രഹസ്യ വിവരത്തെ തുടർന്ന് എത്തിയപ്പോൾ പ്രിൻസിപ്പാളിന്റെ മുറിയിൽ കണ്ടത് കിടക്കാനുള്ള സ്ഥലവും കോണ്ടം ഉൾപ്പെടെ ! ഞെട്ടൽ മാറാതെ അധികൃതർ

ഭോപ്പാലിൽ നിന്നും ഒരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇവിടുത്തെ സ്കൂൾ പ്രിൻസിപ്പാളിന്റെ മുറിയിൽ കിടക്കാനുള്ള സജ്ജീകരണവും ഒഴിഞ്ഞ മദ്യകുപ്പികളും കോണ്ടത്തിന്റെ പാക്റ്റുകളും കണ്ടെത്തി എന്നതാണ് ഈ വാർത്ത. മധ്യപ്രദേശിലെ മൊറൈനാ ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. പ്രിൻസിപ്പാളിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്കൂളിൽ ഒരു മിന്നൽ പരിശോധന നടത്തിയത്. ഇതേ തുടർന്ന് ഓഫീസിൽ ചെല്ലുകയും ചെയ്തു.

സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷൻ നിവേദിത ശർമയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേർന്നായിരുന്നു സ്കൂളിൽ ഒരു പൊതു പരിശോധനയ്ക്കായി എത്തിയത്. പരിശോധനയ്ക്കിടയിൽ ആയിരുന്നു കെട്ടിടത്തിന്റെ പ്രവേശന രീതിയിൽ തന്നെ സംശയം തോന്നുന്നത്. തുടർന്ന് ഇവിടെ വന്ന് തുറന്ന് കാണാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവിടേക്ക് പരിശോധന കൊണ്ടു പോകാൻ ആദ്യം സ്കൂൾ അധികൃതർ തയ്യാറായിരുന്നില്ല. മുറിയിൽ കയറിയപ്പോൾ ഇവിടെ താമസ സൗകര്യങ്ങൾ കണ്ടെത്തുകയും ചെയ്തു.

കൂടുതൽ പരിശോധന ഇടയിലായാണ് മദ്യ കുപ്പികളുടെ കൂമ്പാരവും കോണ്ടവുമൊക്കെ തന്നെ കണ്ടെത്തുന്നത്. തുടർന്ന് കേസ് എക്സൈസിനെ കൈ മാറുകയായിരുന്നു. ഈ മുറിയിൽ ഗ്യാസ് സിലിണ്ടർ അടക്കം പാചക സൗകര്യങ്ങളും ഇവർ ഒരുക്കിയിട്ടുണ്ടായിരുന്നു. ഒരു സ്കൂളിന്റെ പ്രിൻസിപ്പൽ ഇങ്ങനെയൊക്കെ ചെയ്യുന്നത് മോശമായ പ്രവർത്തിയാണ് എന്ന് പലരും കമന്റുകളിലൂടെയും മറ്റും അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരു രീതി പിൻതുടർന്നത് ശരിയായില്ല എന്നാണ് എല്ലാവരും പറയുന്നത്.

കാരണം അത്രത്തോളം മോശമായ തരത്തിലാണ് ഇത് കാണാൻ സാധിച്ചിരിക്കുന്നത്. കോണ്ടം പാക്കറ്റുകളും മറ്റും കണ്ടെത്തിയതാണ് ഏറ്റവും വലിയ രീതിയിൽ ആളുകളിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുന്നത്. കാരണം അത്തരത്തിലുള്ള ആളുകൾ ഒരു സ്കൂളിന്റെ മേധാവിയായി ഇരിക്കാൻ യോഗ്യരാണോന്നും ചിലർ ചോദിക്കുന്നുണ്ട്. അങ്ങനെയുള്ള വ്യക്തികൾക്ക് യാതൊരു യോഗ്യതയും പ്രിൻസിപ്പൽ എന്ന സ്ഥാനത്ത് ഇരിക്കാൻ ഇല്ല എന്നാണ് ചിലർ പറയുന്നത്.

സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ ഇവരെ വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത് വലിയതോതിൽ തന്നെ പലരും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. സ്കൂൾ പോലെ പവിത്രമായ ഒരു സ്ഥലത്ത് ഇത്തരത്തിലുള്ള രീതിയിൽ പ്രിൻസിപ്പാൾ തന്നെ ഇടപെട്ടത് വളരെ മോശമായിപ്പോയി എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെയൊരു രീതിയിലും വരാൻ പാടില്ലായിരുന്നു എന്നും മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത് എങ്കിൽ ആ സ്കൂളിലെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഒക്കെയാണ് പലരും ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply