താൻ അഭിനയിച്ച ചിത്രങ്ങൾ പരാജയപ്പെട്ടാൽ എന്നെ അതൊന്നും ബാധിക്കില്ല എന്ന് പൃഥ്വിരാജ് ! ചെയ്യുന്ന സിനിമയിൽ പലപ്പോഴും ഡിസിഷൻ മേക്കിങ് എന്ന പോയിന്റ് വരുമ്പോൾ പലപ്പോഴും എന്നോടാണ് ചോദിക്കുന്നത്

ഒരു കാലത്ത് ഇത്രയും ഹേറ്റേഴ്‌സ് ഉള്ള മറ്റൊരു യുവ നടൻ മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. തന്റെ നിലപാടുകൾ കൊണ്ട് രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും സൈബർ ആക്രമങ്ങളും നേരിടേണ്ടി വന്ന താരമായിരുന്നു പൃഥ്വിരാജ് സുകുമാരൻ. ഒരു കാലത്ത് മലയാള സിനിമ ബാൻ ചെയ്ത നടൻ. എന്നാൽ ഇന്ന് മലയാള സിനിമയെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയൻ ആക്കുവാൻ പ്രയത്നിക്കുന്നവരിൽ മുൻപന്തിയിൽ ഉള്ള താരം. വിമർശനങ്ങളിൽ ഒന്നും തളരാതെ അതേ നിലപാടുകളും അഭിനയമികവും കൊണ്ടും അന്ന് കല്ലെറിഞ്ഞവരെ കൊണ്ട് തന്നെ പിന്നീട് കൈയടിപ്പിച്ച താരമാണ് പൃഥ്വിരാജ്.

രഞ്ജിത്ത് സംവിധാനം ചെയ്ത “നന്ദനം” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മാത്രം അല്ല മികച്ച സംവിധായകനും നിർമ്മാതാവും കൂടിയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത “കാപ്പ”യാണ് തീയേറ്ററിൽ എത്തിയ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജിനെ കൂടാതെ ജഗദീഷ്, ആസിഫ് അലി, അപർണ ബാലമുരളി, അണ്ണാ ബെൻ എന്നിവരും അഭിനയിക്കുന്നു.

തന്റെ അഭിനയ ജീവിതത്തിലെ രണ്ടാം ഘട്ടത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധേയമാകുന്നത്. അഭിനയ ജീവിതത്തിലെ രണ്ടാം ഘട്ടം തന്റെ നിയന്ത്രണത്തിൽ ആയിരുന്നു എന്നും 30 വയസ്സായപ്പോഴേക്കും കടന്നു ചെല്ലുന്ന സിനിമ സെറ്റുകളിലെ ഏറ്റവും പ്രായം കുറഞ്ഞ എന്നാൽ ഏറ്റവും അനുഭവസമ്പത്തുള്ള നടൻ ആയിരുന്നു താൻ എന്നും പൃഥ്വിരാജ് പറയുന്നു. ഒരുപാട് ആസ്വദിക്കുന്ന ഘട്ടമാണ് ഇതെന്നും തീരുമാനങ്ങൾ തന്റെ കയ്യിലാണ് എന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജ് അഭിനയിക്കാൻ എത്തുന്ന സിനിമയിൽ പോലും അതിൽ ഒരു തീരുമാനമെടുക്കേണ്ട ഘട്ടത്തിൽ, “രാജു എന്തു പറയുന്നു എന്ന് നോക്കാം” എന്ന് പലരും ചോദിക്കുന്നു. ഈ ഉത്തരവാദിത്വം താൻ ആസ്വദിക്കുന്നു എന്ന് പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജ്- അൽഫോൺസ് പുത്രൻ കൂട്ടുകെട്ട് ഒന്നിച്ച “ഗോൾഡ്” എന്ന ചിത്രം ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരുന്ന ഒന്നായിരുന്നു. “പ്രേമം” എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയോടെ ആയിരുന്നു മലയാള കാത്തിരുന്നത്.

നയൻ താര നായിക ആയെത്തിയ ചിത്രം എന്നാൽ തിയേറ്ററിൽ ഒരു പരാജയമായിരുന്നു. എന്തുകൊണ്ടാണ് “ഗോൾഡ്” വർക്ക്ഔട്ട് ആയില്ല എന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാൻ അറിയില്ല എന്നും അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ആരും അത്തരം സിനിമകൾ ചെയ്യില്ലല്ലോ എന്ന് പൃഥ്വിരാജ് പറയുന്നു. ചില സിനിമകൾ അങ്ങനെയാണ്, അത് പ്രേക്ഷകർക്കിടയിൽ വർക്ക് ആവില്ല. സിനിമയുടെ വിജയങ്ങളും പരാജയങ്ങളും തന്നെ ബാധിക്കാറില്ല എന്ന് പൃഥ്വിരാജ് പറയുന്നു.

ഇനി “ഗോൾഡി”നു ശേഷം “കാപ്പ” ബ്ലോക്ക് മാസ്റ്റർ ആയാലും ഡിസാസ്റ്റർ ആയാലും അതിന്റെ അടുത്ത ദിവസം എനിക്ക് ഒരേ ദിവസം ആയിരിക്കുമെന്ന് ആണ് പൃഥ്വിരാജ് പറയുന്നത്. അങ്ങനെ വേണം സിനിമയിലെ ജയപരാജയങ്ങളെ കാണാൻ. കാരണം വിജയങ്ങളുടെ ലഹരിയിൽ പെട്ടു പോകാനും പരാജയങ്ങളുടെ ആഴത്തിൽ പെട്ടു പോകാനും വളരെ എളുപ്പമാണ്. വിജയപരാജയത്തിൽ താൻ ഡിറ്റാച്ച്ഡ് ആന്നെനും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply