കരുനാഗപ്പള്ളിയിൽ വഴിയരികിൽ കാണാൻ നിന്ന കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്തുകൊണ്ട് രാഷ്ട്രപതി ! വിഡിയോയ്ക്ക് താഴെ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം

കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ആറ് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞ വ്യാഴാഴ്ച കേരളത്തിലെത്തിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്നായിരുന്നു രാഷ്ട്രപതിയെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് സ്വീകരിച്ചത്. തദ്ദേശീയമായി നിർമിച്ച രാജ്യത്തെ ആദ്യത്തെ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് വ്യാഴാഴ്ച വൈകിട്ട് തന്നെ മുർമു സന്ദർശിക്കും എന്നായിരുന്നു റിപ്പോർട്ട്.

ഇപ്പോഴിതാ രാവിലെ കരുനാഗപ്പള്ളിയിൽ വച്ച് രാഷ്ട്രപതി തന്റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങികൊണ്ട് കുട്ടികൾക്ക് ചോക്ലേറ്റ് നൽകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കന്നി സന്ദർശന വേളയിൽ വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്യാൻ വേണ്ടി കേരളത്തിലെ തെക്കൻ ജില്ലയിൽ വഴിയരികിൽ കാത്തു നിൽക്കുകയായിരുന്നു സ്‌കൂൾ കുട്ടികൾ.

പിന്നീട് അത് ശ്രദ്ധയിൽ പെട്ട പ്രസിഡണ്ട് വാഹനങ്ങൾ നിർത്തി പുറത്തിറങ്ങി ചോക്ലേറ്റ് വിതരണം ചെയ്‌തപ്പോൾ ഒരു കൂട്ടം സ്‌കൂൾ വിദ്യാർഥികൾക്കും കണ്ടുനിന്നവർക്കും ഏറെ സന്തോഷമാണ് ഉണ്ടായത്. ആവേശ ഭരിതരായ കുട്ടികൾ തന്റെ കാറിന് നേരെ കൈവീശി നിൽക്കുന്നത് കണ്ട രാഷ്ട്രപതി പെട്ടെന്ന് വാഹനവ്യൂഹം നിർത്തുകയായിരുന്നു. കുട്ടികൾ തികച്ചും അമ്പരപ്പോടെയാണ് പുഞ്ചിരിയോടെ തങ്ങളുടെ അടുത്തേക്ക് നടന്നു വന്ന രാഷ്ട്രപതിയെ നോക്കിയത്.

തീരദേശ ഹൈവേയിൽ വെച്ചായിരുന്നു സംഭവം നടന്നത്. അവിടെ കൂടിയിരുന്ന കുട്ടികൾക്കെല്ലാം രാഷ്ട്രപതി ചോക്ലേട് വിതരണം ചെയ്യുന്നത് വീഡിയോയിൽ കാണാൻ കഴിയും. ഏതാനും മിനിറ്റുകൾ അവർക്കൊപ്പം ചിലവഴിച്ച ശേഷം അവരോട് യാത്ര പറഞ്ഞ് അവർ തന്റെ വാഹനത്തിലേക്ക് തിരിച്ചു കയറുകയായിരുന്നു.

സന്തോഷം കൊണ്ട് കുട്ടികൾ “നന്ദി” എന്ന് ഒരേ സ്വരത്തിൽ ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ അമൃതപുരി ആശ്രമം സന്ദർശിച്ച രാഷ്ട്രപതി പിന്നീട് സംസ്ഥാന തലസ്ഥാനത്ത് കേരള സർക്കാർ നൽകിയ പൗര സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply