നിങ്ങൾ ഇട്ടിരിക്കുന്ന അടിവസ്ത്രം കാണാൻ ആണ് പ്രേക്ഷകർക്കും എനിക്കും ഇഷ്ട്ടം ! തന്നിലെ കലാകാരിയെ അല്ല ആ സംവിധായകൻ നോക്കിയതെന്ന് പ്രിയങ്ക ചോപ്ര

Priyanka Chopra says about Bollywood Directors' dehumanizing behavior.

ഇന്ന് ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയൽ ഏറ്റവും താരമൂല്യമുള്ളതും പ്രതിഫലം പറ്റുകയും ചെയ്യുന്ന നടിയാണ് പ്രിയങ്ക ചോപ്ര. രണ്ടായിരത്തിൽ ലോകസുന്ദരി പട്ടമണിഞ്ഞുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന പ്രിയങ്ക ചോപ്ര പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈവച്ച ഓരോ കഥാപാത്രത്തിലും തൻ്റെതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക തൻ്റെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. ബോളിവുഡിൽ തിളങ്ങുന്ന പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തിനിടെ തനിക്കു നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നതാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. 2002- 2003 കാലഘട്ടത്തിൽ പ്രിയങ്ക ഒരു ബോളിവുഡ് ചിത്രത്തിൽ ചെയ്ത അണ്ടർ കവർ ഏജൻ്റിൻ്റെ വേഷമുള്ള ഒരു ചിത്രത്തിൽ പുരുഷ കഥാപാത്രത്തെ വശീകരിക്കുന്ന രീതിയിലുള്ള വേഷമായിരുന്നു തനിക്ക് അഭിനയിക്കേണ്ടതെന്ന് ആ ചിത്രത്തിൻ്റെ സംവിധായകൻ പറഞ്ഞു.

സംവിധായകൻ പറഞ്ഞത് ഈ വേഷം അഭിനയിക്കുന്ന സമയത്ത് പുരുഷനെ വശീകരിക്കുന്ന സീനിൽ പ്രിയങ്ക വസ്ത്രം അഴിക്കണമെന്ന്. സംവിധായകൻ അങ്ങനെ പറഞ്ഞപ്പോൾ പ്രിയങ്ക വസ്ത്രത്തിനടിയിൽ അടിവസ്ത്രങ്ങൾ കാണാത്ത രീതിയിൽ വസ്ത്രം കുറച്ചു ഭാഗം അഴിക്കാൻ തീരുമാനിച്ചു. എന്നാൽ ആ സിനിമയുടെ സംവിധായകൻ സമ്മതിച്ചില്ല. അയാൾ പറഞ്ഞത് പ്രിയങ്കയുടെ അടിവസ്ത്രം കാണണം എന്നായിരുന്നു.

നിങ്ങളുടെ അടിവസ്ത്രം കാണാൻ ആണ് പ്രേക്ഷകർ എത്തുന്നത് എന്ന് പ്രിയങ്കയോട് സംവിധായകൻ പറഞ്ഞു. ഇതുകേട്ടപ്പോൾ പ്രിയങ്ക ഞെട്ടി. മനുഷ്യത്വം ഇല്ലാത്ത ആളായിരുന്നു ആ സംവിധായകൻ എന്ന് പറഞ്ഞു. കൂടാതെ തന്നെ സിനിമയിൽ എങ്ങനെയൊക്കെ അവർക്ക് ഉപയോഗിക്കാം എന്നായിരുന്നു അവരുടെ ചിന്ത. തന്നിലെ കലയെ അല്ല അവർക്ക് ആവശ്യമെന്ന് പ്രിയങ്കയ്ക്ക് അപ്പോൾ മനസ്സിലായി. പ്രിയങ്ക ഈ കാര്യങ്ങൾ തൻ്റെ അച്ഛനോട് സംസാരിക്കുകയും അച്ഛൻ ആ സംവിധായകൻ നൽകിയ പൈസ തിരിച്ചു നൽകുകയും ചെയ്തു എന്ന് പറഞ്ഞു.

ആ സംവിധായകൻ ഈ കാര്യങ്ങളൊക്കെ തന്നോട് നേരിട്ട് പറഞ്ഞില്ല എന്നും ഇതൊക്കെ തൻ്റെ സ്റ്റൈലിസ്റ്റിനോടാണ് പറഞ്ഞത് എന്നും അത് പ്രിയങ്ക കേട്ടതാണ് എന്നും പറഞ്ഞു. ഇത്തരം ഒരാളുടെ സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് തീരുമാനിച്ചുകൊണ്ട് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു എന്നും പ്രിയങ്ക തുറന്നു പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply