ടിനി ടോം ആണ് നായകൻ എന്ന് അറിഞ്ഞപ്പോൾ നായികയാവാൻ പറ്റില്ല എന്ന് പറഞ്ഞു പ്രിയാമണി ! കാരണം തുറന്നു പറഞ്ഞു താരം

രണ്ടായിരത്തി മൂന്നിൽ തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് ചേക്കേറിയത് താരമാണ് പ്രിയമണി. പൃഥ്വിരാജ് ചിത്രത്തിൽ നായികയായിരുന്നു. മലയാളത്തിൽ അഭിനയ ജീവിതത്തിലൂടെയാണ് താരം തുടക്കം കുറിക്കുന്നത്. പിന്നീട് ദേശീയ അവാർഡടക്കം നേടിയ മികച്ച നർത്തകിയും മോഡലും കൂടിയാണ് താരം. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ വിധികർത്താവ് കൂടിയായിരുന്നു താരം. മലയാളികളുടെ വളരെയധികം പ്രിയപ്പെട്ട നായികമാരിൽ ഒരാളായി പ്രിയമണി മാറി എന്നതാണ് സത്യം. ക്യാരക്ടർ വേഷങ്ങളും ഗ്ലാമർ വേഷങ്ങളും ഒക്കെ തന്നെ താരം ചെയ്തിട്ടുമുണ്ട്. ഇതെല്ലാം തനിക്ക് വഴങ്ങും എന്ന് പലതവണ താരം തെളിയിച്ചു തന്നിട്ടുണ്ട്.

പരസ്യമായി താരത്തിനെതിരെ ഒരു വിമർശനവുമായി എത്തിയ ആളായിരുന്നു മലയാളത്തിലെ പ്രമുഖ നടനായ ടിനി ടോം. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി,പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ച താരം ടിനി ടോം, സുരാജ് വെഞ്ഞാറമൂട് എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ താരം വിസമ്മതിച്ചതിനെ കുറിച്ചായിരുന്നു കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ മനസ്സു തുറന്നത്. തന്റെ ഒരു ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത് പ്രിയാമണിയെ ആയിരുന്നു. എന്നാൽ പിന്നീട് നായികയായെത്തിയത് ശ്രീലക്ഷ്മി ശ്രീകുമാർ ആയിരുന്നു. സംസ്ഥാന അവാർഡ് നേടിയ ചിത്രത്തിന്റെ ടീമായിരുന്നു ഈ ചിത്രത്തിനുവേണ്ടി ഒരുമിച്ചിരുന്നത്.

അത് ബിജു വർമ്മ ആദ്യമായി തീരുമാനിച്ച പ്രിയാമണിയെ കാണാൻ ബാംഗ്ലൂരിൽ എത്തിയിരുന്നു. നിശ്ചയിച്ച പ്രതിഫലത്തിന്റെ ആദ്യഭാഗം നൽകാനായിരുന്നു എത്തിയത്. കഥ ഇഷ്ടപ്പെട്ട ശേഷമായിരുന്നു ഈ തീരുമാനം. സംവിധായകൻ ബിജു ബാംഗ്ലൂർ എത്തിയപ്പോൾ രണ്ടുമണിക്കൂർ വെയിറ്റ് ചെയ്യാനായിരുന്നു ആദ്യം പറഞ്ഞത്. അത്രയും നേരം കഴിഞ്ഞപ്പോൾ ഒരു മെസ്സേജ് ആണ് വന്നത്. ടിനി ടോമിന്റെ നായകിയായി അഭിനയിക്കാൻ കഴിയില്ല എന്നതായിരുന്നു. അതിന്റെ ഉള്ളടക്കം ഇതിനു മുൻപ് സുരാജിന്റെ ചിത്രത്തിൽ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് സുരാജ് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടായിരുന്നു. കഥ പറയുന്നു. പ്രിയാമണിക്ക് പറ്റില്ല എന്ന് പ്രതികരണം നടത്തുകയും ഒക്കെ ചെയ്തു എന്നും പറയുന്നു.

എന്താണ് ഒരു കഥ തിരഞ്ഞെടുക്കാൻ പ്രിയാമണി കണ്ടെത്തുന്ന മാനദണ്ഡം എന്ന് ചോദിക്കുന്നുണ്ട് ടിനി ടോം. അഭിനയിക്കുന്ന നടൻ ആണോ അതോ പ്രതിഫലമാണോ.? അതൊ കഥയാണോ.? എന്താണ് എന്ന് അറിഞ്ഞാൽ വരും കാലത്തിൽ ഉള്ള ആളുകൾക്ക് ഉപയോഗം ആയിരിക്കും എന്നൊക്കെ ആയിരുന്നു ടിനി ടോം പറഞ്ഞത്. ഇതിന് പ്രിയ മറുപടി നൽകിയിരുന്നു. സത്യത്തിൽ സുരാജ് ചിത്രത്തിന്റെ കഥ പോലും തനിക്ക് അറിയില്ല. നിരവധി ആളുകൾ തന്നോട് ചോദിച്ചു സുരാജിന് നായികയാകുന്നു എന്നുള്ള വാർത്ത ഉണ്ടല്ലോ കഥാപാത്രം എന്താണെന്ന് എനിക്ക് അറിയില്ല. ആരും പറഞ്ഞിട്ടില്ല എനിക്ക് അങ്ങനെ ഒരു സിനിമയുണ്ടെന്നോ ഹീറോ ആരാണെന്നോ പോലും അറിയില്ല.

ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല. ചിത്രത്തിന്റെ കാര്യം സത്യമാണ്. സംവിധായകൻ വീട്ടിൽ വന്ന് കഥ പറഞ്ഞത് എനിക്ക് ഇഷ്ടമായി. അവസാനം ആണ് നായകൻ ടിനി ടോം ആണ് എന്ന് പറഞ്ഞത്.എനിക്കറിയാം പ്രാഞ്ചിയേട്ടനിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ടിനി ടോമാണ് നായകൻ എന്നറിഞ്ഞപ്പോൾ ഞാനും അച്ഛനും അമ്മയും മാനേജരും ചർച്ച ചെയ്തു. അതിൽ നിന്നും മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നിൽക്കുന്ന ഒരു നടനല്ല എന്ന് മനസ്സിലാക്കി. അതുകൊണ്ട് അത്തരം ഒരു വാല്യൂ ഇല്ലാത്ത ഒരു നടനോപ്പം ഞാൻ അഭിനയിക്കേണ്ട ആവശ്യമുണ്ടോന്ന് ഞാൻ ചോദിച്ചു. പ്രതിഫലം വളരെ കുറവായിരുന്നു എന്ന് മാനേജർ പറഞ്ഞു. ദേശീയ അവാർഡ് നേടിയ ഞാൻ ടിനിക്ക് ഒപ്പം അഭിനയിച്ചാൽ നാളെ ചിത്രം പരാജയമായാൽ അതിന്റെ മുഴുവൻ ഉത്തരവ് എനിക്ക് ആകും. അത് ഞാൻ ആഗ്രഹിക്കുന്നില്ല. സൂപ്പർതാര ചിത്രങ്ങൾ ആണെങ്കിൽ വിജയപരാജയങ്ങൾ അവരുടെ ഭാഗമാണ് എന്ന് ഞാൻ പറഞ്ഞു എന്നും പ്രിയാമണി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply