ദിൽഷയുടെ സ്വഭാവം എനിക്ക് ശരിക്കും അറിയാം – ഡി 4 ഡാൻസിൽ വെച്ചുതന്നെ അവളെക്കുറിച്ചു നന്നായി അറിയാമെന്നു പ്രിയമണി

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആവേശം നിറച്ചു തന്നെയാണ് ബിഗ് ബോസ് സീസൺ ഫോർ എത്തിരിക്കുന്നത്. ഇനി നാല് ദിവസങ്ങൾ കൂടി മാത്രമാണ് ബിഗ്ബോസ് റിയാലിറ്റി ഷോ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രേക്ഷകരെല്ലാം വലിയ രീതിയിൽ ബിഗ് ബോസ് സീസൺ ഫോർ ഗ്രാൻഡ് ഫിനാലയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ദില്ഷ ആണ് ഈ വട്ടം ടൈറ്റിൽ വിന്നർ എന്നാണ് കൂടുതൽ ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ ഇടയിൽ നിന്നും വലിയ രീതിയിൽ തന്നെ സപ്പോർട്ട് ലഭിക്കുന്നുണ്ട് ദില്ഷയ്ക്ക് ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരാധകരെല്ലാം തന്നെ ദിൽഷയ്ക്കാണ് വോട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.

ഈ കാര്യങ്ങളൊക്കെ മുൻനിർത്തി ദിൽഷ തന്നെയാണ് ഈ വട്ടത്തെ ബിഗ് ബോസിന്റെ വിജയ് എന്നാണ് ആളുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ ദിൽഷയ്ക്ക് സപ്പോർട്ടുമായി എത്തിയിരിക്കുകയാണ് നടിയായ പ്രിയമണി. ഡി ഫോർ ഡാൻസ് മുതൽ തന്നെ ദിൽഷ തന്നെ അറിയാവുന്ന ഒരു വ്യക്തി കൂടിയാണ് പ്രിയമണി.

ദിൽഷയ്ക്ക് സപ്പോർട്ട് നേർന്നു കൊണ്ടുള്ള ഒരു വീഡിയോയാണ് പ്രിയാമണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഞാൻ ഭയങ്കര ഹാപ്പിയാണ് കാരണം ബിഗ് ബോസിന്റെ ഫിനാലെയിൽ നിൽക്കുകയാണ് ദിൽഷ. എനിക്ക് ദിൽഷയെ ഡി ഫോർ ഡാൻസ് നിന്ന് തന്നെ അറിയാം. വളരെ നന്നായി കമന്റ് ലഭിക്കാറുണ്ട്. അതിനുശേഷം ഡി ടുവിൽ ഹെൽപ്പ് ചെയ്യാനും വന്നിട്ടുണ്ടായിരുന്നു.

അതിനുശേഷം ഒരു അറിവും ഇല്ലായിരുന്നു. പിന്നെ വീണ്ടും കാണുമ്പോൾ ബിഗ്ബോസിൽ കയറിയെന്നും വീഡിയോ ഞാൻ കണ്ടു ഉച്ച ഫിനാലെയിൽ എത്തിനിൽക്കുന്നത് ഞാൻ വളരെ ഹാപ്പിയാണ് എല്ലാ വിജയാശംസകളും നേരുന്നു. അതോടൊപ്പം തന്നെ ടെലിവിഷൻ അവതാരികയും നടിയുമായ ജുവൽ മേരിയും ആശംസകൾ അറിയിച്ചിരുന്നു. ബിഗ്ബോസിൽ തകർത്തുകൊണ്ടിരിക്കുന്ന ഞങ്ങളുടെ സ്വന്തം ദിൽഷകുട്ടിക്ക് എല്ലാ വിജയാശംസകളും നേരുന്നു. ഗംഭീരമായി കളിക്കു, ടൈറ്റിൽ വിന്നർ ആകുവെന്നായിരുന്നു ജൂവൽ മേരി പറഞ്ഞിരുന്നത്.

ഡി ഫോർ ഡാൻസ് അവതാരിക കൂടിയായിരുന്നു ജുവൽ മേരി. അതോടൊപ്പം ബിഗ്‌ബോസ് മുൻ മത്സരാർത്ഥിയും ഡാൻസറും ഡി ഫോർ മത്സരാർത്ഥിയാണ് റംസാൻ ദിൽഷയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. ബിഗ്ബോസ് സീസൺ ഫോർ ഫിനാലെയിലേക്ക് അടുത്തിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെയിൽ അടിപൊളിയായി പെർഫോം ചെയ്തു കൊണ്ട് ദിൽഷ മത്സരാർത്ഥി ആയിരിക്കുകയാണ്.

എനിക്ക് ദിൽഷയെ പണ്ട് മുതലേ അറിയാം.ഞങ്ങൾ ഒരുമിച്ച് റിയാലിറ്റിഷോകൾ ചെയ്തിട്ടുണ്ട്. ഒരു ജനുവിൻ മത്സരാർത്ഥി ആയിരുന്നു ദിൽഷ അന്നും ഇന്നും. ഇത്തവണ എന്റെ വോട്ട് ദിൽഷയ്ക്ക്. നിങ്ങളുടെയും ഫേവറേറ്റ് മത്സരാർത്ഥിയാണ് ദിൽഷ എങ്കിൽ തീർച്ചയായും വോട്ട് ചെയ്യുക എന്നായിരുന്നു റംസാൻ പറഞ്ഞത്.അടുത്ത ഫൈനലിസ്റ്റ് വിജയിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകരും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply