ഇന്ദ്രജിത്ത് സുകുമാരനെ തന്റെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നത് സ്നേഹം ഉള്ളത് കൊണ്ടൊന്നുമല്ല ! ചേട്ടനായാലും അഭിനയിച്ചാൽ വേതനം നൽകും – പൃഥ്വിരാജ് പറയുന്നു

indrajith sukumaran and prithviraj sukumaran

അഭിനയത്തിൽ മാത്രം അല്ല സിനിമയുടെ സാങ്കേതിക വിഭാഗത്തെ കുറിച്ച് കൃത്യമായ വീക്ഷണവും അറിവും ഉള്ള താരം ആണ് പൃഥ്വിരാജ്. വരും വർഷങ്ങളിൽ ബോളിവുഡ് അടക്കം ഉള്ള സിനിമകളിൽ ഭാഗമാവുന്ന നടനും സംവിധായകനും നിർമാതാവും എല്ലാം ആണ് പൃഥ്വിരാജ് സുകുമാരൻ. പണ്ട് ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങി രാജപ്പൻ എന്ന് പരിഹസിക്കപ്പെട്ട ഇടത്തു നിന്ന് ഇന്ന് ഹേറ്റേഴ്‌സിനെ കൊണ്ട് പോലും കയ്യടിപ്പിച്ചു കൊണ്ട് മലയാളികളുടെ സ്വന്തം രാജുവേട്ടൻ ആയി മാറിയിരിക്കുകയാണ് പൃഥ്വിരാജ്.

തിരക്കിൽ നിന്നും തിരക്കുകളിലേക്ക് പോകുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് “കാപ്പ”. “കടുവ” എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിൽ ഗുണ്ടാ തലവനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാൾ ആണ് പൃഥ്വിരാജിന്റെ കഥാപാത്രം ആയ കൊട്ട മധു. മികച്ച പ്രതികരണം ആണ് ചിത്രത്തിന് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്.

ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥ പറയുന്ന “കാപ്പ” എന്ന ചിത്രത്തിലൂടെ ആദ്യമായി ദേശീയ പുരസ്‌കാര ജേതാവ് ആയ അപർണ ബാലമുരളിയും പൃഥ്വിയും ഒന്നിക്കുന്നു. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് സഹോദരൻ ആയ ഇന്ദ്രജിത്തിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഇന്ദ്രജിത്തിനെ ഒരു സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത് സഹോദരസ്നേഹം കൊണ്ട് അല്ല എന്ന് പൃഥ്വി പറയുന്നു.

ഇന്ദ്രജിത് സുകുമാരൻ നല്ല ഒരു നടൻ ആയത് കൊണ്ട് മാത്രം ആണ് അദ്ദേഹത്തെ ഒരു സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത് എന്ന് പൃഥ്വിരാജ് തുറന്നു പറയുന്നു. തന്റെ സിനിമയിൽ അമ്മയും ചേട്ടനും അഭിനയിക്കുകയാണെങ്കിൽ തീർച്ചയായും അവർക്ക് ചെയ്തതിനുള്ള വേതനം നൽകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വേതനം കൊടുക്കാതേ ആരെയും എന്റെ സിനിമയിൽ അഭിനയിപ്പിക്കില്ല എന്നും എന്റെ സിനിമയിൽ ചേട്ടനെ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് ഒരിക്കലും അദ്ദേഹത്തിനോടുള്ള സ്നേഹം കൊണ്ടായിരിക്കില്ല എന്ന് പൃഥ്വിരാജ് പറഞ്ഞു.

ഇന്ദ്രജിത്ത് സുകുമാരൻ നല്ല ഒരു നടൻ ആയത് കൊണ്ട് മാത്രം ആണ് കാസ്റ്റ് ചെയ്യുന്നത് എന്നും അപ്പോൾ ആ നാടാണ് വേതനം കൊടുത്തേ മതിയാവുകയുള്ളൂ എന്നും പൃഥ്വിരാജ് പറയുന്നു. ഒരു നടനും സംവിധായകനും എന്ന നിലയിൽ ഒരുപാട് തിരക്കുള്ള വർഷം ആയിരിക്കും പൃഥ്വിക്ക് 2023. മലയാളത്തിൽ പൃഥ്വിരാജ് നിർമിക്കാതെ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും പൃഥ്വിരാജിന്റെ കമണിയുടെ പങ്കാളിത്തം ഉണ്ടാകുന്ന ചിത്രങ്ങൾ ഉണ്ടാകും എന്ന് പൃഥ്വി ഉറപ്പു നൽകുന്നു.

ഷൂട്ടിങിന്റെയും പ്രൊമോഷന്റെയും തിരക്കുകൾ കാരണം ഇപ്പോൾ കുടുംബത്തിന് ഒപ്പം സമയം ചിലവഴിക്കാൻ സാധിക്കാറില്ലെന്നു പൃഥ്വിരാജ് തുറന്നു പറയുന്നു. പ്രൊഫെഷണൽ ലൈഫിന് വേണ്ടി സമയം കണ്ടെത്തുമ്പോൾ അവിടെ ത്യജിക്കേണ്ടി വരുന്നത് നമ്മുടെ പേഴ്‌സണൽ ടൈം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പലപ്പോഴും സിനിമയുടെ ഷൂട്ടിങ്ങും പ്രൊമോഷനും കഴിഞ്ഞ് കുടുംബത്തോടൊപ്പം യാത്ര പോകും എന്ന് പദ്ധതി ഇടുമെങ്കിലും സിനിമയുടെ ചിത്രീകരണങ്ങൾ നീളുകയും അടുത്ത സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്യുന്നതോടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ വരും എന്ന് പൃഥ്വി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply