പൃഥ്വിരാജനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ! രണ്ട് മാസത്തെ പൂർണ വിശ്രമം ആവിശ്യപ്പെട്ട് ഡോക്ടർമാർ -താരത്തിന്റെ ആരോഗ്യനില ഇങ്ങനെ

മലയാളത്തിൻ്റെ യുവത്വവും മലയാള സിനിമയിലെ സംവിധായകനായും നായകനായും നിർമ്മാതാവുമായും നിറഞ്ഞുനിൽക്കുന്ന ഒരു താരമാണ് പൃഥ്വിരാജ്. നടൻ സുകുമാരൻ്റെയും മല്ലികയെ സുകുമാരൻ്റെയും രണ്ടാമത്തെ മകൻ എന്ന ലേബലുമായി മലയാള സിനിമയിലേക്ക് കാലുവെച്ച പൃഥ്വിരാജ് പിന്നീടങ്ങോട്ട് ഉയരങ്ങൾ കീഴടക്കുകയായിരുന്നു. താൻ കൈവെച്ച മേഖലകളിൽ ഓരോന്നിലും തൻ്റെതായ ഒരു മാർക്ക് ഉണ്ടാക്കാൻ പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട്.

ചെറുപ്രായത്തിൽ തന്നെ സിനിമയിൽ കാലുറപ്പിച്ച പൃഥ്വിരാജ് നായകനായി തന്നെയായിരുന്നു സിനിമയിലേക്ക് വന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമ ആയിരുന്നു പൃഥ്വിരാജിൻ്റെ ആദ്യത്തെ മലയാള ചിത്രം. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന വാർത്ത നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു എന്നതാണ്. സംവിധായകൻ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിയുടെ മറയൂരിൽ വച്ചായിരുന്നു പൃഥ്വിരാജിന് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

നടൻ്റെ കാലിലെ ലിഗ്മെൻ്റിനാണ് പരിക്കേറ്റിരിക്കുന്നത്. കീഹോൾ ശസ്ത്രക്രിയ കഴിഞ്ഞ നടൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൂടാതെ നടന് കുറഞ്ഞത് രണ്ടുമാസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തിനുശേഷം ആശുപത്രിയിൽ നിന്നും നടൻ ഡിസ്ചാർജ് ആകും എന്നാണ് പല റിപ്പോർട്ടുകളും വരുന്നത്. വിലായത്ത് ബുദ്ധ, ഗുരുവായൂർ അമ്പലനടയിൽ, എമ്പുരാൻ,സാലാർ തുടങ്ങിയ ചിത്രങ്ങളിലാണ് ഇപ്പോൾ പൃഥ്വിരാജ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ജൂലൈ മൂന്നിന് എമ്പുരാൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു കൊണ്ട് യുഎസിലേക്ക് പോകാനിരിക്കെ ആയിരുന്നു ഈ അപകടം ഉണ്ടായത്. അദ്ദേഹത്തിൻ്റെ സെപ്റ്റംബറിൽ ഷൂട്ടിംഗ് തുടങ്ങേണ്ട ചിത്രങ്ങൾ ഒക്കെ അതുകൊണ്ട് മാറ്റിവച്ചിരിക്കുകയാണ്. പല സിനിമകളുടെയും പ്രീപ്രൊഡക്ഷൻ ജോലികൾ അടക്കം ഈയൊരു പരിക്ക് കാരണം മാറ്റിവെച്ചിരിക്കുകയാണ്. വിലായത്ത് ബുദ്ധ എന്ന സിനിമയിലെ ഒരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ആയിരുന്നു കാലിൻ്റെ ലിഗ്മെൻ്റിന് പരിക്കേറ്റത്.

വിലായത്ത് ബുദ്ധ ജി ആർ ഇന്ദു ഗോപൻ്റെ പ്രശസ്തമായ ഒരു നോവലാണ്. ഈ നോവലിൻ്റെ അതേ പേരിൽ തന്നെയാണ് ഈ സിനിമയും. ഈ സിനിമയിലെ നായിക പ്രിയംവദ കൃഷ്ണയാണ്. അനു മോഹൻ, ഷമ്മി തിലകൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ്.

ഈ ചിത്രത്തിൻ്റെ പശ്ചാത്തലം പകയും പ്രതികാരവും പ്രണയവും ആണ്. വിലായത്ത് ബുദ്ധ ഒരു ബ്രഹ്മാണ്ഡ ചിത്രമായി മാറും എന്നത് ഉറപ്പാണ്. ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിൻ്റെ അധിക ഭാഗവും മറയൂരിലെ ചന്ദനക്കാടുകളിൽ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ സംഗീതസംവിധാനം ജേക്സ് ബിജോയിയും ക്യാമറ 777 ചാർലിയുടെ ഛായാഗ്രഹനായ അരവിന്ദ് കശ്യപുമാണ്.

story highlight – Prithviraj Sukumaran injured

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply