പ്രണയം കൊഴുപ്പിക്കാൻ കാമുകനെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ! എല്ലാം കവർന്നു യുവതി 34 കാരനോട് കൊച്ചിയിൽ ചെയ്തത്

പണ്ട് കാലങ്ങളിൽ സ്ത്രീകളെ ആയിരുന്നു പലപ്പോഴും പുരുഷന്മാർ പല തരത്തിലുമുള്ള ചതികൾക്ക് ഇരകളാവുന്നത്. എന്നാലിന്ന് സ്ത്രീകളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല എന്നതാണ് സത്യം. ട്രാപ്പ് പോലെയുള്ള പല കാര്യങ്ങളും ഇന്ന് നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ കൊച്ചിയിൽ നിന്നും അറിയാൻ സാധിക്കുന്നത്. യുവാവിനെ സ്നേഹം നടിച്ച് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയെ മർദ്ദിച്ചവശനാക്കി പണവും സ്വർണ്ണവും കവർന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. വൈക്കം സ്വദേശിയായ 34 കാരനാണ് ഈ ട്രാപ്പിന് ഇര ആയത്. എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയും ചെയ്തു.

പ്രതികളുടെ വിശദാംശങ്ങൾ ഒന്നുംതന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയിരുന്നു യുവതിയും യുവാവും തമ്മിൽ പരിചയത്തിലാകുന്നത്. പിന്നീടത് ഫോൺവിളി ആയി മാറുകയായിരുന്നു ചെയ്തത്. എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ യുവതി ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു. 205 നമ്പർ റൂമിൽ യുവാവിനെ യുവതിയിൽ സുഹൃത്തുക്കളും ചേർന്ന് കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ക്രൂ ര മാ യി മ ർ ദ്ദിച്ചു.

തുടർന്ന് ഒന്നേകാല് പവന്റെ മാലയും മോതിരവും 20,000 രൂപയുടെ ഫോണും പേഴ്സിൽ നിന്നും 5000 രൂപയും കൈക്കലാക്കി. ബാങ്ക് അക്കൗണ്ടിൽ നിന്നും 17,000 രൂപ മൊബൈൽ ആപ്പ് വഴിയും ഇവർ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു എന്നാണ് അറിയുന്നത്. അതിനുശേഷം പ്രതികൾ മുങ്ങുകയായിരുന്നു ചെയ്തത്. ദേഹമാസകലം പരിക്കേറ്റ് യുവാവ് ആകട്ടെ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 13 നാണ് പോലീസ് സ്റ്റേഷനിൽ എത്തി അയാൾ പരാതി നൽകിയത്. ലോഡ്ജിലെത്തി പരിശോധിച്ച പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വഴി പ്രതികളിലേക്ക് എത്താൻ ഉള്ള ഒരു ശ്രമമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ ഇത്രത്തോളം സജീവമായതിനു ശേഷമാണ് കൂടുതലായും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് എന്നാണ് ഒരു പറ്റം ആളുകൾ പറയുന്നത്. ഒരു പരിധിവരെ അത് സത്യമാണെന്ന് പലരും അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയത്തിൽ ആയതിനു ശേഷമാണ് ചതികൾ പറ്റുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പലരും ഇപ്പോഴും മനസ്സിലാക്കുന്നില്ല എന്നതാണ് ഇത്തരം ചതികൾക്ക് പിന്നിലെ ഒരു പ്രധാന കാരണം എന്നതും എടുത്തു പറയേണ്ട വസ്തുത തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply