വിചാരിച്ച പോലെ ഗോൾഡ് വർക്ക് ആയില്ല ! പ്രിത്വിവിന്റെ കമന്റ് കേട്ട് അൽഫോൺസ് പുത്രൻ വരെ തലയിൽ കൈവെച്ച് കാണുമെന്ന് ആരാധകർ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വമ്പൻ റിലീസ് ഹൈപ്പ് ലഭിച്ചിരുന്ന ചിത്രം ആയിരുന്നു ഗോൾഡ്. പ്രേമം എന്ന ട്രെൻഡ് സെറ്റർ ചിത്രം പുറത്തിറങ്ങി ഏഴു വർഷത്തിനുശേഷമാണ് അൽഫോൺസ് പുത്രൻ ഗോൾഡ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം പേരും പ്രതീക്ഷിച്ചിരുന്ന തരത്തിലുള്ള ചിത്രമായിരുന്നില്ല ഗോൾഡ് എന്നാണ് റിലീസ് ദിവസം മുതൽ ചിത്രത്തിന് ഉണ്ടായ മൗത്ത് പബ്ലിസിറ്റി. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.

നായകൻ എന്നതിലുപരി ഗോൾഡിന്റെ സഹ നിർമ്മാതാവ് കൂടിയായിരുന്നു പൃഥ്വിരാജ്. ഇപ്പോഴിതാ പടം തീയേറ്ററുകളിൽ വർക്ക് ആയില്ല എന്ന കാര്യം തുറന്നു പറയുകയാണ് അദ്ദേഹം. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കാപ്പയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് കാപ്പ. അൽഫോൺസ് പുത്രന്റെ കഴിഞ്ഞ ചിത്രമായ പ്രേമം തെന്നിന്ത്യയിൽ തന്നെ ഏറെയധികം കോളിളക്കം സൃഷ്ടിച്ചിരുന്നു.

അതുകൊണ്ടുതന്നെ പുതിയ ചിത്രമായ ഗോൾഡിനെ വളരെയധികം പ്രതീക്ഷയോടെ ആയിരുന്നു കാണികൾ ഉറ്റുനോക്കി കൊണ്ടിരുന്നത്. “പുതുമയില്ലാത്ത ഒരു പൂർണ്ണ അൽഫോൺസ് ചിത്രം” അതായിരുന്നു ഗോൾഡിനെ പറ്റിയുള്ള അൽഫോൺസ് പുത്രന്റെ വിശേഷണം. ഒട്ടും പുതുമകളില്ല എന്ന കാര്യത്തിൽ തർക്കം ഇല്ലെങ്കിലും ബോറടിപ്പിക്കാത്ത ഒരു സിനിമ കൂടിയായിരുന്നു ഗോൾഡ്. അൽഫോൺസ് എന്ന സംവിധായകൻ മുൻപൊരുക്കിയ ചിത്രങ്ങളുടെ അതേ രീതിയിൽ തന്നെയാണ് ഗോൾഡും വാർത്തെടുത്തിരിക്കുന്നത്. കഥയും പശ്ചാത്തലവും ഒക്കെ വേറെയാണെങ്കിലും കഥ പറയുന്ന രീതി പഴയതുതന്നെ.

ജോഷി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഗോൾഡിൽ അഭിനയിച്ചിരിക്കുന്നത്. വലിയ ബഹളങ്ങൾ ഒന്നുമില്ലാത്ത റിലാക്സ് ആയി കാണാൻ പറ്റുന്ന ഒരു എന്റർടൈനർ ആണ് ഗോൾഡ് എന്ന പടം. നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ പടങ്ങളിൽ നമ്മൾ കണ്ട അതേ എഡിറ്റിംഗ് പരീക്ഷണങ്ങൾ ഗോൾഡിലും നമുക്ക് കാണാൻ കഴിയും. 60 ഓളം കഥാപാത്രങ്ങൾ പടത്തിലൂടെ നീളേ വന്നു പോകുന്നുണ്ടെങ്കിലും സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. തന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരിക്കുന്ന ഒരു ട്രക്കുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ടു പോകുന്നത്.

ലാലു അലക്സ്, ബാബുരാജ്, ഷമ്മി തിലകൻ, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ഷറഫുദ്ദീൻ, അജ്മൽ അമീർ, ശബരീഷ് വർമ്മ, ചെമ്പൻ വിനോദ്, ദീപ്തി സതി, ജഗദീഷ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, അൽത്താഫ്, പ്രേംകുമാർ, കൃഷ്ണ ശങ്കർ, ശരത് സക്സേന, സുധീഷ്, ഇടവേള ബാബു, ഷെബിൻ ബെൻസൺ, ജാഫർ ഇടുക്കി, തെസ്നി ഖാൻ, ജസ്റ്റിൻ, സാബുമോൻ, ജോളി, സൗബിൻ ഷാഹിർ, ഗണപതി, സിജു വിൽസൺ എന്നിവരും മറ്റു കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയായി എത്തുന്നത് നയൻതാര ആണ്‌. നേരം, പ്രേമം എന്നീ ചിത്രങ്ങൾ തന്ന അതേ പ്രതീക്ഷയോടെ ഗോൾഡ് കാണാത്തതാണ് നല്ലതെന്ന് ഇതിനോടകം മനസ്സിലാക്കാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply