ഒരേസ്വഭാവക്കാർക്ക് ജീവിതത്തിൽ ഒന്നിച്ചുപോകാൻ പ്രയാസമാണ് – ഞങ്ങളുടെ പ്രണയ വിവാഹം ആയിരുന്നു ! പക്ഷെ – തുറന്നുപറഞ്ഞ് പ്രശാന്ത്

ഏഷ്യാനെറ്റിലെ ക്രേസി റെക്കോർഡ്സിൻ്റെ അവതാരകനായി മലയാളികളുടെ മനസ്സ് കീഴടക്കിയ നടനാണ് പ്രശാന്ത് അലക്സാണ്ടർ. നമ്മൾ എന്ന കമൽ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു പ്രശാന്ത് സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ പ്രശാന്ത് ചെയ്തു. ഓർഡിനറി, ബെസ്ററ് ആക്ടർ, ഒരു മുറൈ വന്ത് പാർത്തായ, ഇര, ദി ഗ്രേറ്റ് ഫാദർ, ജോണി ജോണി എസ് പപ്പാ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് പ്രശാന്ത്.

പ്രശാന്ത് പ്രണയ വിവാഹത്തെക്കുറിച്ചും കുടുംബ ബന്ധങ്ങളെക്കുറിച്ചും അതുപോലെ തന്നെ സിനിമാ ജീവിതത്തെക്കുറിച്ചും പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. പ്രശാന്ത് പറയുന്നത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് തനിക്ക് സിനിമയിൽ നായകനായ വേഷം കിട്ടുന്നതെന്ന്. പ്രശാന്ത് നായകനായി അഭിനയിച്ചത് പ്രേതം എന്ന ചിത്രത്തിലാണ്. പ്രശാന്തിൻ്റെത് ഒരു പ്രേമ വിവാഹമായിരുന്നു.

വാൽക്കണ്ണാടി എന്ന ഷോ ചെയ്തിരുന്ന ഷീബയാണ് പ്രശാന്തിൻ്റെ ഭാര്യ. വാൽക്കണ്ണാടി എന്ന ഷോ ചെയ്യുമ്പോഴായിരുന്നു ഇവർ രണ്ടുപേരും തമ്മിൽ പ്രണയത്തിലായതെന്നും രണ്ടുപേരുടെയും സ്വഭാവത്തിലും സാദൃശ്യം ഉണ്ടായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. രണ്ടുപേരും തമാശകൾ പറയുന്ന കൂട്ടത്തിൽ ആണെന്നും ഒരാൾ പറയുന്നതിനനുസരിച്ച് മറ്റൊരാൾ വീണ്ടും പറയുമെന്നും അവസാനം അത് അടിയിലേക്ക് എത്തുമെന്നും പ്രശാന്ത് പറഞ്ഞു.

ഭാര്യയെ കുറിച്ച് പ്രശാന്ത് പറയുന്നത് നല്ല ഹ്യൂമർ സെൻസ് ഉള്ള ആളാണെന്നും അതുകൊണ്ടുതന്നെ എല്ലാം അത്തരത്തിൽ മാത്രമേ എടുക്കുകയുള്ളൂ എന്നും. ഒരേ സ്വഭാവക്കാർക്ക് ഒരുമിച്ച് ചേർന്നു പോകാൻ വളരെ ബുദ്ധിമുട്ടാണെന്നും ഓപ്പോസിറ്റ് സ്വഭാവമുള്ളവർ തമ്മിൽ ഒന്നിച്ചു പോകുവാനാണ് എളുപ്പം എന്നും പ്രശാന്തിന് തോന്നിയിട്ടുണ്ടെന്നും പറഞ്ഞു. പ്രശാന്ത് പറയുന്നത് തൻ്റെ കരിയറിൽ ഒരുപാട് വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന്.

ഒരു നേരം ഭക്ഷണം കഴിച്ച് ജീവിച്ച ഒരു കാലമുണ്ടായിരുന്നു എനിക്കെന്നും അതുകൊണ്ട് ഈ ഒരു സ്ട്രഗിൾ ഒന്നും വലുതായിട്ട് തോന്നിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. പട്ടിണി കിടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചിന്തിച്ചത് കൊണ്ട് തന്നെ ഒരു വിഷമവും ഉണ്ടായിട്ടില്ല എന്നും പറഞ്ഞു. ഇപ്പോൾ മൂന്നുനേരവും ഭക്ഷണം കഴിക്കുമ്പോൾ ആ സമയത്തൊക്കെ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് എങ്ങനെ ജീവിച്ചു എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല എന്നാണ് പ്രശാന്ത് പറഞ്ഞത്.

കോമഡി വേഷങ്ങളും വില്ലൻ വേഷങ്ങളും തന്നെക്കൊണ്ട് മികച്ച രീതിയിൽ ചെയ്യുവാൻ കഴിയും എന്ന് തെളിയിച്ചിട്ടുണ്ട് താരം. പുരുഷ പ്രേതം എന്ന കൃഷാന്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ സെബാസ്റ്റ്യൻ എന്ന പോലീസുകാരൻ്റെ വേഷത്തിലാണ് പ്രശാന്ത് അഭിനയിക്കുന്നത്. ഈ ചിത്രം ഓടിടി റിലീസ് ആയാണ് ഇറങ്ങിയത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply