ആ സിനിമയുടെ അവസാന സീനിനിടെ താൻ വിഗ് എടുത്ത് മാറ്റിയത് കണ്ടപ്പോൾ പൃഥ്വിരാജിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു എന്ന് മമത മോഹൻദാസ്

mamtha mohandas and prithviraj

നടിയും ഗായികയുമായ മമത മോഹൻദാസ് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളെ അതിജീവിച്ച് മുന്നോട്ടുവന്ന താരമാണ്. കാൻസർ താരത്തെ കീഴടക്കാൻ ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് മുന്നോട്ടുപോകുവാൻ മമതക്കു സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം നേരിട്ടുകൊണ്ടിരിക്കുന്നത് വിറ്റിലിഗൊ എന്ന ഒരു അസുഖമാണ്. ആദ്യം പുറത്ത് പറയാൻ മടിച്ചെങ്കിലും പിന്നീട് സ്വയം ഒഴിഞ്ഞു മാറുകയാണെന്ന് തോന്നിയ ഘട്ടത്തിലാണ് തൻ്റെ പുതിയ അസുഖത്തെക്കുറിച്ച് മമത തുറന്നു പറഞ്ഞത്.

മമത പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അസുഖം വരുമ്പോൾ തുറന്നു പറയുകയും അത് കേൾക്കുമ്പോൾ പ്രേക്ഷകരിൽ നിന്നുണ്ടാകുന്ന പ്രതികരണത്തെയും കുറിച്ചാണ് മമത സംസാരിക്കുന്നത്. മമതയുടെ ലൈഫിൽ പുറത്ത് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒന്നും തന്നെ ഇല്ലെന്നും എന്നാൽ ചില മാധ്യമങ്ങൾ ചെറിയ കാര്യങ്ങൾ പോലും വലുതാക്കി കഥ മെനഞ്ഞെടുക്കും.

2009 ൽ കാൻസർ വന്നിട്ടും 2010 ൽ ആയിരുന്നു മമത തൻ്റെ അസുഖത്തെക്കുറിച്ച് പുറത്തു പറഞ്ഞത്. മമത കാര്യങ്ങൾ പുറത്തു പറയുന്നതിനു മുൻപ് തന്നെ ചികിത്സയൊക്കെ കഴിഞ്ഞിരുന്നു. ചികിത്സ കഴിഞ്ഞ് അൻവർ, കഥ തുടരുന്നു എന്നീ സിനിമകളുടെയൊക്കെ ഷൂട്ടിംഗ് ചെയ്തതിനുശേഷം ആണ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടായിരുന്ന രോഗത്തെപ്പറ്റി മമത തുറന്നു പറഞ്ഞത്. ഇതുപോലെതന്നെ ഓട്ടോ ഇമ്മ്യൂൺ അസുഖം വന്നപ്പോഴും മമത ഏകദേശം പത്തുമാസത്തിനു ശേഷമാണ് ഇത് പുറത്തു പറഞ്ഞത്.

അൻവർ എന്ന സിനിമയുടെ ഷൂട്ടിങ്ങിൻ്റെ സമയത്ത് വാട്ട് യു ഫീലിംഗ് എന്ന ഗാനം ഷൂട്ട് ചെയ്യുമ്പോൾ മമത തൻ്റെ വിഗ്ഗ് റിമൂവ് ചെയ്തു. ആ സമയത്ത് പൃഥ്വിരാജും അമലും പറഞ്ഞത് നിൻ്റെ ഹെയർ ഇപ്പോഴാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട് ഇതുതന്നെ മതിയെന്നും പറഞ്ഞു. ആ സമയം അവർ എന്നെ സന്തോഷിപ്പിക്കാൻ ഒരുപാട് ശ്രമിക്കുകയും ചെയ്തിരുന്നു. വിറ്റിലൊഗോ എന്ന അസുഖം വന്നതിനുശേഷം പുറത്തിറങ്ങാൻ തന്നെ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു ആളുകൾ എന്ത് കരുതും എന്ന് വിചാരിച്ചു.

ഡിപ്രഷൻ സ്റ്റേജും ഉണ്ടായെന്നാണ് മമത പറഞ്ഞത്. ഫുൾ കവർ ചെയ്തിട്ടാണ് നടക്കാറെന്നും. പിന്നീട് യുഎസിൽ പോയി തിരിച്ചു വന്ന് വണ്ടിയും എടുത്ത് പുറത്തു പോയപ്പോൾ ആദ്യം ഒരാൾ എന്നോട് ചോദിച്ചത് മാഡത്തിനെ കഴുത്തിലും കയ്യിലും ഒക്കെ എന്തുപറ്റി ആക്സിഡന്റ് ആണോ എന്നാണ്. ആ സമയം ആകെ തകർന്നു പോവുകയും ചെയ്തു. അയാൾ എന്നോടുള്ള ഇഷ്ടം കൊണ്ട് ചോദിച്ചതാണെങ്കിലും ഈ ചോദ്യം മറ്റുള്ളവരെ വിഷമിപ്പിക്കുന്നു എന്ന് ചിന്തിക്കുകകൂടി വേണമെന്നാണ് മമത പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply