മുംബൈയിൽ എത്തിയ മലയാള താരത്തിന്റെ ലുക്ക് കണ്ടോ – ഇതെന്തൊരു മാറ്റം എന്ന് അമ്പരന്ന് ആരാധകർ

താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ എന്നും പ്രേക്ഷകർക്ക് ഒരു പ്രത്യേക ആവേശം തന്നെയാണ് ഉള്ളത്. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയയിലും പ്രിയപ്പെട്ട താരങ്ങളെ പിന്തുടരുവാൻ വലിയ താല്പര്യം പ്രേക്ഷകർ കാണിക്കാറുള്ളത്. പലരും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് അവർക്കിഷ്ടപ്പെട്ട താരങ്ങളെ കാണാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നതും മറ്റൊരു താരത്തിന്റെ വിശേഷങ്ങൾ ആണ്. ഓൺലൈൻ മാധ്യമങ്ങളാണ് ഇപ്പോൾ താരങ്ങളുടെ വിശേഷങ്ങൾ കൂടുതലായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഒരു നടിയുടെ വൈറലായ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകർക്ക് അരികിലേക്ക് പങ്കുവെച്ചിരിക്കുന്നത്. മുംബൈ തെരുവിലൂടെ താരം ഒറ്റയ്ക്ക് നടന്നു പോകുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് താരം മുംബൈയിലേക്ക് ഒരു ട്രിപ്പായി എത്തിയിരിക്കുന്നത്. ഈ സമയം പലർക്കും നടിയെ ഫോട്ടോയിൽ കണ്ടിട്ട് മനസ്സിലാകുന്നില്ലന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നാടൻ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ തിളങ്ങിയത്. അതുകൊണ്ടുതന്നെ നടിയുടെ മുഖം ഒരു മലയാളിത്തം നിറഞ്ഞതാണ് പ്രേക്ഷകർക്ക്. എന്നാൽ ഈ ചിത്രങ്ങളിൽ നിന്നും അല്പം മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

താരം തന്റെ മുടി വെട്ടുകയും മുടിക്ക് നിറം നൽകുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ മൊത്തത്തിലുള്ള ലുക്കിൽ ഒരു മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ നടിയാണ് പ്രയാഗ മാർട്ടിൻ. താരത്തെ കുറിച്ചാണ് ഈ പറയുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പ്രയാഗ കടന്നു വരുന്നത്. പിന്നീട് ഒരുപിടി മനോഹരമായി ചിത്രങ്ങളുടെ ഭാഗമായി മാറാൻ പ്രയാഗയ്ക്ക് സാധിക്കുകയും ചെയ്തിരുന്നു. പ്രയാഗ ഉണ്ണി മുകുന്ദൻ കോമ്പിനേഷനിൽ എത്തിയ ചിത്രം വളരെയധികം വൈറലായി മാറിയിരുന്നു. ചിത്രത്തിലെ അരികിൽ പതിയെ എന്ന് തുടങ്ങുന്ന ഗാനം യുവ പ്രേക്ഷകർ ഒന്നോടെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

തുടർന്ന് ദിലീപ് നായകനായി എത്തിയ രാമലീല അടക്കമുള്ള ചിത്രങ്ങളുടെ ഭാഗമായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി പ്രയാഗ മാറി. പ്രയാഗയുടെ പുതിയ ലുക്കാണ് ഇപ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. ഇത് താരം തന്നെയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. തമിഴിൽ ഒരു ആന്തോളജി ചിത്രത്തിലൂടെ നടപ്പിൻ നായകൻ സൂര്യയുടെ നായികയായും താരം എത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply