ആരോഗ്യം ശരിയില്ലാതെ മോഹൻലാലിനെ കുറിച്ച് എന്തേലും വിളിച്ചു പറയുന്നതാകാനാണ് സാധ്യത ! ശ്രീനിവാസനെ കുറിച്ച് പ്രിയദർശൻ

മോഹൻലാലിനോട് തനിക്ക് വിരോധമാണ് എന്ന രീതിയിൽ നടൻ ശ്രീനിവാസൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലൂടെ സംസാരിച്ചിരുന്നു. വലിയ രീതിയിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കുമായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചുകൾ കാരണമായത്. ഇപ്പോഴിതാ ആ വിഷയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. തന്റെ ഏറ്റവും പുതിയ സിനിമയിലെ ഒരു സംഭാഷണത്തെ ഉദ്ധരിച്ചു കൊണ്ടായിരിന്നു പ്രിയദർശൻ സംസാരിച്ചത്.

ശ്രീനിവാസൻ അദ്ദേഹത്തിന്റെ ഇപ്പോളത്തെ ആരോഗ്യം കൊണ്ടായിരിക്കാം ഇത്തരത്തിൽ സംസാരിച്ചത് എന്നാണ് പ്രിയദർശൻ പറയുന്നത്. ആ വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ല എന്നും അതുകൊണ്ടു തന്നെ ആ വിഷയത്തിൽ കൂടുതൽ അഭിപ്രായം താൻ പറയുന്നില്ല എന്നും പ്രിയദർശൻ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കി. രണ്ട് നടന്മാരും തന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ് എന്നും സംവിധായകൻ കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിലെ ഒരു സംഭാഷണത്തെ ഉദ്ധരിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

“മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും” ഇതായിരുന്നു ആ സംഭാഷണം. എല്ലാ മനുഷ്യരും അത് ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് ഇവർ തമ്മിൽ ഉള്ള പ്രശ്നത്തിന് കാരണം എന്ന് തനിക്ക് അറിയില്ല എന്നും നടൻ ശ്രീനിവാസന്റെ ആരോഗ്യം കാരണമായിരിക്കും എന്തെങ്കിലുമൊക്കെ പറഞ്ഞു പോകുന്നത് എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. ഈ പ്രശ്നത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം അറിയാതെ താൻ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല എന്നും സത്യൻ അന്ദിക്കാടിനും ഇതിനെക്കുറിച്ച് ആശയ കുഴപ്പങ്ങളുണ്ട് എന്നും തങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്നും സംവിധയകാൻ പറഞ്ഞു.

ശ്രീനി എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല എന്നും പ്രിയദർശൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ മോഹൻലാൽ ഇതുവരെയ്ക്കും പ്രതികരിച്ചിട്ടില്ല എന്നും അതാണ് ഈ കാര്യത്തിലെ ഏറ്റവും നല്ല വശം എന്നും എന്താണ് പറയുക എന്ന ആശയക്കുഴപ്പത്തിൽ ആയിരിക്കും അദ്ദേഹം എന്നും ശ്രീനിവാസന് അങ്ങനെയൊക്കെ തോന്നിയത് കൊണ്ടായിരിക്കും അത്തരത്തിൽ സംസാരിച്ചിട്ടുള്ളത് എന്നായിരിക്കും മോഹൻലാൽ കരുതിയിട്ടുണ്ടാവുക എന്നും മോഹൻലാലിന് ശ്രീനിവാസനെ നന്നായി അറിയാമെന്നും പ്രിയദർശൻ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply