തനിക്ക് മുന്നിൽ ഒരു പെർഫെക്റ്റ് അസിസ്റ്റന്റ് ഡയറക്ടർ എന്നതിന് ഉദാഹരണം ആണ് പൃഥ്വിരാജ് എന്ന് പ്രശാന്ത് നീൽ

ഇന്ത്യയിലെ തന്നെ ഏറ്റവും ട്രെൻഡ് ലിസ്റ്റിൽ റിലീസ് ചെയ്യാൻ തയാറായി നിൽക്കുന്ന ചിത്രമാണ് സലാർ. ചിത്രം റിലീസ് ആകുന്നതിന്റെ പ്രൊമോഷൻ വേളയിൽ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധപിടിക്കുന്നത്. പ്രഭാസിനെ കുറിച്ചാണ് ഇന്റർവ്യൂകളിൽ പ്രിത്വി കൂടുതലായി പറഞ്ഞിരിക്കുന്നത്. തന്റെ താരമൂല്യം എന്താണെന്ന് പ്രഭാസിന് ഇപ്പോഴും വലിയ പിടിയില്ല എന്നാണ് പ്രിത്വി പറയുന്നത്. ഗെയിം ഓഫ് ത്രോൺസ് പോലെ ഒരു മാസ്മരിക സംഭവമാണ് സലാർ, പ്രശാന്ത് നീൽ ഒരു സംഭവം തന്നെ എന്നാണ് താരത്തിന് പറയാൻ ഉള്ളത്.

വരദരാജ മാന്നാർ എന്ന ശ്കതമായ കഥാപാത്രമാണ് പൃഥ്വിരാജ് സലാറിൽ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് എന്ന താരത്തെ കണ്ടുകൊണ്ടു തന്നെയാണ് ആദ്യം മുതൽ കഥ ഒരുക്കിയത്, എന്നിരുന്നാലും പൃഥ്‌വി സലാറിൽ അഭിനയിക്കുമെന്ന് ഉറപ്പ് തനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് സംവിധായകൻ പ്രശാന്ത് നീൽ കരുതിയത്. എന്താണോ ഒരു പെർഫെക്റ്റ് അസിസ്റ്റന്റ് ഡയറക്ടർ അതാണ് പൃഥ്വിരാജ് എന്നാണ് പ്രശാന്ത് നീൽ വിശേഷിപ്പിക്കുന്നത്.

മറ്റുള്ള നടൻമാർ അഭിനയത്തെ കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ പ്രിത്വി നേരെ മറിച്ചു ഒരു സംവിധായകൻ എന്താണോ ചിന്തിക്കുക അതെ രീതിയിൽ ഉള്ള ചിന്താഗതികൾ ആണ് പങ്കുവെച്ചിരുന്നത്. പലപ്പോഴും ഒരു മികവുറ്റ അസിസ്റ്റന്റ് ഡയറക്ടർ എന്ന രീതിയിലേക്ക് പ്രിത്വി തന്നോടപ്പം സഹകരിച്ചു എന്നാണ് സംവിധായകന്റെ വക്കുകൾ.

പ്രിത്വിരാജ് എന്ന താരം ഇല്ലായിരുന്നെങ്കിൽ സലാർ ജനിക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ ശക്തമായ കഥാപത്രമാണ് വരദരാജ മാന്നാർ നു ആവശ്യമുള്ളത്, അതുകൊണ്ടു തന്നെ ഒരു താരത്തെക്കാൾ മികച്ച നടനെ ആണ് തങ്ങൾ തിരഞ്ഞിരുന്നത്, എന്നാൽ അത് സഫലീകരിച്ചു തന്നത് പൃഥ്വിരാജ് എന്ന മലയാളികളുടെ സൂപ്പർ സ്റ്റാർ ആയിരുന്നു എന്ന് പ്രശാന്ത് പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply