22 വർഷത്തെ അഭിനയം ജീവിതത്തിൽ ആദ്യമായാണ് തനിക്ക് നായകന് തുല്യമായ വേതനം ലഭിക്കുന്നതെന്ന്‌ പ്രിയങ്ക ചോപ്ര ! പണ്ടൊക്കെ തനിക്ക് ലഭിച്ചിരുന്നത് തുറന്നു പറഞ്ഞു താരം

priyanka chopra revel salary

23 വർഷങ്ങളായി ബോളിവുഡിൽ മിന്നിത്തിളങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. 2000ൽ മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക പിന്നീട് തെന്നിന്ത്യൻ സിനിമകളിലും തുടർന്ന് ബോളിവുഡിലും അഭിനയിച്ചു. ഇപ്പോൾ ഹോളിവുഡിലും സ്ഥിരം സാന്നിധ്യം ആയി മാറിയിരിക്കുകയാണ് പ്രിയങ്ക. 2002ൽ പുറത്തിറങ്ങിയ ‘തമിഴൻ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. തുടർന്ന് 2003ലാണ് തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ താരം അഭിനയിച്ചത്.

പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചുകൊണ്ട് ബോളിവുഡിലെ മുൻനിര നടിയായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര. ഏറെ നാളായി സിനിമ ഇൻഡസ്ട്രികളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, സിനിമ മേഖലയിലെ നായികമാർക്ക് നായകന്മാരെ പോലെ തുല്യ വേതനം ലഭിക്കാത്ത വിഷയം. നായകൻമ്മാർക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതി പോലും പലപ്പോഴും മുൻനിര നടിമാർക്ക് ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.

ഇതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര പലപ്പോഴും സംസാരിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാർ അമ്പതും നൂറും കൂടി രൂപ വരെ പ്രതിഫലമായി വാങ്ങുന്ന ഇക്കാലത്ത് അതേ സിനിമയിൽ നായികയായി എത്തുന്ന നായിക താരത്തിന് ഏറ്റവും കൂടിയത് 15 കോടി മാത്രമാണ് പ്രതിഫലം ലഭിക്കുന്നത്. നിലവിൽ ദീപിക പദുക്കോൺ, ആലിയ ഭട്ട് എന്നിവർക്കാണ് ഇത്രയെങ്കിലും പ്രതിഫലം ലഭിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറുകൾ ആയ സാമന്ത, നയൻതാര എന്നിവർക്ക് പോലും പത്തു കോടിയിൽ താഴെ മാത്രമാണ് പ്രതിഫലം ലഭിക്കുന്നത്.

എന്നാൽ തീയറ്ററുകളിൽ സ്വന്തം നിലയിൽ ആളുകളെ എത്തിക്കാൻ പ്രാപ്തിയുള്ള നായികമാരാണ് ഇവർ എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ബോളിവുഡിൽ താൻ അഭിനയിക്കുമ്പോൾ അഭിനയിച്ച പല സിനിമകളിലും നായകന് ലഭിക്കുന്നതിന്റെ വെറും പത്തു ശതമാനം മാത്രമാണ് പലപ്പോഴും തനിക്ക് പ്രതിഫലമായി ലഭിക്കാറുണ്ടായിരുന്നത് എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്. 22 വർഷമായി സിനിമയിൽ സജീവമായി പ്രവർത്തിച്ചിട്ടും നായകന് തുല്യമായ വേതനം ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ല എന്നും മുമ്പൊരിക്കൽ പ്രിയങ്ക പറഞ്ഞിരുന്നു.

എന്നാൽ ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയപ്പോഴാണ് സഹപ്രവർത്തകരായ പുരുഷന്മാർക്ക് ലഭിക്കുന്ന അതേ പ്രതിഫലം തനിക്ക് ലഭിച്ചത് എന്നും പ്രിയങ്ക വ്യക്തമാക്കി. പുതിയ ഹോളിവുഡ് സീരീസ് ആയ ‘സിറ്റാടലിന്’ ആണ് പ്രിയങ്കയ്ക്ക് നായകന് തുല്യമായ വേതനം ലഭിച്ചിരിക്കുന്നത്. അഭിനയ ലോകത്ത് വിജയകൊടി പാറിക്കാൻ സാധിച്ചുവെങ്കിലും തുല്യ വേതനം എന്ന നിലയിലേക്ക് എത്താൻ 22 വർഷങ്ങൾ എടുത്തു എന്നാണ് താരം പറയുന്നത്. ആമസോൺ പ്രൈമിലാണ് ഏപ്രിൽ 28 മുതൽ “സീറ്റാടൽ” എന്ന സീരീസ് സംപ്രേഷണം ചെയ്യുക.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply