ഭാവിക്ക് വേണ്ടി മുപ്പതുകളിൽ തന്നെ അണ്ഡം സൂക്ഷിച്ചു ! കുഞ്ഞിന് വേണ്ടി ഇത്രയും ചെയ്തുവല്ലോ എന്ന് ആരാധകർ

ഇന്ന് ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയൽ ഏറ്റവും താരമൂല്യമുള്ളതും പ്രതിഫലം പറ്റുകയും ചെയ്യുന്ന നടിയാണ് പ്രിയങ്ക ചോപ്ര. രണ്ടായിരത്തിൽ ലോകസുന്ദരി പട്ടമണിഞ്ഞുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന പ്രിയങ്ക ചോപ്ര പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈവച്ച ഓരോ കഥാപാത്രത്തിലും തൻ്റെതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക തൻ്റെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്.

അമേരിക്കൻ നടനും സംവിധായകനുമായ ഡാക്സ് ഷെപാർഡും പ്രിയങ്കയും തമ്മിലുള്ള ഒരു അഭിമുഖത്തിനിടെ പ്രിയങ്ക പറഞ്ഞ ചില വാക്കുകൾ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പ്രിയങ്ക പറഞ്ഞത് ഗൈനക്കോളജിസ്റ്റായ തൻ്റെ അമ്മയുടെ നിർദ്ദേശപ്രകാരം 30 കളുടെ തുടക്കത്തിൽ തന്നെ അണ്ഡം ഫ്രീസ് ചെയ്തു സൂക്ഷിച്ചു വെച്ചിരുന്നു എന്നായിരുന്നു. പ്രിയങ്ക ചോപ്ര ഇപ്പോൾ ബോളിവുഡ് ഇൻഡസ്ട്രിയൽ നിന്നും ഹോളിവുഡ് ഇൻഡസ്ട്രിയിലേക്കണ് പറക്കുന്നത്.

പ്രിയങ്ക വിവാഹം ചെയ്തിരിക്കുന്നത് അമേരിക്കൻ ഗായകനായ നിക്ക് ജോനാസിനെയാണ്. 2018ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷമാണ് നിക്കിലൂടെ പ്രിയങ്കക്ക് ഹോളിവുഡിലേക്ക് എൻട്രി ലഭിച്ചത്. പ്രിയങ്കയും നിക്കും 2022 ൽ വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായി. സ്ത്രീകളിൽ നിന്ന് അണ്ഡവും പുരുഷന്മാരിൽ നിന്ന് ബിജവുമൊക്കെ എടുത്തു വെച്ച് ഫ്രീസ് ചെയ്തു കൊണ്ട് സൂക്ഷിച്ച് വെക്കുന്നതിനുള്ള സൗകര്യങ്ങളൊക്കെ ഇപ്പോൾ ഉണ്ട്.

ഭ്രൂണവും ഇതുപോലെ തന്നെ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഇതൊക്കെ പിന്നീട് ഭാവിയിൽ കുഞ്ഞുങ്ങൾ ഉണ്ടാവാൻ വേണ്ടി ഉപയോഗിക്കുകയും ചെയ്യാം. കുഞ്ഞുങ്ങൾ ഉണ്ടാവാത്തവർക്കും ഇത് നല്ല രീതിയിൽ പ്രയോജനപ്പെടുന്നതാണ്. ഒരു വ്യക്തിക്ക് ആരോഗ്യമുള്ള സമയത്ത് തന്നെ അണ്ഡവും ബീജവും എല്ലാം ശേഖരിച്ചുവച്ച് അത് പിന്നീട് ഉപയോഗിച്ച് കുഞ്ഞുങ്ങളെ ലഭിച്ചവരും ഉണ്ട്. പ്രിയങ്കയുടെ അമ്മയായിരുന്നു ഇങ്ങനെ ചെയ്യുവാൻ വേണ്ടി നിർദേശിച്ചത്.

അതുകഴിഞ്ഞപ്പോൾ തന്നെ പ്രിയങ്കയ്ക്ക് എന്തോ സമാധാനം ലഭിച്ചു എന്നാണ് പറയുന്നത്. അതിനുശേഷം ആയിരുന്നു കരിയറിലേക്ക് നല്ല രീതിയിൽ ഫോക്കസ് ചെയ്യാൻ കഴിഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു. അതുപോലെതന്നെ തനിക്ക് ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹം തോന്നുന്ന ഒരാളെ ആ സമയത്തൊന്നും കണ്ടിരുന്നില്ല എന്നും പ്രിയങ്ക പറഞ്ഞു. അതിൽ തനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നെന്നും പ്രായം കൂടിയ വരികയാണല്ലോ എന്നും 40 വയസ്സുകാരിയായ പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയ്ക്ക് നിക്കുമായി ഡേറ്റ് ചെയ്യാൻ വിഷമം തോന്നിയത് നിക്കിന് 25 വയസ്സിൽ തന്നെ ഒരു കുഞ്ഞു വേണം എന്ന് ആഗ്രഹിക്കുമോ എന്ന ആശങ്കയിൽ ആയിരുന്നു. പ്രിയങ്കയ്ക്കാണെങ്കിൽ ഒരു കുഞ്ഞു വേണമെന്നുള്ളത് വളരെ വലിയ ഒരു ആഗ്രഹമായിരുന്നു. പ്രിയങ്കയ്ക്ക് കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണ്. യൂനിസെഫിനു വേണ്ടി പ്രിയങ്ക ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പ്രിയങ്കയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടം കുഞ്ഞുങ്ങളുമൊത്ത് സമയം ചെലവടുന്നതാണെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply