒഴിവാക്കിയാൽ അത് ആർക്കും ഗുണം ചെയ്യില്ല’ എന്ന് ഷൈൻ മറുപടിയായി പറഞ്ഞത്. ഒരു ജോലി ഏറ്റെടുക്കുമ്പോൾ അത് പൂർത്തിയാക്കാനുള്ള കടമയും കലാകാരനുണ്ട് എന്നും നടൻ കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് അവർ ഈ സിനിമയുടെ പ്രമോഷന് ഇവിടെ വരാത്തത് എന്നും അവർ നായരോ, മേനോനോ, ക്രിസ്ത്യാനിയോ, മുസ്ലീമോ ആണെങ്കിലും അത് കാര്യമാക്കുന്നില്ല എന്നും മനുഷ്യർ മറ്റ് മനുഷ്യരെ മനസ്സിലാക്കുകയാണ് വേണ്ടത് എന്നും ഷൈൻ പറഞ്ഞു. ഒരു കലാകാരന്റെ പ്രതിബദ്ധതയാണ് ഇൻഡസ്ട്രിയിലെ അവരുടെ വളർച്ചയെ സഹായിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. തുടർന്ന് ചിത്രത്തിന്റെ സഹനിർമ്മാതാക്കളിൽ ഒരാൾ താൻ നടിയെ സമീപിച്ചിരുന്നു എന്നും എന്നാൽ, ഇനി മലയാളം സിനിമകൾ ചെയ്യില്ല എന്നായിരുന്നു അവരുടെ ആദ്യ മറുപടി എന്നും പറഞ്ഞു.

പിന്നീട് അവർ ഇപ്പോൾ ഭാഗമാകുന്ന ചിത്രങ്ങൾ വൻതോതിൽ റിലീസ് ചെയ്യുന്നുണ്ട് എന്നും താൻ 35 കോടിയുടെ സിനിമ ചെയ്യുന്നുണ്ട് എന്നും തനിക്ക് തന്റെ സ്വന്തം കരിയർ നോക്കാനുണ്ട് എന്നും നടി പറഞ്ഞതായി നിർമ്മാതാവ് പറയുന്നു. സംയുക്തയാണ് ബൂമറാങ്ങിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡെയിൻ ഡേവിസ്, ചെമ്പൻ വിനോദ് ജോസ്, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിൽ ഉണ്ട്. നടി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത് എന്നും ഇതുവരെ വളരെ സഹകരിച്ചു നിന്നിട്ടുണ്ട് എന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply